0%

Chapter Title : Will You Marry Me.?? Part 04 [Rahul Rk]

Author : Rahul RK Read All Parts 592
ഞാൻ ചേട്ടായിയുടെ ചുമലിൽ മുഖം പൂഴ്ത്തി പൊട്ടി കരഞ്ഞു... സത്യത്തിൽ എന്റെ ഉള്ളിലെ എല്ലാ സങ്കടങ്ങളും അങ്ങനെ അങ്ങ് പെയ്ത് തീരട്ടെ എന്ന് കരുതിയാണ് എന്ന് തോന്നുന്നു ചേട്ടായി ഒന്നും മിണ്ടാതെ അങ്ങനെ തന്നെ നിന്നു... കുറച്ച് സമയത്തിനകം തന്നെ ഞാൻ പൂർവ സ്ഥിതിയിലേക്ക് തിരികെ വന്നു.. ചേട്ടായി എൻറെ കവിളിലൂടെ പതുക്കെ തലോടി.. ഞാൻ ചേട്ടായിയോട് എല്ലാം ഏറ്റ് പറഞ്ഞ് മാപ്പ് ചോദിച്ചു... ചേട്ടായിയുടെ കണ്ണുകളും നിറഞ്ഞിരിക്കുന്നു... തുടർന്ന് ചേട്ടത്തി വന്ന് ഞങളെ രണ്ടു പേരെയും വീട്ടിൽ പോകാം എന്ന് പറഞ്ഞ് വിളിച്ചു.. ഞങൾ മൂവരും അങ്ങനെ വീട്ടിലേക്ക് തിരിച്ചു... ഈ തിരക്കുകൾ എല്ലാം കാരണം മിന്നു ചേട്ടത്തിയുടെ വീട്ടിൽ ആണ് നിൽക്കുന്നത്.. നാളെ അവളെ തിരികെ കൊണ്ട് വരും എന്നാണ് ചേട്ടത്തി പറഞ്ഞത്... വീട്ടിൽ എത്തി ഞാൻ ഒന്ന് കിടക്കട്ടെ എന്ന് പറഞ്ഞു ഞാൻ മുറിയിലേക്ക് കയറി.. നേരെ പോയി ബെഡിലേക്ക്‌ മറിഞ്ഞു... തല പൊളിയുന്ന വേദന ഉണ്ട്.. ഉറക്കം ഞാൻ കരുതുന്ന തിനും മുന്നേ എന്നെ കീഴ്പ്പെടുത്തി... രാത്രിയിൽ പല തവണ ഞാൻ ഞെട്ടി ഉണർന്നു... ഈ മുറിക്കുള്ളിൽ ആഷിക ഇല്ല എന്ന സത്യം എന്നെ വേട്ടയാടാൻ തുടങ്ങി... വല്ലാത്ത ഒരു ഭയം മനസ്സിനെ കീഴടക്കുന്നു.. ഞാൻ ലൈറ്റ് ഓഫ് ചെയ്യാതെ തന്നെ കിടന്നു... ഇരുട്ട് എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു...
********** *********** പിന്നീടങ്ങോട്ടുള്ള ഓരോ ദിവസവും വളരെ പ്രയാസം നിറഞ്ഞത് ആയിരുന്നു... ഞാൻ ഇപ്പൊൾ കടന്ന് പോയികൊണ്ടിരിക്കുന്ന മാനസികാവസ്ഥയിൽ നിന്നും മോചനം നേടാൻ ഞാൻ നന്നേ പാട് പെട്ടു.. ചെയ്യുന്ന ഓരോ ചെറിയ കാര്യങ്ങളിൽ പോലും ഞാൻ ആഷികയെ മിസ്സ് ചെയ്യാൻ തുടങ്ങി.. ഞാൻ എത്രത്തോളം അവളിൽ ഒബ്‌സസ്ഡ് ആയിരുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു കൊണ്ടിരുന്നു.. പക്ഷേ എല്ലാവരും പറഞ്ഞത് പോലെ അവളെ അവളുടെ ലോകത്ത് പറക്കാൻ വിട്ടിട്ട് ഞാൻ എന്റെ ലോകം തേടിപിടിക്കാൻ ഉള്ള ശ്രമങ്ങൾ തുടർന്നു.. ആദ്യത്തെ രണ്ടാഴ്ച വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയത് തന്നെ ഇല്ല.. നാട്ടിൽ നിന്നാൽ ഇനി ശരിയാവില്ല.. എന്തെങ്കിലും ജോലി കണ്ടു പിടിക്കണം... ജൂലി അവളുടെ ആശുപത്രി വാസം എല്ലാം അവസാനിപ്പിച്ച് അപ്പോളേക്കും പൂർണ ആരോഗ്യവതി ആയിരുന്നു... ഞങൾ എല്ലാവരും തമ്മില് പഴയത് പോലെ ഉള്ള ആ ഐക്യം വീണ്ടും വന്നു ചേർന്നു... ഒരു ഞായറാഴ്ച ഞങൾ എല്ലാവരും ഫാമിലി ആയി സിനിമക്ക് പോയി,പുറത്ത് നിന്ന് ഭക്ഷണം

💬 Comments

View all comments