0%

Chapter Title : Will You Marry Me.?? Part 04 [Rahul Rk]

Author : Rahul RK Read All Parts 591
ചേട്ടത്തിയും പുറത്ത് എല്ലാവരോടും എല്ലാം പറഞ്ഞിരിക്കും.. ജീവൻ എന്റെ അടുത്തേക്ക് വന്നു.. പക്ഷേ അവൻ എന്തെങ്കിലും പറയും മുന്നേ ഞാൻ അവനെ കെട്ടിപ്പിടിച്ചു... തുടർന്ന് അങ്കിളിന്റെയും ആന്റിയുടെയും അടുത്തേക്ക് ചെന്ന് കൈ കൂപ്പി അവരോടും മാപ് ചോദിച്ചു.. രണ്ടു പേരും എന്നെ കെട്ടിപിടിചു.. സത്യത്തിൽ എന്തോ വലാത്ത ഒരു റിലീഫ് കിട്ടിയ പോലെ തോന്നി എനിക്ക്.. പെട്ടന്ന് ആണ് ചേട്ടായി അങ്ങോട്ട് കയറി വന്നത്.. കൂട്ടത്തിൽ എന്നെ കണ്ടതും ചേട്ടായിയുടെ മുഖത്തേക്ക് ഇരച്ചു കയറുന്നു ദേഷ്യം എനിക്ക് കാണാമായിരുന്നു... ചേട്ടായി എന്റെ അടുത്തേക്ക് ഓടി വന്ന് എന്റെ കവിളിൽ ആഞ്ഞ് അടിച്ചു.. പെട്ടന്ന് തന്നെ ജീവനും ചേട്ടത്തിയും മറ്റുള്ളവരും ചേട്ടായിയെ തടഞ്ഞ് വച്ചു.. "എന്തിനാടാ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തത്...?? നിന്റെ ആരാടാ ഇവിടെ ഉള്ളത്.. നിനക്ക് വേണ്ടവർ ഒക്കെ അവിടെ അല്ലേ രാജസ്ഥാനിൽ.. നീ അങ്ങോട്ട് പോടാ..." പെട്ടന്ന് തന്നെ ചേട്ടത്തി ഇടയിൽ കയറി പറഞ്ഞു.. "ഇച്ചായാ.. നിർത്ത്.. ഇത് ഒരു ഹോസ്പിറ്റൽ ആണ് ... ഞാൻ പറയുന്നത് കേൾക്..." ഞാൻ ഒന്നും മിണ്ടാതെ അവിടെ നിന്നും ഹോസ്പിറ്റലിന്റെ പുറത്തേക്ക് നടന്നു.. മുറ്റത്തോട് ചേർന്ന് ഉള്ള ചെറിയ പാർക്ക് പോലുള്ള പുൽത്തകിടിയിൽ ഇരിക്കാൻ ബഞ്ച് ഇട്ടിട്ടുണ്ട്.. ഞാൻ പോയി അതിൽ ഇരുന്നു...
ചേട്ടായിയുടെ അടി കൊണ്ടത് എന്റെ മുഖത്ത് ആയിരുന്നില്ല നെഞ്ചില് ആയിരുന്നു.. ഇത്രയും കാലത്തിന്റെ ഇടക്ക്‌ ഒരു ഈർക്കിലി കമ്പ് കൊണ്ട് പോലും ചേട്ടായി എന്നെ അടച്ചിട്ടില്ല... പക്ഷേ ഇന്ന് ഇതിന്റെ പൂർണ ഉത്തരവാദി ഞാൻ മാത്രം ആണ്.. ചേട്ടയിയുടെ ഉള്ള് എത്രമാത്രം വേദനിച്ചിട്ടുണ്ടാവും.. സത്യത്തിൽ ഇന്ന് ഞാൻ മനസ്സിലാക്കിയ മറ്റൊരു കാര്യം ഉണ്ട്.. ഇത്രയും വർഷം ഒരുമിച്ച് ഉണ്ടായിട്ടും ജൂലിയോട് എനിക്ക് ഒന്നും തോന്നിയില്ല എങ്കിൽ, വെറും രണ്ടാഴ്ച കൂടെ കഴിഞ്ഞു എന്ന് പറഞ്ഞ് ആഷിക എന്നെ ഇഷ്ടപ്പെടണം എന്നില്ലല്ലോ... ആരുടെ ഭാഗത്തും തെറ്റില്ല.. എല്ലാം എന്റെ തെറ്റ് ആണ്.. ജൂലിയും ഞാനും ശരിക്കും ഒരേ തോണിയിലെ യാത്രക്കാർ ആണ് ഇപ്പൊൾ.. രണ്ടു പേരുടെയും പ്രശ്നം നഷ്ട പ്രണയം തന്നെ... പെട്ടന്ന് ആണ് ആരോ തോളിൽ കൈ വച്ചത്.. ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി.. ചേട്ടായി ആണ്.. ഞാൻ വേഗം ബെഞ്ചിൽ നിന്നും എണീറ്റു... ചേട്ടായി എന്നെ മുറുകെ കെട്ടിപിടിച്ചു... ആ ഒരു നിമിഷത്തിൽ അത്രയും നേരം അടക്കി പിടിച്ച എന്റെ എല്ലാ വികാരങ്ങളും പുറത്തേക്ക് പൊട്ടി ഒഴുകി...

💬 Comments

View all comments