Will You Marry Me.?? Part 06 [Rahul Rk] [Climax]
📝 Ongoing
👁 368945 views ❤ 1241 likes 💬 137 comments
Will You Marry Me.?? Part 6
Author : Rahul RK | Previous Part
പരീക്ഷണങ്ങളിൽ തോറ്റ് കൊടുക്കാൻ തയ്യാറാകാത്ത ഒരു മനസ്സ് നിങ്ങൾക്ക് ഉണ്ട് എങ്കിൽ അസാധ്യം എന്ന വാക്ക് നിങ്ങള് ഇവിടെ വച്ച് മറന്നേക്കൂ...
- ആരോ പറഞ്ഞത്...(Will You Marry Me.?? തുടരുന്നു..)
ഞാൻ വേഗം ഫോൺ കട്ട് ചെയ്ത് ഓടി വന്ന് ജീപ്പിൽ കയറി.. വേഗം തന്നെ ജി പി എസിൽ എയർപോർട്ട് മാർക്ക് ചെയ്ത് വണ്ടി മുന്നോട്ട് എടുത്തു....
അത്യാവശ്യം നല്ല ദൂരം ഉണ്ട് ചുരുങ്ങിയത് മൂന്ന് മണിക്കൂർ എങ്കിലും യാത്ര..
എന്റെ ഹൃദയം പട പട മിടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു..
എന്തൊക്കെ ചെയ്തിട്ട് ആയാലും വേണ്ടില്ല ഇനി അവളെ നഷ്ടപ്പെടുത്താൻ എനിക്കാവില്ല..
എന്റെ മനസ്സിലൂടെ എന്തെല്ലാമോ കടന്ന് പോകൊണ്ടിരുന്നു...
അവലോടൊന്നിച്ചുള്ള ഓരോ നിമിഷവും എന്റെ മനസ്സിലേക്ക് ഓടി വന്നുകൊണ്ടിരുന്നു...
അന്ന് ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടിയത്.. നെറ്റിയിൽ സിന്ദൂരം ചാർത്തിയത്.. ഒന്നിച്ച് ഭക്ഷണം കഴിച്ചത്.. അവൾ ആദ്യമായി എന്റെ കയ്യിൽ കൈ കോർത്തത്.. എന്റെ കയ്യിൽ മരുന്ന് വച്ച് തന്നത്.. ഭക്ഷണം വാരി തന്നത്... ഒരുമിച്ച് അമ്പലത്തിൽ പോയത്..ഒരുമിച്ച് പ്രാർത്ഥിച്ചത്.. എല്ലാം ഒരു തിരശ്ശീലയിൽ എന്ന പോലെ എന്റെ മനസ്സിലൂടെ കടന്നു പോയി കൊണ്ടിരുന്നു...
എന്റെ കാൽ ആക്സ്സിലേറ്റെറിൽ കൂടുതൽ അമർന്നു...
മറ്റെല്ലാം ഞാൻ പൂർണമായും മറന്നിരുന്നു എന്നെ കൊണ്ട് കഴിയുന്നത്ര സ്പീഡിൽ ഞാൻ വണ്ടി ഓട
💬 Comments
View all comments