0%

Chapter Title : Will You Marry Me.?? Part 3 [Rahul Rk]

Author : Rahul RK Read All Parts 1298
പറഞ്ഞു... എല്ലാം കേട്ടപ്പോൾ ഒരു നെടുവീർപ്പോടെ ഭുവൻ ചോദിച്ചു... "എനിക്ക് നിന്നെ ഒന്ന് കാണണം..." "ഞാനും അത് പറയാൻ നിൽക്കുക ആയിരുന്നു.. നീ എന്റെ ബാഗും സാധനങ്ങളും എടുത്ത് അവളുടെ വീടിന്റെ മുന്നിലെ പോക്കറ്റ് റോഡിലേക്ക് വാ ഞാൻ അവിടേക്ക് വരാം..." "ഓകെ ഞാൻ എതീട്ട്‌ വിളിക്കാം.." ഞാൻ ഫോൺ കട്ട് ചെയ്തു... അപ്പോളാണ് ഞാൻ അത് കണ്ടത്... വീടിന്റെ ഒരു വശം മുഴുവൻ മനോഹരമായ പൂന്തോട്ടം ആണ്... എന്ത് ഭംഗിയാണ് കാണാൻ.. ഞാൻ അതിന്റെ ഉള്ളിലേക്ക് കടന്നു... റോസാപ്പൂക്കൾ മാത്രം ആയി ഒരു ഏരിയ തന്നെ ഉണ്ട്... ഞാൻ അവയിൽ ഒന്നിൽ പതിയെ തലോടി.. എന്നിട്ട് മുട്ടുകുത്തി ഇരുന്ന് പതിയെ അതിന്റെ സുഗന്ധം ആസ്വദിച്ചു... പെട്ടന്നാണ് പിന്നിൽ നിന്നും ആരോ വിളിച്ചത്... "ഹേയ്..." ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കി... ഒരു മുത്തശ്ശി ആണ്.. ആളെ കണ്ടപ്പോൾ തന്നെ മനസ്സിലായി നല്ല കലിപ്പിൽ ആണ്.. ഞാൻ അവരെ നോക്കി ചിരിച്ചു.. പെട്ടന്ന് അവർ ദേഷ്യത്തിൽ പറഞ്ഞു.. "ആ പൂക്കൾ ഒന്നും നശിപ്പിക്കരുത്.. കടക്ക്‌ പുറത്ത്.." ഞാൻ വേഗം തന്നെ പൂന്തോട്ടത്തിൽ നിന്നും പുറത്ത് കടന്നു.... "സോറി.. ഞാൻ... ആശികക്ക്‌ കൊടുക്കാൻ വേണ്ടി... ഒരു പൂ..." "കാമുകിക്ക് കൊടുക്കാൻ പൂ വേണമെങ്കിൽ സ്വന്തമായി നട്ട് നനച്ച് ഉണ്ടാക്കണം അല്ലെങ്കിൽ കാശ് കൊടുത്ത് വാങ്ങണം.. അല്ലാതെ കണ്ടവരുടെ തോട്ടത്തിൽ നിന്നും മോഷ്ട്ടികാർ അല്ല..." "ഓകെ.. ഓകെ.. സോറി... മുത്തശ്ശി.." അവർ ഹും എന്നൊന്ന് മൂളികൊണ്ട് തിരിഞ്ഞു നടന്നു.. ഇവിടെ എല്ലാവരും ഡാർക് ആണല്ലോ.. പെട്ടന്ന് ആണ് ഫോൺ ബെൽ അടിച്ചത്.. ഭുവൻ ആണ്.. ഞാൻ ഫോൺ കട്ട് ചെയ്ത് റോഡിലേക്ക് ഇറങ്ങി നടന്നു.... കുറച്ച് നടന്നപ്പോൾ തന്നെ ഭുവന്റെ കാർ കണ്ടു... ഞാൻ വേഗം കാറിന്റെ അടുത്തേക്ക് ഓടി ചെന്ന് ഡോർ തുറന്ന് അകത്ത് കയറി. "എന്റെ ഷോൺ നീ എന്തൊക്കെയാണ് ഈ കാണിക്കുന്നത് എന്ന് വല്ല ബോധവും ഉണ്ടോ..?" "ഭുവൻ... അത്... പറ്റിപ്പോയി..." "ഹും... എന്തായാലും നീ ജീവനോടെ ഉണ്ടല്ലോ.. സന്തോഷം.." "ഏയ്.. അവിടെ കുഴപ്പം ഒന്നും ഇല്ലെടാ... എല്ലാരും ഭയങ്കര കൂൾ ആണല്ലോ.." "ഹും.. കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത ആണോ എന്ന് ആർക്കറിയാം...??" "പൊന്നു മോനേ ഓരോന്ന് പറഞ്ഞ് വെറുതെ മനുഷ്യനെ പേടിപ്പിക്കല്ലെ..." "അല്ലേലും കശ്യപ് സാർ പാവം ആണ്.. പ്രശ്നം മറ്റെ പുള്ളിക്കാരൻ ആണ്.." "ആര്...?" "വിക്രം റായ് സിംഗ്.."

💬 Comments

View all comments