0%

Chapter Title : Will You Marry Me.?? Part 05 [Rahul Rk]

Author : Rahul RK Read All Parts 651
കയറി.. ഗൂഗിൾ മാപ്പ് എടുത്ത് നോക്കിയപ്പോൾ ഇവിടെ അടുത്ത് തന്നെ ആണ് ആ ഹോട്ടൽ.. ജി പി എസ് സെറ്റ് ചെയ്ത് കാർലോ വണ്ടി മുന്നോട്ട് എടുത്തു.. പെട്ടന്ന് ആണ് ഫോൺ റിംഗ് ചെയ്തത്.. നോക്കിയപ്പോൾ ജൂലി ആണ്.. "ഹലോ ജൂലി.." "ഷോൺ എന്തായി.. എന്തെങ്കിലും വിവരം കിട്ടിയോ..??" "അവളെ കിട്ടിയില്ല പക്ഷേ അടുത്ത സൂചന കിട്ടി..." "ഹോ.. അങ്ങോട്ട് പോകുന്ന വഴി ആണോ..??" "അതേ.. ശരിക്കും ഒരു ട്രഷർ ഹൻഡിംഗ് ഗെയിം പോലെ ഉണ്ട്.." "ഓഹോ.. അപ്പോ അവൾ ആണോ ട്രഷർ.." "അത് പിന്നെ അങ്ങനെ തന്നെ ആയിരിക്കുമല്ലോ.." "എന്നാ ഫോൺ വച്ചോ.. ബൈ.." "ഹാ... സ്ഥലം എത്തി എന്ന് തോന്നുന്നു ഞാൻ വിളിക്കാം.." ഞാൻ ഫോൺ കട്ട് ചെയ്ത് വണ്ടിയിൽ നിന്നിറങ്ങി.. എന്നിട്ട് കാർലോയുടെ കൂടെ ഹോട്ടൽ റിസപ്ഷൻ നോക്കി നടന്നു.. "ഗുഡ് ഈവനിഗ് സാർ.." റിസപ്ഷനിൽ ഉണ്ടായിരുന്ന ആൾ ഞങളെ സ്വാഗതം ചെയ്തു.. ഞാൻ അയാളുടെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് ചോദിച്ചു... "എനിക്ക് എന്റെ ഫ്രണ്ട് ഇവിടെ സ്റ്റെ ചെയ്യുന്നുണ്ടോ എന്നറിയണം.. അവളുടെ പേര് ആഷിക.. ഒന്ന് ചെക്ക് ചെയ്ത് പറയാമോ..??" "തീർച്ചയായും സാർ.. ആ പേരിന്റെ സ്പെല്ലിംഗ് ഒന്ന് പറയാമോ.." "A.S.H.I.K.A" "ആഷിക എന്ന പേരിൽ ഒരു റൂം ഇല്ല സാർ.. പക്ഷേ ഈ പേരിന്റെ കൂടെ ഒരു സെക്കൻഡ് നെയിം കൂടെ ചേർത്ത് ആഷിക കശ്യപ് എന്നൊരു പേരിൽ ആരോ റൂം എടുത്തിട്ടുണ്ട്.." "അതേ അത് തന്നെ ആണ് ഞാൻ അന്വേഷിക്കുന്ന ആൾ.. എനിക്ക് അവരെ ഒന്ന് കാണണം റൂം നമ്പർ പറയാമോ..??" "ക്ഷമിക്കണം സർ.. ഈ സമയത്ത് അവർ വിസിറ്റേഴ്‌സിനെ അനുവദിക്കണ്ട എന്നാണ് ഞങ്ങൾക്ക് തന്ന നിർദ്ദേശം അത് കൊണ്ട് ഇപ്പൊൾ കാണാൻ പറ്റില്ല സാർ.." "പക്ഷേ എനിക്ക് അവരെ അത്യാവശ്യമായി കണ്ടെ പറ്റൂ.. ഓകെ.. നിങ്ങൾ അവരെ ഫോണിൽ വിളിച്ച് ഷോൺ എന്നൊരാൾ കാണാൻ വന്നിരിക്കുന്നു എന്ന് പറ.." "ഓക്കേ സാർ.. ഞാൻ വിളിച്ചു നോക്കാം.."
അയാള് റിസേപ്ഷനിൽ ഉണ്ടായിരുന്ന ലാൻഡ് ഫോണിൽ എന്തൊക്കെയോ നമ്പറുകൾ അടിച്ച് റിസീവർ

💬 Comments

View all comments