Chapter Title : Will You Marry Me.?? Part 04 [Rahul Rk]
നേരം പാട്ടും കൂത്തും ഒക്കെ ആയി ഞങൾ അടിച്ച് പൊളിച്ചു...
രാവിലെ വരാം എന്ന് പറഞ്ഞു കാർലോസ് പോയി.. നല്ല യാത്രാ ക്ഷീണം ഉള്ളത് കൊണ്ട് പതിയെ ഞങളും ഉറക്കത്തിലേക്ക് വീണു...
********** ********* ***********
അതിരാവിലെ തന്നെ എല്ലാവരും കുളിച്ചൊരുങ്ങി റെഡി ആയി.. ഇനി കാർലോ വന്നാൽ പുറത്ത് പോകാം.. മിന്നു നല്ല ത്രില്ലിൽ ആണ്..
ജൂലിയെ നല്ല ഉന്മേഷതോടെ കാണപ്പെട്ടു.. അത് മനസ്സിൽ തെല്ലൊരു ആശ്വാസം നൽകി..
അതികം വൈകിപ്പികാതെ തന്നെ കാർലോ വന്നു.. കൂടെ അദ്ദേഹത്തിന്റെ മകൾ കെയിറ്റും ഉണ്ടായിരുന്നു.. അങ്ങനെ മിന്നുവിന് ഒരു കൂട്ടായി...
കാർലോ ഞങ്ങൾക്കായി ഒരു റെന്റൽ ജീപ്പ് റെഡി ആക്കിയിരുന്നു.. അത്കൊണ്ട് എപ്പോളും കാബ് ബുക്ക് ചെയ്യേണ്ട കാര്യം ഇല്ല... കാർലോ തന്നെ ആണ് സാരഥി...
ആദ്യം തന്നെ ഞങൾ പോയത്.. ബാഗ്യോവിൽ ഡൗൺ ടൗണിൽ ഉള്ള ബേൺ ഹാം പാർക്കിലേക്ക് ആണ്..
വിശാലമായി പരന്നു കിടക്കുന്ന ഒരു അതിമനോഹരമായ പാർക്ക്.. ഒട്ടനവധി മരങ്ങളും ചെടികളും അതിനകത്ത് ഉണ്ടായിരുന്നു...
അമേരിക്കൻ ആർക്കിടെക്ടും ബാഗ്യോ സിറ്റി പ്ലാനറും ആയ ഡാനിയേൽ ബേൺ ഹാം ആണ് ഈ പാർക്ക് രൂപകൽപ്പന ചെയ്തത്...
ഏകദേശം 72 ഓളം വിത്യസ്ത തരം സസ്യങ്ങൾ ഇതിനകത്ത് ഉണ്ട് എന്നാണ് കാർലോ പറഞ്ഞത്...
പാർക്കിന് ചേർന്ന് തന്നെ മനോഹരമായ ഒരു തടാകം.. അതിൽ സൈക്കിൾ ബോട്ടിംഗ് ഉണ്ടായിരുന്നു...
ഒരുപാട് നേരം അവിടെ ചിലവഴിച്ച് ഞങൾ അടുത്ത സ്ഥലത്തേക്ക് യാത്ര തിരിച്ചു..
സ്പാനിഷ് കൊളോണിയൽ രീതിയിൽ നിർമ്മിച്ച ഫിലിപ്പൈൻസ് പ്രസിഡന്റിന്റെ മാൻഷൻ കാണാൻ ആണ് ഞങൾ പിന്നെ പോയത്... വെളുത്ത നിരത്തോട് കൂടിയ ഒരു കോട്ടക്ക് സമാനമായ കെട്ടിടം ആയിരുന്നു അത്...
തുടർന്ന് ഞങൾ ബാഗ്യോയിലെ പള്ളി കാണാൻ ആണ് പോയത്... വളരെ പ്രശസ്തമായ ആ പള്ളി അകമേ നിന്നും പുറമെ നിന്നും അതിമനോഹരം ആയിരുന്നു.. കയറുന്ന പടിക്കെട്ടിന് നടുവിൽ തന്നെ യേശു ദേവന്റെ കുരിശിൽ തറച്ച നിലയിൽ ഉള്ള ഒരു പ്രതിമയും ഉണ്ടായിരുന്നു...
ഇടയ്ക്ക് ഞങൾ ഭക്ഷണം ഒക്കെ കഴിച്ച് പ്രധാന മാളുകളിലും പട്ടണങ്ങളിലും മാർക്കറ്റുകളിലും ഒക്കെ
💬 Comments
View all comments