0%

Chapter Title : Will You Marry Me.?? Part 2 [Rahul Rk]

Author : Rahul RK Read All Parts 805
ഞാൻ ഫോൺ എടുത്ത് സ്നേഹയുടെ ഫേസ്ബുക്കിലെ ക്ക്‌ മെസ്സേജ് അയച്ചു... "സ്നേഹ.. താൻ എനിക്ക് വേണ്ടി ഒരു ഉപകാരം മാത്രം ചെയ്യണം.. ഞാൻ ആ കുട്ടിയെ ശല്യം ചെയ്യാൻ ഒന്നും പോണില്ല.. പക്ഷേ എനിക്ക് അവസാനം ആയി ഒന്നുകൂടെ കാണണം എന്നുണ്ട് ഐ മീൻ അവളുടെ കല്യാണത്തിൽ പങ്കെടുക്കണം എന്നുണ്ട്.. എനിക്ക് ആ അഡ്രസ്സ് ഒന്ന് തരാവോ..." കുറച്ച് കഴിഞ്ഞപ്പോൾ റീപ്ലേ വന്നു... "കല്ല്യാണം മുടക്കാൻ വല്ലതും ആണോ..?" "ഏയ്... ഞാൻ അങ്ങനെ ചിന്തിച്ചിട്ട് കൂടി ഇല്ല..." "പിന്നെന്തിനാ...?" "ഞാൻ പറഞ്ഞല്ലോ ഒന്ന് കാണാൻ.." "പക്ഷേ അത് അത്ര ഈസി ആവില്ല..." "അതെന്താ...?" "അത് അങ്ങനെ ആണ്.. ഇത്തിരി ദൂരെ ആണ്..." "ലോകത്ത് എവിടെ ആയാലും ഞാൻ പോയിരിക്കും..." "ഓഹോ..." "പ്ലീസ് സ്നേഹ..." "I don't know what to say... ഏതായാലും ഞാൻ അഡ്രസ്സ് തരാം.. പക്ഷേ കുഴപ്പം ഒന്നും ഉണ്ടാവരുത്.." "I promise..." "Citi Pride Garden Pushkar Road, Near Daharsen Smarak Gate Hari Bhau Upadhyay Nagar, Ajmer, Rajasthan"
കർത്താവേ രാജസ്ഥാനിൽ ആണോ കല്ല്യാണം... "അല്ല.. രാജസ്ഥാൻ.." "അതേ.. രാജസ്ഥാനിൽ ആണ് അവൾ ഇപ്പോൾ.." "അതെന്താ അവിടെ..." "ഷോൺ... താൻ അഡ്രസ്സ് ചോദിച്ചു ഞാൻ തന്നു.. ദയവ് ചെയ്ത് ഇതിന്റെ പേരിൽ പ്രശ്നം ഒന്നും ഉണ്ടാകരുത്..." "ഇല്ല സ്നേഹ... താങ്ക്സ്.. താൻ എന്നും എന്റെ നല്ല ഒരു ഫ്രണ്ട് ആയിരിക്കും.. തനിക്ക് എന്ത് ഹെൽപ് വേണേലും എപ്പോ വേണേലും എന്നെ വിളിക്കാം.. താങ്ക്സ് അഗൈൻ.." "ഓകെ.. ഷോൺ.. താൻ എന്തെങ്കിലും അബദ്ധം കാണിച്ചു എന്നെ കൂടി കുടുക്കരുത്..." "ഇല്ല സ്നേഹ... ഐ പ്രോമിസ്‌..." "ഓകെ... ബൈ.." ഇവക്ക് രാജസ്ഥാനും ആയി എന്ത് കണക്ഷൻ... ഇനി രാജസ്ഥാനി ആയിരിക്കുമോ...?? പക്ഷേ മലയാളം ആണല്ലോ സംസാരിച്ചത്... ഫേസ്ബുക്ക് ക്ലോസ് ചെയ്ത് ഗൂഗിൾ ഓപ്പൺ ആക്കി... ഏകദേശം 2250 കിലോമീറ്റർ ഉണ്ട് ഇവിടുന്ന് അജ്മീറിലേക്ക്‌.. 45 മണിക്കൂറോളം ട്രാവൽ.. ഫ്ലൈറ്റിൽ ആണെങ്കിൽ ഏകദേശം 6 മണിക്കൂർ... ബാംഗ്ലൂരിൽ നിന്നത് കൊണ്ട് ഹിന്ദി വല്ല്യ കുഴപ്പം ഇല്ലാതെ സംസാരിക്കും... അത് മതി... ഓരോന്ന് ആലോചിച്ച് എങ്ങനെയൊക്കെയോ ഉറങ്ങി പോയി... കോളിംഗ് ബെൽ കേട്ടപ്പോൾ ആണ് എണീറ്റത് ചേട്ടത്തി ആണ്... "എന്താ ഷോൺ.. മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നെ.. ഉറങ്ങിപോയോ..??" "ചേട്ടത്തി...??" "എന്താടാ..." ""എനിക്ക് നാളെ രാജസ്ഥാനിൽ പോണം...' "നീ

💬 Comments

View all comments