0%

Chapter Title : Will You Marry Me.?? Part 04 [Rahul Rk]

Author : Rahul RK Read All Parts 1.6K
കാര്യം ആണ്.." "ഹൊ.. വരാടി പിശാശേ.. ഒരു പത്ത് മിനിറ്റ്.." "ആ.. ഓകെ.." ഇവൾ ഇപ്പൊ എന്തിനാണാവോ അത്യാവശ്യമായി കാണണം എന്ന് പറയുന്നത്.. ചിലപ്പോ എന്തേലും സഹായം ചോദിക്കാൻ ആവും.. ഞാൻ വണ്ടി എടുത്ത് നേരെ പാർക്കിലേക്ക് വച്ച് വിട്ടു... അവള് അവിടെ ഒരു ബെഞ്ചിൽ ഇരുന്നു ചോകോ ബാർ കഴിക്കുകയായിരുന്നു.. "ടി.. എന്താ ഇത്..??" "ഏത്..??" "നിന്റെ കയ്യിൽ.." "ഐസ്.." "എന്നാ എനിക്കും ഒരെണ്ണം വാങ്ങിച്ച് താ..." "എനിക്കൊന്നും വയ്യ.." "എന്നാ നീയും കഴിക്കണ്ട..." ഞാൻ അവളുടെ കയ്യിൽ നിന്നും ഐസ് തട്ടി താഴെ ഇടാൻ നോക്കി കൊണ്ടിരുന്നു.. "ഓകെ.. ഓകെ.. ഇതിൽ നിന്ന് ഒരു പൊട്ട്‌ തരാം... മത്യോ..??" "ആ അത് മതി..." അവള് ഐസ് എനിക്ക് നേരെ നീട്ടി.. ഞാൻ എന്റെ വായിൽ കൊള്ളാവുന്നതിലും വച്ച് ഏറ്റവും വലിയ ഒരു പൊട്ട്‌ തന്നെ കടിച്ചെടുത്തു... "എടാ ദുഷ്ടാ... ഇത്രേം വലിയ പൊട്ടോ.." "ആ ഫിഫ്റ്റി ഫിഫ്റ്റി.." "പോടാ.." "അതൊക്കെ പോട്ടെ നീ വിളിച്ച കാര്യം പറ.." "അല്ല.. എന്താ മോന്റെ ഫ്യൂചർ പ്ലാൻ..??"
"എന്ത് പ്ലാൻ.." "അത് തന്നെ ഞാനും ചോദിക്കുന്നത്.. പഠിച്ച് വാങ്ങിച്ച സർട്ടിഫിക്കറ്റ് ഒക്കെ ഇങ്ങനെ അലമാരക്ക്‌ അകത്ത് വച്ച് വീട്ടിൽ ഗെയിമും കളിച്ച് ഇരിക്കാൻ ആണോ പ്ലാൻ..??" "നിനക്ക് അറിയുന്നത് അല്ലേ ഞാൻ എല്ലായിടത്തും ട്രൈ ചെയ്തതാണ്.. എക്സ്പീരിയൻസ് ഇല്ലാത്ത ഒരു സ്റ്റാഫിനെ ആർക്കും ആവശ്യം ഇല്ല.. ഇവന്മാർ ആരെങ്കിലും ഒരു ജോലി തന്നാൽ അല്ലേ ഈ എക്സ്പീരിയൻസ് എന്ന് പറയുന്ന സാധനം ഉണ്ടാക്കാൻ പറ്റൂ.." "എന്നാ ഇനി

💬 Comments

View all comments