0%

Chapter Title : Will You Marry Me.?? Part 04 [Rahul Rk]

Author : Rahul RK Read All Parts 589
അവളുടെ ഉള്ളിലെ നടുക്കം പ്രതിഫലിക്കുന്നുണ്ട്.. "ഹും..." ഞാൻ ഒന്ന് മൂളികൊണ്ട് തലയാട്ടി.. അവള് പതിയെ വളരെ പ്രയാസപ്പെട്ട് തല ഉയർത്തി ചുറ്റും നോക്കി... "ഷോൺ.. എവിടെ..??" "ആര്.." "ആ പെൺകുട്ടി... നിന്റെ ഭാര്യ..." അവളുടെ ഈ ചോദ്യം സത്യത്തിൽ എന്റെ ഉള്ളിൽ ആണ് നടുക്കം ഉണ്ടാക്കിയത്.. ഞാൻ ഒരു നിമിഷം താഴേക്ക് നോക്കിയിരുന്നു.. പിന്നെ ഒരു ദീർഗ നിശ്വാസം എടുത്തു.. എന്നിട്ട് പറഞ്ഞ് തുടങ്ങി...... ഞാൻ ബാംഗ്ലൂരിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയത് മുതൽ ഇന്നു വരെയുള്ള എല്ലാ കാര്യങ്ങളും ജൂലിയോട് പറഞ്ഞു... എല്ലാം പറഞ്ഞു കഴിഞ്ഞ് ഞാൻ അവളുടെ മുഖത്തേക്ക് നോക്കി അവൾ ഒന്നും മിണ്ടാതെ മുകളിലേക്ക് നോക്കി കിടക്കുകയാണ്.. അവളുടെ കണ്ണിനു ഇരുവശത്ത് കൂടെയും കണ്ണുനീർ ഒഴുകുന്നുണ്ട്... സത്യത്തിൽ ഈ ഒരവസ്ഥയിൽ എന്റെ കണ്ണും നിറഞ്ഞിരുന്നു എന്നതാണ് സത്യം... ഞാൻ വീണ്ടും അവളെ വിളിച്ചു.. "ജൂലി..." അവള് ചെറിയ ഒരു മൗനത്തിന് ശേഷം തുടർന്നു.. "നമ്മൾ ജീവന് തുല്ല്യം സ്നേഹിച്ചവർ നഷ്ടപ്പെടുമ്പോൾ ഉള്ള വേദന എനിക്ക് നന്നായിട്ട് അറിയാം ഷോൺ... താൻ ഇപ്പൊൾ കടന്ന് പോയികൊണ്ടിരിക്കുന്ന മാനസീക അവസ്ഥയും എനിക്ക് മനസ്സിലാകും..." സത്യത്തിൽ അവളെ ആശ്വസിപ്പിക്കാൻ വന്ന എന്നെ, അവൾ ആണ് ആശ്വസിപ്പിക്കുന്ന ത്... എനിക്ക് പറയാൻ വാക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല.. എങ്കിലും ഞാൻ എന്റെ കയ്യിൽ അവളുടെ കൈ മുറുകെ പിടിച്ചു...
"സോറി.. ജൂലി..." അവള് ഒന്ന് ചിരിച്ച് കൊണ്ട് പറഞ്ഞു.. "ഷോൺ പേടിക്കണ്ട.. നിന്നെ കിട്ടാത്ത വിഷമത്തിൽ ഒന്നും അല്ല ഞാൻ ഇത് ചെയ്തത്.. എനിക്ക് വിഷമം ഇല്ല എന്നല്ല.. പക്ഷേ വീട്ടിൽ വേറെ കല്ല്യാണം ആലോചിച്ചപ്പോൾ തന്റെ സ്ഥാനത്ത് വേറെ ഒരാളെ കാണാൻ ഉള്ള ബുദ്ധിമുട്ട് ആ പ്രെഷർ എല്ലാം കൂടെ ആയപ്പോൾ ഏതോ ഒരു കൈ വിട്ട നിമിഷത്തിൽ ചെയ്ത് പോയതാണ്... പാവം അപ്പനും അമ്മച്ചിയും.. അവർ എന്റെ നല്ലത് മാത്രമേ ഓർത്തിട്ടുണ്ടാകൂ.. പക്ഷേ ഷോൺ.. ഇനി എന്നെ കൊന്നാലും ഞാൻ ആത്മഹത്യ ചെയ്യില്ല.. സത്യം..." അവള് അത് പറഞ്ഞപ്പോൾ അറിയാതെ എന്റെ മുഖത്തും ഒരു പുഞ്ചിരി വിടർന്നു.. അവള് എല്ലാം ഉൾക്കൊള്ളാൻ തയാറായ പോലെ ഞാനും എല്ലാം ഉൾകൊള്ളാൻ തയ്യാർ ആകണം.. പിന്നെയും ഞങൾ എന്തൊക്കെയോ സംസാരിച്ചു .... അവസാനം അവളോട് ഗുഡ് നൈറ്റ് പറഞ്ഞ് രാവിലെ വരാം എന്നും പറഞ്ഞ് ഞാൻ മുറിയുടെ വാതിൽ തുറന്ന് പുറത്തിറങ്ങി... ഇൗ സമയം കൊണ്ട്

💬 Comments

View all comments