Chapter Title : Will You Marry Me.?? Part 04 [Rahul Rk]
സംഭവിച്ചത് എന്ന് ഒരു ഐഡിയയും ഇല്ല..
"ചേട്ടത്തി.."
"എന്താ ഷോൺ..??"
ഞാൻ രാജസ്ഥാനിൽ എനിക്ക് സംഭവിച്ച എല്ലാ കാര്യങ്ങളും ചേട്ടത്തിയോട് പൂർണമായും പറഞ്ഞു...
എല്ലാം ഒന്നും മിണ്ടാതെ കേട്ട ശേഷം ചേട്ടത്തി പറഞ്ഞു..
"സാരമില്ല ഷോൺ.. ഇങ്ങനെ ഒക്കെ നടക്കണം എന്നായിരിക്കും വിധി.. സ്നേഹം,പ്രണയം എല്ലാം നല്ലതാണ് ഷോൺ.. പക്ഷേ അതിന്റെ പേരിൽ ചില നേരത്ത് നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ അത് ഭാവിയിൽ നമ്മളെ തന്നെ തിരിഞ്ഞ് കൊതുന്നത് ആവരുത്..
നിന്റെ ജോലി നഷ്ടപ്പെട്ട കാര്യം ഒക്കെ ഞങ്ങൾ അറിഞ്ഞു...
ഷോൺ.. നിനക്ക് നിന്റെ സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി ഉണ്ട് സ്വന്തം തീരുമാനങ്ങൾ എടുക്കാനുള്ള പ്രായവും ആരോഗ്യവും ഉണ്ട് അത് കൊണ്ട് എനിക്കോ നിന്റെ ചേട്ടായിക്കോ നിന്നെ ഒന്നിലും നിർബന്ധിക്കാൻ ആവില്ല..
പക്ഷേ നിന്നെ ഒരിക്കലും സ്നേഹിക്കാൻ കഴിയാത്ത ഒരു പെൺകുട്ടിയെ ഓർത്ത് ജീവിതം നശിപ്പിക്കുന്നതിൽ എന്ത് ലോജിക് ആണ് ഉള്ളത് എന്ന് നീ തന്നെ ഓർത്ത് നോക്ക്..
ഇപ്പൊ എല്ലാവരുടെയും മുന്നിൽ നീ വിവാഹിതൻ ആണ്.. നിനക്ക് ഒരു ഭാര്യ ഉണ്ട്.. പക്ഷേ അതൊക്കെ ഒരു നാടകം ആയിരുന്നു എന്ന് പറഞ്ഞാൽ എത്ര പേര് വിശ്വസിക്കും..
നിനക്ക് എല്ലാത്തിൽ നിന്നും റീ കവർ ആവാൻ സമയം വേണ്ടി വരും എന്നറിയാം..
ഷോൺ.. നീ ശ്രമിച്ചു... പക്ഷേ പരാജയപ്പെട്ടു.. ഇനി അവളെ അവളുടെ ഇഷ്ടത്തിന് ജീവിക്കാൻ വിട്...
ഇത്രയും ദിവസം ഒരുമിച്ച് ഭാര്യ ഭർത്താക്കന്മാരെ പോലെ കഴിഞ്ഞിട്ടും നിനക്ക് അവളുടെ മനസ്സിൽ ഒരു ഇംപാക്ടും ഉണ്ടാക്കാൻ പറ്റിയില്ലെങ്കിൽ... പിന്നെ.....""എനിക്കെല്ലാം മനസ്സിലാകുന്നുണ്ട് ചേട്ടത്തി.... അതൊക്കെ പോട്ടെ ചേട്ടത്തി
💬 Comments
View all comments