Chapter Title : Will You Marry Me.?? Part 3 [Rahul Rk]
ആയി അങ്ങോട്ട് നടന്നു..
"भाई मुझे एक आम का रस पिलाओ (ഭായി.. ഒരു മാൻഗോ ജ്യൂസ് തരൂ.)
"जरूर " (ഷുവർ)
ജ്യൂസ് കുടിച്ചു അവിടെ തന്നെ നിന്നു..
ഇതിന്റെ ഇടക്ക് ഈ ഭുവൻ ഇത് എവിടെപ്പോയി... അവനെയും കാണുന്നില്ലല്ലോ...
പെട്ടന്ന് ആണ് ഫോൺ ബെൽ അടിക്കുന്നശബ്ദം കേട്ടത്..
പരിചയം ഇല്ലാത്ത നമ്പർ ആണ്.. അവൾ തന്നെ ആകും..
ഏതായാലും ഞാൻ ഫോൺ എടുത്തു..
"ഹലോ..??"
"ഷോൺ ഞാൻ ആണ് ആഷിക.."
"പറയൂ ആഷിക.."
"താൻ എവിടെ..?"
"ഞാൻ അവിടെ തന്നെ ഉണ്ട് കൂൾ ഡ്രിങ്ക്സ് വച്ചിരിക്കുന്ന അവിടെ..."
"ഓകെ... ഒരു കാര്യം ചെയ്.. അവിടുന്ന് ഇടത്തോട്ട് മാറി വീടിന്റെ സൈഡിലേക്ക് വാ... പിന്നെ... ആരും കാണരുത്..."
"അല്ല.. എന്താ.... കാര്യം..."
"അത് പറയാൻ തന്നെ വരാൻ പറഞ്ഞെ.. പെട്ടന്ന് വാ.. ആരും കാണാതെ നോക്ക്..."
"ഹാ.."
ഞാൻ ജൂസ് അവിടെ ഒരു ടേബിളിൽ വച്ചിട്ട് ആരും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തി പതുക്കെ വീടിന്റെ സൈഡിലേക്ക് നടന്നു..
ഇൗ ഭാഗത്ത് ലൈറ്റ് ഒന്നും ഇല്ല.. ചെറിയ ഭയം ഉണ്ട് ഉള്ളിൽ...
"ആഷികാ.. ഞാൻ സൈഡിൽ ഉണ്ട്..."
"എനിക്ക് തന്നെ കാണാം.. ഒന്നൂടെ മുന്നോട്ട് വാ..."
"താൻ എവിടെയാ..??"
"മുന്നോട്ട് വാ എന്നിട്ട് മോളിലേക്ക് നോക്ക്.."
ഞാൻ കുറച്ചൂടെ മുന്നോട്ട് നടന്നു മുകളിലേക്ക് നോക്കി.. ഒരു ജനലിൽ വെളിച്ചം ഉണ്ട്.. ആഷിക ഫോണും പിടിച്ച് താഴെ എന്നെയും നോക്കി നിൽക്കുന്നു..
"ഹാ.. ഞാനും കണ്ടു.."
"ഓകെ.. തന്റെ സൈഡിലെ ആ പൈപ്പ് കണ്ടോ.. അതിൽ
💬 Comments
View all comments