Chapter Title : Wife is Beautiful 1
കാര്യം ....എഴുതിക്കഴിഞ്ഞുമാത്രം അവൾ അറിഞ്ഞാൽ മതി എന്നാണ് ഇപ്പോൾ ഞാൻ വിചാരിക്കുന്നത് ...അവൾക്കതൊരു സർപ്രൈസ് ആയിരിക്കണം ..അതാ കാരണം! ഇനി വിഷയത്തിലേക്കു കടക്കാം... എന്റെ പേര് മനോജ് നായർ . വയസ്സ് 39 കഴിഞ്ഞു 170 സെന്റിമീറ്റർ പൊക്കം 77 കിലോ തൂക്കം . ഇപ്പോൾ എറണാകുളം കാക്കനാട് ഇൻഫോ പാർക്കിൽ സോഫ്റ്റ് വെയർ എൻജിനീയറായി ജോലി ചെയ്യുന്നു. ഞാൻ ജനിച്ചത് ആലപ്പുഴ ജില്ലയിലെ നെടുമുടി എന്ന ഗ്രാമത്തിലാണ്. നമ്മുടെ നെടുമുടി വേണുച്ചേട്ടന്റെ അതെ നെടുമുടി തന്നെ ! പുരാതന കർഷകകുടുംബം ആണെങ്കിലും അച്ഛനും അമ്മയും ഹൈസ്കൂൾ ടീച്ചർമാർ ആയിരുന്നു മുത്തച്ഛൻ വിളക്കിത്തല മാധവൻ നായർ പേരെടുത്ത നാട്ടുപ്രമാണി യും കളരി അഭ്യാസിയും ആയിരുന്നു. .അച്ഛനുമമ്മയ്ക്കും ഞങ്ങൾ രണ്ടു ആൺമക്കൾ മാത്രമാണ്. അനിയൻ വിനോദ് എന്നേക്കാൾ 5 വയസ്സിനു ഇളയതാണ് ഞങ്ങൾ രണ്ടുപേരും പഠിക്കാൻ മോശമല്ലായിരുന്നു. രണ്ടു പേരും ബിടെക് കാരാണെങ്കിലും ഞാൻ കമ്പ്യൂട്ടർ സയൻസും അവൻ സിവിലും ആയിരുന്നു. ഞങ്ങൾ പ്ലസ് ടൂ വരെ പഠിച്ചത് ആലപ്പുഴയിൽത്തന്നെയായിരുന്നു . ടെൻത് വരെ നെടുമുടി ഗവ.ഹൈ സ്കൂളിലും പ്ലസ്‌ടൂ ആലപ്പുഴ N S S സ്‌കൂളിലും പിന്നീട് ഞാൻ ബിടെക് കമ്പ്യൂട്ടർ സയൻസ് തിരുവന്തപുരം എഞ്ചിനീയറിംഗ് കോളേജിലും അനിയൻ ബിടെക് സിവിൽ തൃശൂരും ആയിരുന്നു പഠിച്ചത് അനിയൻ ഇപ്പോൾ ദുബൈയിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൈറ്റ് എൻജിനിയർ ആയി ജോലി ചെയ്യുന്നു അവന്റെ വൈഫ് പൂജ ദുബൈയിൽ ഒരു ബാങ്കിലാണ് ജോലി ചെയ്യുന്നത് .അവന്റെ കല്യാണം കഴിഞ്ഞിട്ട് 7 വര്ഷംമായെങ്കിലും ഇതുവരെ കുട്ടികളായിട്ടില്ല .കൗണ്ട് കുറവാണെന്നാണ് അവിടുത്തെ
💬 Comments
View all comments