Chapter Title : Will You Marry Me.?? Part 04 [Rahul Rk]
എനീക്ക്.. വേഗം പോയി കുളിച്ചിട്ട് വാ... എല്ലാരും റെഡി ആയികൊണ്ടിരിക്കുന്നത് കണ്ടില്ലേ..."
ഞാൻ വേഗം തന്നെ എണീറ്റ് കുളിച്ച് റെഡി ആയി...
എല്ലാവരും റെഡി ആയി ബാഗ് ഒക്കെ ആയി വീടും പൂട്ടി വണ്ടിക്ക് കാത്ത് നിൽക്കുകയായിരുന്നു..
അങ്ങനെ വണ്ടി വന്നു.. ലഗേജ് എല്ലാം ഡിക്കിയിൽ വച്ച് ഞങൾ കാറിൽ കയറി.. നേരെ എയർപോർട്ടിലേക്ക്.. അവിടുന്ന് നേരെ ഫിലിപ്പൈൻസിൽ....
കാറ് എയർപോർട്ടിൽ എത്തി... ലഗേജ് ഒക്കെ എടുത്ത് ഞങൾ ഉള്ളിലേക്ക് നടന്നു.. ഒരുമാസത്തേക്ക് ഇനി കേരളത്തിന് വിട.. അല്ല ഇന്ത്യക്ക് വിട...
ഏകദേശം 9 മണിക്കൂർ യാത്ര ഉണ്ട് ഇവിടുന്ന്.....
ഫ്ലൈറ്റ് അങ്ങനെ ആകാശത്തേക്ക് ഉയർന്നു പൊങ്ങി.....
******** ******** *********
ഏകദേശം ഒൻപതര മണിക്കൂറുകൾ കൊണ്ട് ഞങൾ ഫിലിപ്പീൻസിലെ Ninoy Aquino International Airport എത്തി...
ജീവിതത്തിൽ ഞങൾ സഞ്ചരിച്ച ഏറ്റവും ദൂരമേരിയ യാത്രയായിരുന്നു ഇത്...
വളരെ തിരക്കേറിയ മനോഹരമായ ഒരു എയർപോർട്ട്.. പെട്ടന്ന് തന്നെ എല്ലാ പരിപാടികളും തീർത്ത് ഞങൾ പുറത്ത് ചാടി...
ഇവിടെ നിന്നും ഒരു കാബ് ബുക്ക് ചെയ്ത് വേണം ബാഗ്യോവിൽ ഞങൾ നേരത്തെ ബുക്ക് ചെയ്ത ഹോട്ടലിൽ എത്താൻ..
ഏകദേശം മൂന്നു മണിക്കൂർ യാത്ര ഉണ്ട് ഇവിടുന്ന് ബാഗ്യുവിലേക്ക്...
ഞങ്ങള് ഒരു ടാക്സി ഹയർ ചെയ്ത് ഹോട്ടലിലേക്ക് യാത്ര തിരിച്ചു...
ഫിലിപ്പൈൻസ് വളരെ മനോഹരമായ ഒരു രാജ്യം ആണ്.. ഓരോ കാഴ്ചകളും ഞങളെ എല്ലാവരെയും വളരെ അധികം അൽഭുത പെടുത്തി കൊണ്ടിരുന്നു..
സത്യത്തിൽ ഞങളുടെ എല്ലാവരുടെയും ആദ്യത്തെ ഇന്റർനാഷണൽ ട്രിപ്പ് ആണ് ഇത്.. ചേട്ടായി മാത്രം മുന്നേ വന്നിട്ടുണ്ട്.. ചെട്ടായിക്ക് ഇവിടെ ഒരു ഫ്രണ്ട് ഉണ്ട് കാർലോസ്.. അദ്ദേഹം ഇവിടെ സെറ്റിൽഡ് ആണ്...
അങ്ങനെ യാത്ര ഒക്കെ കഴിഞ്ഞ് ഞങൾ ഹോട്ടലിൽ എത്തി... ഹോട്ടൽ എലിസബത്ത് എന്ന് പേരുള്ള ഒരു ത്രീ സ്റ്റാർ ഹോട്ടൽ ആണ് ഞങൾ തെരഞ്ഞെടുത്തത്... ജിം, സ്പാ, റെസ്റ്റോറന്റ്, പിയാനോ ബാർ എന്നി സൗകര്യങ്ങൾ എല്ലാം അതിനകത്ത് ഉണ്ടായിരുന്നു...
കൗണ്ടറിൽ തന്നെ ഞങളെ കാത്ത് കാർലോസ് നിൽക്കുന്നുണ്ടായിരുന്നു...
ചേട്ടായി അദ്ദേഹത്തിന് ഞങ്ങളെയും ഞങ്ങൾക്ക് അദ്ദേഹത്തെയും പരിചയപ്പെടുത്തി.. ഒരുപാട് സംസാരിക്കുന്ന ഒരു പാവം മനുഷ്യൻ ആയിരുന്നു കാർലോസ്... അദ്ദേഹം നല്ല ഒരു തമാശ കാരൻ കൂടി ആയിരുന്നു...
ജൂലി നല്ല ക്ഷീണിതയായി തോന്നി... ഞാൻ അവളെയും കൂട്ടി റൂമിലേക്ക് പോയി.. കുഴപ്പം ഒന്നും ഇല്ല എന്ന് അവൾ പറയുമ്പോൾ പോലും എനിക്ക്
💬 Comments
View all comments