0%

Chapter Title : Will You Marry Me.?? Part 04 [Rahul Rk]

Author : Rahul RK Read All Parts 595
ഇടത് ഭാഗത്ത് ആദ്യത്തെ കാബിൻ കണ്ടു.. ഡോറിന് പുറത്ത് മാനേജിംഗ് ഡയരക്ടർ ജോസ് കുരിയൻ എന്ന് എഴുതിയിരുന്നു.. ഞാൻ വാതിലിൽ ഒന്ന് മുട്ടിയ ശേഷം പകുതി തുറന്ന് കൊണ്ട് ചോദിച്ചു.. "സർ മെ ഐ കം ഇൻ..??" അദ്ദേഹം മോണിറ്ററിൽ നിന്നും നോട്ടം എന്റെ മുഖത്തേക്ക് മാറ്റി.. പെട്ടന്ന് ചിരിച്ച് കൊണ്ട് പറഞ്ഞു.. "ഹാ.. ഷോൺ.. വരൂ.. വരൂ.. ഇരിക്കൂ.." ഇയാളെ കണ്ടാൽ നമ്മുടെ ചന്ദ്രലേഖ സിനിമയിലെ കോട്ടിട്ട നെടുമുടി സാറിനെ പോലെ ഉണ്ട്.. ഞാൻ ചിരിച്ച് കൊണ്ട് അകത്തേക്ക് കയറി താങ്ക്സ് പറഞ്ഞു ചേയറിലേക്ക്‌ ഇരുന്നു... "ഷോൺ.. ജൂലിയുടെ കസിൻ ആണല്ലേ.." "അതേ സാർ.." "ജൂലിയും എന്റെ മകളും ഫ്രണ്ട്സ് ആണ് എന്ന് ശോണിന് അറിയാമല്ലോ...?" "അറിയാം സാർ.. " "ഞാൻ തന്റെ സി വി ഒക്കെ വിശദമായിത്തന്നെ നോക്കി.. സത്യത്തിൽ ഇങ്ങനെ ഒരാളെ തന്നെ ആണ് ഞങ്ങൾക്ക് വേണ്ടത്.. അത് കൊണ്ട് ആരുടെയും recommendation കൊണ്ട്‌ അല്ലാ തന്റെ സ്വന്തം കഴിവ് കൊണ്ട് തന്നെ ആണ് ഈ ജോലി കിട്ടിയിരിക്കുന്നത്... ഷോൺ ന് മനസ്സിലായോ..??" "മനസ്സിലായി സർ.." സത്യത്തിൽ എനിക്കെന്ത് പറയണം എന്ന് പോലും ഞാൻ മറന്ന് പോയി.. ഇങ്ങേർ ആള് കൊള്ളാമല്ലോ... "അപോ മിസ്റ്റർ ഷോൺ, വെൽകം to Radiance Technologies.." അദ്ദേഹം എനിക്ക് നേരെ കൈ നീട്ടി.. ഞാനും വളരെ സന്തോഷത്തോടെ അദ്ദേഹത്തിന് കൈ കൊടുത്തു... തുടർന്നുള്ള ഫോമാൽട്ടികൾ ഒക്കെ വേഗം തീർത്ത് ഞാൻ ഓഫീസിന് വെളിയിൽ കടന്നു... അടുത്ത തിങ്കളാഴ്ച മുതൽ ജോയിൻ ചെയ്യണം... ഞാൻ ബൈകിൽ കയറി നേരെ ജൂലിയെ വിളിച്ചു..
"ഹലോ.. എന്തായി ടാ..." "പൊന്നു മോളെ സെറ്റ്.. അടുത്ത തിങ്കളാഴ്ച ജോയിൻ ചെയ്യാം..." "ഹൊ.. ഇപ്പോഴാ സമാധാനം ആയത്.." "പിന്നെ.. നിന്റെ ആ കൂട്ടുകാരിക്ക് ഒരു താങ്ക്സ് പറ കേട്ടോ..." "താങ്ക്സ് ഒന്നും പോര.. ഞങ്ങൾക്ക് നല്ല ട്രീറ്റ് തന്നെ വേണം മോനെ.." "അതൊക്കെ റെഡി ആകാം.. ഞാൻ വീട്ടിൽ എതീട്ട്‌ വിളിക്കാം ഡീ..." "ഓകെ.. ടാ.." ഞാൻ ഫോൺ കട്ട് ചെയ്ത് വണ്ടി സ്റ്റാർട്ട് ചെയ്ത് നേരെ വീട്ടിലേക്ക് വിട്ടു... വൈകുന്നേരം ചേട്ടായിയും ചേട്ടത്തിയും വന്നപ്പോൾ സന്തോഷ വാർത്ത രണ്ടു പേരോടും പറഞ്ഞു.. അവരും ഹാപ്പി ആയി... അങ്ങനെ നിന്നപ്പോൾ ചേട്ടത്തി ആണ് പറഞ്ഞത് എന്നാ പിന്നെ വീട്ടിൽ ഒരു പാർട്ടി വച്ചാലോ എന്ന്.. അത് ശരിയാണെന്ന് എനിക്കും

💬 Comments

View all comments