0%

Chapter Title : Will You Marry Me.?? Part 06 [Rahul Rk] [Climax]

Author : Rahul RK Read All Parts 1.5K
എനിക്ക് ഉറപ്പുണ്ട് ഷോൺ അത് തന്നെ ആയിരിക്കും അവൾ നിന്നിൽ കണ്ട ഏറ്റവും വലിയ ക്വാളിറ്റി... എല്ലാം മനസ്സിലാക്കി തിരിച്ച് വന്നപ്പോൾ നീ മറ്റൊരു കുടുംബം ആയി ജീവിക്കുന്നു എന്ന് കണ്ടത് കൊണ്ട് നിന്നെ ബുദ്ധിമുട്ടിക്കാൻ നിൽക്കാതെ സ്വന്തം ഇഷ്ടങ്ങൾ അവൾ ത്യജിക്കാൻ തയ്യാറായി എങ്കിൽ, അതാണ് നീ അവളിൽ കാണേണ്ട ക്വാളിറ്റി... നീ ചാർത്തിയ താലി മാല അവൾ ഇന്നും ഒരു നിധി പോലെ സൂക്ഷിക്കുന്നു എങ്കിൽ.. ഷോൺ അവളുടെ ഉള്ളിലെ തെറ്റിദ്ധാരണ മാറ്റുക എന്ന പ്രവർത്തിയിൽ നീ വിജയിച്ചു... നിന്റെ പ്രണയം വിജയിച്ചു..." ചേട്ടത്തി പറഞ്ഞു നിർത്തിയപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... അപ്പോളേക്കും ചേട്ടായി പറഞ്ഞ് തുടങ്ങി.. "ഷോൺ.. നിന്റെ ജീവിതത്തിലെ ഒരു തീരുമാനത്തിനും ഞാനും ഇവളും നിന്നെ എതിർത്തിട്ടില്ല... കാരണം നീ തെറ്റായി ഒന്നും ചെയ്യില്ല എന്ന് ഞങ്ങൾക്ക് പൂർണ ബോധ്യം ഉണ്ടായിരുന്നു.. നീ ഒരിക്കലും അത് തെട്ടിച്ചിട്ടും ഇല്ല.. എങ്കിലും നിന്റെ ഒരു തീരുമാനത്തിന്റെ പേരിൽ ഞങ്ങൾ എല്ലാവരും നിന്നെ ശാശിച്ചു.. പക്ഷേ നിന്റെ തീരുമാനം ശരിയായിരുന്നു എന്ന് ഇന്ന് നീ തെളിയിച്ചു.. നിന്റെ സന്തോഷത്തിനും അപ്പുറം വലുതായിട്ട്‌ ഞങ്ങൾക്ക് എന്താടാ ഉള്ളെ..?? നീ അവളെ വിളിക്ക് നാളെ നമ്മൾ എല്ലാവരും ഒരുമിച്ച്, ഞങൾക്കും കാണണ്ടേ നിന്റെ പെണ്ണിനെ..." ഞാൻ ചേട്ടായിയെ കെട്ടിപിടിച്ചു.. ചേട്ടായി എന്നെയും.. നെഞ്ചില് കയറ്റി വച്ചിരുന്ന ഒരു കല്ല് എടുത്ത് കളഞ്ഞ സുഖം... ഇപ്പോളാണ് ആശ്വാസം ആയത്...
"അതേ സഹോദരന്മാർ തമ്മിലുള്ള സ്നേഹ പ്രകടനം കഴിഞ്ഞെങ്കിൽ നമുക്ക് താഴെ പോയി വല്ലതും കഴിച്ചാലോ...?? മൂന്ന് പിള്ളേർ അവിടെ

💬 Comments

View all comments