Chapter Title : Will You Marry Me.?? Part 05 [Rahul Rk]
കാൾ ചെയ്യ്.."
ജൂലി അപ്പോൾ തന്നെ ഫോൺ എടുത്ത് അവളുടെ കെട്ടിയവനെ വിളിച്ചു... അങിനെ സാമും ചേട്ടത്തിക് ബർത്ത്ഡേ വിഷ് ചെയ്തു..
പിന്നെ ചേട്ടത്തി കേക്ക് മുറിച്ച് ആദ്യം ചേട്ടായിക്കും പിന്നെ മിന്നു മോൾക്കും പിന്നെ ഞങ്ങൾക്ക് ഓരോരുത്തർക്കും തന്നു...
അതിനിടയിൽ ഞങ്ങൾ കേക്ക് വാരി തേക്കലും ബലൂൺ പോട്ടിക്കലും ഒക്കെ ഉണ്ടായിരുന്നു...
എല്ലാം എൻജോയ് ചെയ്യുന്നുണ്ട് എങ്കിലും എന്റെ മനസ്സ് അപ്പോളും പാളം തെറ്റിയ നിലയിൽ തന്നെ ആയിരുന്നു...
എത്ര തവണ ഇതിനിടക്ക് ഞാൻ വാച്ചിൽ നോക്കി എന്ന് എനിക്ക് പോലും അറിയില്ല...
അങ്ങനെ ലഞ്ച് റെഡി ആയി എന്ന് അവിടത്തെ സ്റ്റാഫ് വന്ന് പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും ഡൈനിങ് ഏരിയയിലെ ക്ക് നടന്നു.. വിശാലമായ ആ മുറിയുടെ ഒത്ത നടുക്ക് ഒരു വലിയ മേശ അതിൽ എന്തൊക്കെയോ വിഭവങ്ങൾ.. ഞങൾ എല്ലാവരും കേക്ക് ഒക്കെ കഴിച്ചിരുന്നു എങ്കിലും നല്ല വിശപ്പ് ഉണ്ടായിരുന്നു..
ഞാൻ നോൺ വെജ് വിഭവങ്ങൾ മാത്രം ആണ് കഴിച്ചത്.. ബാക്കിയുള്ളവർ എല്ലാം ട്രൈ ചെയ്തു എന്ന് തോന്നുന്നു...
അങ്ങനെ വളരെ വിശാലമായി ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞു..
ഇനി എങ്ങനെയെങ്കിലും ആഷികയെ കാണാൻ അവളുടെ ഹോട്ടലിൽ പോകാൻ ഉള്ള ഐഡിയ ആലോചിച്ച് നിന്നപ്പോൾ ആണ് ചേട്ടായി അടുത്ത ബോംബ് പൊട്ടിച്ചത്...
ഇവിടെ അടുത്ത് ഏതോ തിയേറ്ററിൽ റോമിയോ ആൻഡ് ജൂലിയറ്റ് നാടകം നടക്കുന്നുണ്ട് എന്നും അവിടെ പോയി അത് കാണാം എന്നും ആണ് പുള്ളി പറയുന്നത്...
നാടകം കാണാൻ പോയാൽ എന്തായാലും ഇന്ന് ആഷികയെ കാണാൻ പറ്റില്ല..
കുറെ നേരം ആലോചിച്ചു
💬 Comments
View all comments