Chapter Title : Will You Marry Me.?? Part 05 [Rahul Rk]
അവരുടെ കൂടെ കൂടി ചിരിക്കുന്നതായും കളിക്കുന്നതായും ഒക്കെ അഭിനയിച്ചു.. സത്യത്തിൽ അവയൊന്നും എന്റെ ചിന്തകളിൽ പോലും ഇല്ലായിരുന്നു...
ഇടക്കിടക്ക് ജൂലി എന്നെ ഇടം കണ്ണിട്ട് നോക്കുന്നത് ഞാൻ കണ്ടു.. അവൾക്ക് എന്തായി എന്നറിയാനുള്ള തിടുക്കം ആണ്. പക്ഷേ അത് ചോദിക്കാൻ ഉള്ള അവസരം ഇത് വരെ കിട്ടിയില്ലല്ലോ...അങ്ങനെ ഭക്ഷണം കഴിക്കാൻ സമയം ആയി.. ഞങൾ എല്ലാവരും താഴെ റെസ്റ്റോറന്റിൽ ചെന്നു..
നമ്മൾ തന്നെ സ്വന്തമായി എടുത്ത് കഴിക്കുന്ന സിസ്റ്റം ആണ്...
ഞാനും ഒരു പാത്രം എടുത്ത് ഭക്ഷണം എടുക്കാൻ ആയി ചെന്നു..
ജൂലി എന്റെ ബാക്കിൽ ആണ്..
അങ്ങനെ എല്ലാവരും ഭക്ഷണം എടുത്ത് ടേബിളിൽ പോയി ഇരുന്നു..
ജൂലി വേഗം എന്റെ അടുത്തേയ്ക്ക് വന്ന് ചോദിച്ചു..
"എന്തായി ഷോൺ അവളെ കണ്ടോ..??"
"ഇല്ലെടി.. അവൾ താമസിക്കുന്ന ഹോട്ടൽ കിട്ടി.. ഞങൾ അവിടെ പോയി പക്ഷേ അവൾ അവിടെ ഇല്ല എന്ന് തോന്നുന്നു.. നാളെ രാവിലെ പോയി കാണാം എന്ന് വിചാരിക്കുന്നു.."
"പക്ഷേ രാവിലെ നീ എങ്ങനെ പോകും എല്ലാവരും ഒന്നിച്ച് അല്ലേ പുറത്ത് പോകുന്നത്.. അതിന്റെ ഇടയിൽ എങ്ങനെ..??"
"എന്തെങ്കിലും നമ്പർ ഇറക്കിയെ പറ്റൂ.. നീ കട്ടക്ക് കൂടെ നിന്നാ മതി.."
"ഹാ.. ബെസ്റ്റ് ഫ്രണ്ട് ആയിപോയില്ലെ സഹായിച്ചല്ലെ പറ്റൂ.. ഞാൻ നോക്കാം.."
"അത് മതി.."
ഞാനും ജൂലിയും എല്ലാവരുടെയും കൂടെ പോയി ഇരുന്ന് ഭക്ഷണം കഴിക്കാൻ ആരംഭിച്ചു..
ഒന്ന് രണ്ട് വിഭവങ്ങൾ ചേട്ടത്തിക്ക് വളരെ ഇഷ്ടമായി എന്നും വീട്ടിൽ ചെന്നിട്ട് യൂട്യൂബ് നോക്കി ഉണ്ടാക്കി പഠിക്കണം എന്നൊക്കെ പറയുന്നുണ്ടായിരുന്നു...
ജീവൻ മൊത്തത്തിൽ സൈലന്റ് ആണല്ലോ.. കുറച്ച് മുന്നേ വരെ നല്ല ആക്റ്റീവ് ആയിരുന്നു.. പെട്ടന്ന് എന്ത് പറ്റി..??
ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞങൾ എല്ലാവരും വീണ്ടും ബാൽക്കണിയിൽ ഒത്തുകൂടി... ഞാൻ തൽക്കാലം എല്ലാം മറന്ന് ഇവരുടെ കൂടെ കൂടാൻ തീരുമാനിച്ചു..
പക്ഷേ ജീവൻ ഒന്നിലും വരാതെ ഇപ്പൊൾ വരാം എന്നും പറഞ്ഞ് പുറത്തേക്ക് പോയി..
ഞാനും ഇപ്പൊ വരാം എന്നും പറഞ്ഞ് അവന്റെ പുറകെ ചെന്നു...
വരാന്തയിലെ കൈവരിയിൽ കൈ വച്ച് താഴേക്ക് നോക്കി നിൽക്കുകയാണ് അവൻ..
💬 Comments
View all comments