Chapter Title : Will You Marry Me.?? Part 04 [Rahul Rk]
ഇന്ന് ഞാൻ മനസ്സിലാക്കിയ മറ്റൊരു കാര്യം ഉണ്ട്.. ഇത്രയും വർഷം ഒരുമിച്ച് ഉണ്ടായിട്ടും ജൂലിയോട് എനിക്ക് ഒന്നും തോന്നിയില്ല എങ്കിൽ, വെറും രണ്ടാഴ്ച കൂടെ കഴിഞ്ഞു എന്ന് പറഞ്ഞ് ആഷിക എന്നെ ഇഷ്ടപ്പെടണം എന്നില്ലല്ലോ... ആരുടെ ഭാഗത്തും തെറ്റില്ല.. എല്ലാം എന്റെ തെറ്റ് ആണ്..
ജൂലിയും ഞാനും ശരിക്കും ഒരേ തോണിയിലെ യാത്രക്കാർ ആണ് ഇപ്പൊൾ.. രണ്ടു പേരുടെയും പ്രശ്നം നഷ്ട പ്രണയം തന്നെ...
പെട്ടന്ന് ആണ് ആരോ തോളിൽ കൈ വച്ചത്.. ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി.. ചേട്ടായി ആണ്.. ഞാൻ വേഗം ബെഞ്ചിൽ നിന്നും എണീറ്റു...
ചേട്ടായി എന്നെ മുറുകെ കെട്ടിപിടിച്ചു...
ആ ഒരു നിമിഷത്തിൽ അത്രയും നേരം അടക്കി പിടിച്ച എന്റെ എല്ലാ വികാരങ്ങളും പുറത്തേക്ക് പൊട്ടി ഒഴുകി...
ഞാൻ ചേട്ടായിയുടെ ചുമലിൽ മുഖം പൂഴ്ത്തി പൊട്ടി കരഞ്ഞു...
സത്യത്തിൽ എന്റെ ഉള്ളിലെ എല്ലാ സങ്കടങ്ങളും അങ്ങനെ അങ്ങ് പെയ്ത് തീരട്ടെ എന്ന് കരുതിയാണ് എന്ന് തോന്നുന്നു ചേട്ടായി ഒന്നും മിണ്ടാതെ അങ്ങനെ തന്നെ നിന്നു...
കുറച്ച് സമയത്തിനകം തന്നെ ഞാൻ പൂർവ സ്ഥിതിയിലേക്ക് തിരികെ വന്നു..
ചേട്ടായി എൻറെ കവിളിലൂടെ പതുക്കെ തലോടി.. ഞാൻ ചേട്ടായിയോട് എല്ലാം ഏറ്റ് പറഞ്ഞ് മാപ്പ് ചോദിച്ചു...
ചേട്ടായിയുടെ കണ്ണുകളും നിറഞ്ഞിരിക്കുന്നു...
തുടർന്ന് ചേട്ടത്തി വന്ന് ഞങളെ രണ്ടു പേരെയും വീട്ടിൽ പോകാം എന്ന് പറഞ്ഞ് വിളിച്ചു.. ഞങൾ മൂവരും അങ്ങനെ വീട്ടിലേക്ക് തിരിച്ചു...
ഈ തിരക്കുകൾ എല്ലാം കാരണം മിന്നു ചേട്ടത്തിയുടെ വീട്ടിൽ ആണ് നിൽക്കുന്നത്.. നാളെ അവളെ തിരികെ കൊണ്ട് വരും എന്നാണ്
💬 Comments
View all comments