Chapter Title : Will You Marry Me.?? Part 04 [Rahul Rk]
കഴിച്ചു, ഫുൾ എൻജോയ് ചെയ്തു...
അങ്ങനെ ഞാൻ ആ പഴയ ഷോണും, ജൂലി ആ പഴയ ജൂലിയും ആയി മാറുകയായിരുന്നു...
അങ്ങനെ അധികം വൈകാതെ ജൂലിക്ക് ഒരു ടെലി മാർക്കറ്റിംഗ് കമ്പനിയിൽ ജോലി ലഭിച്ചു.. ഞാൻ അപ്പോളും തൊഴിൽ രഹിത ൻ ആയി തന്നെ തുടർന്നു...
ഇനിയും ഈ പോക്ക് പോയാൽ ശരിയാവില്ല എന്ന് മനസ്സിലായപ്പോൾ ഞാൻ നേരെ ബാംഗ്ലൂരിലേക്ക് വണ്ടി കയറി..
പരിചയമുള്ള ഐ ടി കമ്പനികളിൽ ഒക്കെ കയറി ഇറങ്ങി എങ്കിലും എക്സ്പീരിയൻസ് ഇല്ലാത്ത എനിക്ക് എവിടെയും ജോലിയിൽ കയറാൻ ആയില്ല..
അവസാനം ഒരു ഗെയിം ഡെവലപ്പ് കമ്പനിയിൽ ജോലി കിട്ടും എന്നായിരുന്നു പക്ഷേ അവസാന നിമിഷം അതും ഇല്ലാതായി...
അങ്ങനെ സകലതും കെട്ടിപൂട്ടി ഞാൻ വീണ്ടും നാട്ടിലേക്ക് തന്നെ തിരികെ പോന്നു...
അങ്ങനെ ഒരു ദിവസം വെറുതെ വീട്ടിൽ ഗെയിം കളിച്ച്‌കൊണ്ട് ഇരുന്നപ്പോൾ ആണ് ഫോൺ ബെൽ അടിച്ചത്..
ചേ.. ആരാ ഈ നേരത്ത്.. ഹരം കേറി വന്നതായിരുന്നു...
ഞാൻ ഫോൺ എടുത്ത് നോക്കി.. ജൂലി ആണ്...
ഹാ.. ഈ പിശാശ് ആണോ...
ഞാൻ ഫോൺ എടുത്തു..."ഹാ.. പറയെടി..."
"നീ എവിടെയാ..??"
"ഞാൻ വീട്ടിൽ അല്ലാതെ എവിടെയാ..??"
"ആ ടി വിയുടെ സൗണ്ട് ഒന്ന് കുറച്ച് വക്ക് കഴുതെ.. എനിക്ക് ഒന്നും കേൾക്കുന്നില്ല..."
"ടി വി അല്ലെടി ഗെയിം ആണ്..."
"ഹാ.. നീ ഇങ്ങനെ ഗെയിമും കളിച്ച് നടന്നോ.. എനിക്ക് നിന്നെ ഒന്ന് കാണണം നീ പെട്ടന്ന് പാർക്കിലേക്ക് വാ..."
"എടീ.. അതെ.. വണ്ടീലു പെട്രോൾ ഇല്ല..."
"ടാ.. ഷോൺ.. കളിക്കല്ലെ.. അത്യാവശ്യ കാര്യം ആണ്.."
"ഹൊ.. വരാടി പിശാശേ.. ഒരു പത്ത് മിനിറ്റ്.."
"ആ.. ഓകെ.."
ഇവൾ ഇപ്പൊ എന്തിനാണാവോ അത്യാവശ്യമായി കാണണം എന്ന് പറയുന്നത്.. ചിലപ്പോ എന്തേലും സഹായം ചോദിക്കാൻ ആവും..
ഞാൻ വണ്ടി എടുത്ത് നേരെ പാർക്കിലേക്ക് വച്ച് വിട്ടു...
അവള് അവിടെ ഒരു ബെഞ്ചിൽ ഇരുന്നു ചോകോ ബാർ കഴിക്കുകയായിരുന്നു..
"ടി.. എന്താ ഇത്..??"
"ഏത്..??"
"നിന്റെ കയ്യിൽ.."
"ഐസ്.."
"എന്നാ എനിക്കും ഒരെണ്ണം വാങ്ങിച്ച് താ..."
"എനിക്കൊന്നും വയ്യ.."
"എന്നാ നീയും കഴിക്കണ്ട..."
ഞാൻ അവളുടെ കയ്യിൽ നിന്നും ഐസ് തട്ടി താഴെ ഇടാൻ നോക്കി കൊണ്ടിരുന്നു..
"ഓകെ.. ഓകെ.. ഇതിൽ നിന്ന് ഒരു പൊട്ട് തരാം... മത്യോ..??"
"ആ അത് മതി..."
അവള് ഐസ് എനിക്ക് നേരെ നീട്ടി..
💬 Comments
View all comments