Chapter Title : Will You Marry Me.?? Part 04 [Rahul Rk]
ജൂലിക്ക് എന്ത് പറ്റി എന്ന് പറ.."
"നീ അന്ന് പറഞ്ഞത് അനുസരിച്ച് അവളെ പോയി ഒന്ന് കണ്ട് സംസാരിക്കാൻ ഇരിക്കുകയായിരുന്നു ഞാൻ..
അതിന്റെ ഇടക്ക് ആണ് നിന്റെ ഫേസ്ബുക്ക് ലൈവ് എല്ലാവരും കണ്ടത്.. സ്വാഭാവികം ആയി അവളും കണ്ടിട്ടുണ്ടാവും അല്ലോ...
ഞാൻ വിചാരിച്ചത് പോലെ തന്നെ ആ സംഭവം അവളിൽ വലിയ ഒരു ഷോക്ക് ആണ് ഉണ്ടാക്കിയത്.. ഞാൻ അവളെ കണ്ട് സംസാരിച്ച് എല്ലാം ഒരു വിധം ഓകെ ആക്കിയിരുന്നു.. പക്ഷേ പെട്ടന്ന് അവളിൽ ഉണ്ടായ സ്വഭാവ വിത്യാസം അവളുടെ അച്ഛനിലും അമ്മയിലും വേവലാതി ഉണ്ടാക്കി...
അവസാനം.. സത്യം എല്ലാവരും അറിഞ്ഞു.. അതായത് ജൂലിക്ക് നിന്നെ ഇഷ്ടമായിരുന്നു എന്ന്.. അവളുടെ അപ്പച്ചൻ പെട്ടന്ന് തന്നെ അവൾക്ക് ഒരു എൻജിനീയറുടെ ആലോചന കൊണ്ടുവന്നു.. അവൾ ആണെങ്കിൽ അതിന് ഒട്ടും തയ്യാർ ആയിരുന്നില്ല.. പിന്നെ വഴക്ക് ആയി അടി ആയി.. അവസാനം സങ്കടം സഹിക്കാതെ വന്നപ്പോൾ അവൾ കയ്യിന്റെ ഞെരമ്പ് മുറിച്ച്...."
എല്ലാം ഒരു നടുക്കത്തോടെ ആണ് ഞാൻ കേട്ടിരുന്നത്..
"എന്നിട്ട് അവൾക്കിപ്പോ എങ്ങനെ ഉണ്ട്??"
"ഇപ്പൊ കുഴപ്പം ഒന്നും ഇല്ല.. വാർഡിലേക്ക് മാറ്റിയിട്ടുണ്ട് ഇന്നലെ.. നാളെ അല്ലെങ്കിൽ മറ്റന്നാൾ ഡിസ്ചാർജ് ചെയ്യും.."
ഞാൻ ഒന്നും പറയാതെ സീറ്റിലേക്ക് തല ചായ്ച്ച് ഇരുന്നു...
ഒരു പെൺകുട്ടിയെ പ്രണയിച്ചതിന് എന്തൊക്കെ വിലയാണ് ഈശോയെ ഞാൻ കൊടുക്കേണ്ടി വരുന്നത്...
മാനസികമായും ശാരീരികമായും ഞാൻ വല്ലാതെ തളർന്നിരുന്നു...
കടന്നു പോക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ നിന്നും എങ്ങോട്ടെങ്കിലും ഓടി ഒളിച്ചാലോ എന്ന് പോലും തോന്നിപ്പോകുന്നു...
എല്ലാം നഷ്ടപ്പെട്ട് ഒരു ഭ്രാന്തനെ പോലെ...
"ഷോൺ... ഇറങ്ങി വാ.."
എന്തൊക്കെയോ
💬 Comments
View all comments