Chapter Title : വൈഫ് പാർട്ട് 1
രേവതി.... നമ്മുടെ..... മോനെ.... നീ നന്നായി നോക്കണം.....എനിക്ക് ഇനി.... നിങ്ങളെ ഒന്നും......
രവിയേട്ടാ.......
എന്നത്തേയും പോലെ ഇന്നും അവൾ ആ സ്വപ്നം കണ്ട് ഞെട്ടി ഉണർന്നു.
ചുറ്റിനും നോക്കി മുറിയിലാകെ ഇരുട്ട് മാത്രം.
ടേബിൾ ലാബ് ഓണാക്കി അടുത്ത കിടക്കുന്ന മോനെ നോക്കി അവൾ കുറച്ചു നേരം ഇരുന്നു.
പാവം ഉറങ്ങിക്കോട്ടെ.
സമയം അപ്പോൾ 5 ആയിരുന്നു.
അവൾ വേഗം മുടി കെട്ടി ഓടാൻ പോകുമ്പോൾ ഇടുന്ന ബനിയനും പാന്റും ഇട്ട് പുറത്തേക്കിറങ്ങി.
വാതിൽ പുറത്ത് നിന്നും പൂട്ടി.
കുറച്ചു ദൂരം നടന്നപ്പോഴാണ് പിന്നിൽ നിന്നും ഒരു ശബ്ദം.
"രേവതി..... നിക്ക്..... ഞാനും വരുന്നു...."
തിരിഞ്ഞ് നോക്കിയപ്പോൾ രാഗിണി ചേച്ചി.
"നീ എന്താ ഇന്ന് എന്നെ വിളിക്കാതെ പോയത്..... സാധാരണ നീയാ വിളിക്കാറ്.... ഇന്നെന്താ പറ്റിയത് "
അവൾ കിതച്ചുകൊണ്ട് ചോദിച്ചു.
"സോറി ചേച്ചി.....ഞാൻ മറന്നു പോയി "
രാഗിണി :"എന്താ മുഖത്ത് ഒരു വാട്ടം "
രേവതി :"ഒന്നുല്ല ചേച്ചി..... ചേച്ചിക്ക് തോന്നുന്നതാ "
രാഗിണി :"നീ ഇന്നും ആ സ്വപ്നം കണ്ടു അല്ലെ "
അതിന് രേവതി മറുപടി പറഞ്ഞില്ല.
രാഗിണി തുടർന്നു.
"ഞാൻ എത്ര വട്ടം പറഞ്ഞതാണ് നിന്നോട് നമ്മുടെ ബിന്ദു ഡോക്ടറെ കാണാൻ..... ഈ കാര്യത്തിൽ അവർക്ക് മാത്രമേ നിന്നെ സഹായിക്കാൻ കഴിയു "
"അതിന് എനിക്ക് പ്രാന്തില്ലല്ലോ ചേച്ചി "
രാഗിണി :"അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ.... ഒരു പ്രാവശ്യം അവരെ ഒന്ന് ചെന്ന് കാണാനേ ഞാൻ പറഞ്ഞോള്ളൂ..... അല്ലെങ്കിൽ നീ വീണ്ടും ഇങ്ങനെ ഓരോ സ്വപ്നങ്ങൾ കണ്ടു kondirikkum"
രേവതി
💬 Comments
View all comments