Chapter Title : Will You Marry Me.?? Part 3 [Rahul Rk]
Will You Marry Me.?? Part 3
Author : Rahul RK | Previous Part
(നിങ്ങളുടെ വിലയേറിയ സപ്പോർട്ടിന് ഒരുപാട് നന്ദി.. എല്ലാവർക്കും സ്നേഹം മാത്രം...)അടുത്ത നിമിഷം എന്ത് നടക്കും എന്നറിയാതെ നമ്മൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഒരു ലൈവ് നാടകം.. അതല്ലേ ജീവിതം...
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അടുത്ത ദിവസം എന്ത് എന്ന് അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ ജീവിതം എന്ത് ബോർ ആകുമായിരുന്നു അല്ലേ....
അങ്ങനെ കഴിയാത്തത് കൊണ്ട് ആണല്ലോ നമ്മൾ അതിനെ ജീവിതം എന്ന് വിളിക്കുന്നത്... സത്യത്തിൽ നമ്മുടെ ഓരോ തീരുമാനങ്ങളും നമ്മളുടെ മുന്നോട്ടുള്ള ജീവിതത്തിൽ ഒരു ശരിയാവാം അല്ലെങ്കിൽ ഒരു വലിയ ചോദ്യ ചിഹ്നം ആവാം..
Will You Marry Me.?? തുടരുന്നു.....
"ഷോൺ.. Will You Marry Me.??"
"ഹേ....."
"ഓകെ.. ഓകെ.. താൻ ബഹളം വക്കല്ലെ.. ഇവിടെ നിൽക്കുന്നത് അത്ര സേഫ് അല്ല.. ഒരു കാര്യം ചെയ്യ് തന്റെ ഫോൺ നമ്പർ താ.."
"നമ്പർ...."
"പെട്ടെന്ന് താ..."
"9544******"
"ഓകെ.. എങ്ങും പോകരുത് ഒരു 10.മിനിറ്റ് കഴിഞ്ഞ് ഞാൻ വിളിക്കും.. ഓകെ..??"
"ഓകെ.."
അവള് ഒന്നുകൂടി ചുറ്റും നോക്കി അകത്തേക്ക് പോയി..
എന്തൊക്കെ ആണിപ്പോ ഇവിടെ നടന്നത്..?
സ്വപ്നം വല്ലതും ആണോ..?
എന്താ അവൾ ചോദിച്ചത്..?
ഞാൻ ഏതോ മായാലോകത്ത് എത്തിയ പ്രതീതി ആയിരുന്നു..
കല്ല്യാണം മുടങ്ങും എന്നാണല്ലോ അവൾ പറഞ്ഞത്..
സ്വന്തം കല്ല്യാണം മുടങ്ങും എന്ന എന്ത് കോൺഫിഡൻസ് ഓടെയാണ് അവൾ പറഞ്ഞത്..
ഓരോന്ന് ആലോചിച്ച് തല പുകയുന്നു..
ദാഹം വീണ്ടും കൂടി..
ഞാൻ ഡ്രിങ്ക്സ് എന്തെങ്കിലും കഴിക്കാൻ ആയി അങ്ങോട്ട് നടന്നു..
"भाई मुझे एक आम का रस पिलाओ (ഭായി.. ഒരു മാൻഗോ ജ്യൂസ് തരൂ.)
"जरूर " (ഷുവർ)
ജ്യൂസ് കുടിച്ചു അവിടെ തന്നെ നിന്നു..
ഇതിന്റെ ഇടക്ക് ഈ ഭുവൻ ഇത് എവിടെപ്പോയി... അവനെയും കാണുന്നില്ലല്ലോ...
പെട്ടന്ന് ആണ് ഫോൺ ബെൽ അടിക്കുന്നശബ്ദം കേട്ടത്..
പരിചയം ഇല്ലാത്ത നമ്പർ ആണ്.. അവൾ തന്നെ ആകും..
ഏതായാലും ഞാൻ ഫോൺ എടുത്തു..
"ഹലോ..??"
"ഷോൺ ഞാൻ ആണ് ആഷിക.."
"പറയൂ ആഷിക.."
"താൻ എവിടെ..?"
"ഞാൻ അവിടെ തന്നെ ഉണ്ട് കൂൾ ഡ്രിങ്ക്സ് വച്ചിരിക്കുന്ന അവിടെ..."
"ഓകെ... ഒരു കാര്യം ചെയ്.. അവിടുന്ന് ഇടത്തോട്ട് മാറി വീടിന്റെ സൈഡിലേക്ക് വാ... പിന്നെ... ആരും കാണരുത്..."
"അല്ല.. എന്താ....
💬 Comments
View all comments