0%

Chapter Title : Will You Marry Me.?? Part 04 [Rahul Rk]

Author : Rahul RK Read All Parts 600
പള്ളി അകമേ നിന്നും പുറമെ നിന്നും അതിമനോഹരം ആയിരുന്നു.. കയറുന്ന പടിക്കെട്ടിന് നടുവിൽ തന്നെ യേശു ദേവന്റെ കുരിശിൽ തറച്ച നിലയിൽ ഉള്ള ഒരു പ്രതിമയും ഉണ്ടായിരുന്നു... ഇടയ്ക്ക് ഞങൾ ഭക്ഷണം ഒക്കെ കഴിച്ച് പ്രധാന മാളുകളിലും പട്ടണങ്ങളിലും മാർക്കറ്റുകളിലും ഒക്കെ കറങ്ങി വൈകുന്നേരത്തോടെ റൂമിലേക്ക് തിരിച്ചെത്തി... ബാഗ്യോവിൽ ഉള്ള ഓരോ നിമിഷവും ഞങൾ വളരെ അധികം എൻജോയ് ചെയ്തു കൊണ്ടിരുന്നു... ജൂലിയുടെ കാര്യത്തിൽ ഞാൻ ഇത്തിരി ടെൻഷനിൽ ആയിരുന്നു എങ്കിലും ഞാൻ അത് പുറത്ത് കാണിച്ചില്ല... ********** *********** ********** അങ്ങനെ ഞങ്ങൾ ബാഗ്യോവിൽ എത്തിയിട്ട് ഒരു ആഴ്ച പിന്നിട്ടിരിക്കുന്നു.. ഒരുപാട് സ്ഥലങ്ങൾ ഞങ്ങൾ കണ്ടു.. ഒരുപാട് ആക്‌റ്റിവിട്ടികൾ ഞങൾ ചെയ്തു.. അങ്ങനെ ഇന്ന് ഒരു ദിവസം ടൂറില്‌ നിന്ന് അവധി എടുത്ത് ഫുൾ ടൈം ഹോട്ടലിൽ ചിലവഴിക്കാൻ തന്നെ തീരുമാനിച്ചു... ഹോട്ടലിലെ റിലാക്‌സിങ് ഏരിയയിൽ എല്ലാവരും ചേർന്ന് ചെസ്സ് കളിച്ചുകൊണ്ട് ഇരുന്നപ്പോൾ ആണ് കാർലോസ് അങ്ങോട്ട് വന്നത്... "ഷോൺ... ഒന്ന് വരൂ..."
ഞാൻ വേഗം കാർലോയുടെ അടുത്തേക്ക് ചെന്നു.. "എന്താ കാർലോ..??" "ഷോൺ... നിന്നെ അന്വേഷിച്ച് ആരോ താഴെ വന്നിരുന്നു എന്ന് പറഞ്ഞു.." "എന്നെ അന്വേഷിച്ച് ആരു വരാൻ അതും ഇവിടെ..??" "അതറിയില്ല.. നീ വാ നമുക്ക് നോക്കാം..." ഞാൻ കാർലോയുടെ കൂടെ താഴെ റിസപ്ഷൻ നോക്കി നടന്നു... റിസപ്ഷനിൽ പോയി ഞാൻ കാര്യം തിരക്കി... (എല്ലാ അന്യ ഭാഷാ സംഭാഷണങ്ങളും മലയാളത്തിൽ..) "ഞാൻ ഷോൺ ജേക്കബ്.. എന്നെ അന്വേഷിച്ച് ആരോ വന്നിരുന്നു എന്ന് കേട്ടു.." "അതേ.. സാർ.. ഒരു സ്ത്രീ ആയിരുന്നു.. നിങ്ങള് ഇവിടെ ആണോ താമസിക്കുന്നത് എന്നും ഫാമിലി ആണോ കൂടെ എന്നും ചോദിച്ചു.. സാറിനെ വിളിക്കണോ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞ് അവർ മടങ്ങി പോയി ...." അതിപ്പോ ആരാ എന്നെ അന്വേഷിച്ച് അതും ഫിലിപ്പൈൻസിൽ..?? ഇന്ത്യക്ക് പുറത്ത് പോലും എന്നെ അറിയുന്നവർ ഉണ്ടാവില്ല.. പിന്നെ ഇവിടെ..?? പെട്ടന്ന് ആണ് ഒരു ഐഡിയ തോന്നിയത്.. "എനിക്ക് അവരെ കാണാൻ എന്തെങ്കിലും വഴി ഉണ്ടോ.. അതായത് സി സി ക്യാമറാ വീഡിയോ എന്തെങ്കിലും...??" റിസപ്ഷനിൽ ഉണ്ടായിരുന്ന പെൺകുട്ടി ഫോൺ എടുത്ത് ആരെയോ വിളിച്ചു.. എന്നിട്ട് എന്നോട് അവരുടെ ഹോട്ടലിന്റെ കൺട്രോൾ റൂമിലേക്ക് ചെല്ലാൻ പറഞ്ഞു.. ഞാൻ കാർലോയെയും കൂട്ടി അങ്ങോട്ട് നടന്നു..... അവിടെ ഉള്ള ആൾ എന്നെ ക്യാമറയിലെ വീഡിയോ കാണിച്ചു.. പല ക്യാമറയിലെ

💬 Comments

View all comments