Chapter Title : Will You Marry Me.?? Part 3 [Rahul Rk]
പറഞ്ഞതിന്റെ അർത്ഥം മനസ്സിലായോ..?"
"മനസ്സിലായി കുഞ്ഞേ.."
അവർ വേഗം എനിക്ക് വേണ്ടി എതിർ വശത്തെ കസേര ഒരുക്കി.. പെട്ടന്ന് ആഷിക ഇടക്ക് കയറി പറഞ്ഞു..
"അവിടെ അല്ല ഇവിടെ എന്റെ തൊട്ടടുത്ത്..."
സത്യത്തിൽ അവൾ എനിക്ക് വേണ്ടി മറ്റുള്ളവരെ ശാസിക്കുമ്പോളും എന്നെ കെയർ ചെയ്യുമ്പോഴും എല്ലാം എനിക്ക് ഉള്ളിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി.. പക്ഷേ ഇതെല്ലാം ഒരു നാടകത്തിന്റെ ഭാഗം മാത്രം ആണല്ലോ.. അവൾ അവളുടെ റോൾ നന്നായി അഭിനയിക്കുന്നു...
പക്ഷേ ഒരു നിമിഷം ഇതൊന്നും ഒരു നാടകം അല്ലെങ്കിൽ എന്ന് തോന്നിപ്പോയി...
ആ പറഞ്ഞിട്ട് കാര്യം ഇല്ല...
ഞാനും ആഷികയും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിച്ചു.. അവൾ തന്നെ ആണ് എനിക്ക് വിളമ്പി തന്നത് എല്ലാം..
ഭക്ഷണത്തിന് എല്ലാം ഒടുക്കത്തെ രുചി ആയിരുന്നു...
ഭക്ഷണം കഴിച്ച് കൈ കഴുകി കഴിഞ്ഞപ്പോൾ ഞാൻ അവളോട് ചോദിച്ചു..
"ഇനി പോയാലോ..??"
"എവിടെ..?"
"എന്റെ ഡ്രസ്സ് എടുക്കാൻ.."
"താൻ ഭുവനെ വിളിച്ചു റോഡിന്റെ അങ്ങോട്ട് കൊണ്ടുവരാൻ പറ.. നമ്മൾ ഇപ്പൊൾ അവന്റെ വീട്ടിൽ പോയാൽ അത് അവന് ചിലപ്പോ കുഴപ്പം ആകും.."
"അത് ശരിയാണല്ലോ.. ഞാൻ അവനെ വിളിക്കാം.."
"ശരി.."
ഞാൻ വീടിന് പുറത്തേക്ക് ഇറങ്ങി...
പോക്കറ്റിൽ കയ്യിട്ട് ഫോൺ പുറത്തെടുത്തു...
ഫോൺ സത്യത്തിൽ സൈലന്റ് മോഡിൽ ആയിരുന്നു..
എന്റെ പൊന്നോ.. 15 മിസ്സ് കാളുകൾ... 10 എണ്ണം ഭുവന്റെ തന്നെ.. പിന്നെ ചേട്ടത്തി വിളിച്ചിട്ടുണ്ട് ചേട്ടായിയും ജീവനും വിളിച്ചിട്ടുണ്ട്...
വീട്ടിലേക്ക് പിന്നെ വിളിക്കാം.. കാരണം വേറെ ഒന്നും അല്ല.. വിളിച്ചാൽ കള്ളം പറയണം അതിനേക്കാൾ നല്ലത് എന്തെങ്കിലും ഒക്കെ ആയിട്ട് വിളിച്ച് പറയാം...
ഞാൻ ഭുവന്റെ നമ്പറിലേക്ക് തിരിച്ച് വിളിച്ചു..
രണ്ടു റിങ്ങിൽ തന്നെ അവൻ ഫോൺ എടുത്തു...
"ഷോൺ.. നീ ഇത് എവിടെ ആണ്... ഇവിടെ നടക്കുന്നത് വല്ലതും നീ അറിയുന്നുണ്ടോ..?? ആഷികയുടെ കല്ല്യാണം കഴിഞ്ഞു..."
"ഞാൻ അറിഞ്ഞു ഭുവൻ.."
"ഹോ.. നീ ഇപ്പൊ എവിടെ ആണ്..??"
"ഞാൻ ആഷികയുടെ വീട്ടിൽ.."
"നീ അവിടെ എന്താ ചെയ്യുന്നേ...??"
"ഭുവൻ... ഞാൻ ആണ് അവളെ കല്ല്യാണം കഴിച്ചത്..."
ഞാൻ ഭുവനോട് എല്ലാം പറഞ്ഞു.. പക്ഷേ സത്യം മാത്രം പറഞ്ഞില്ല.. ആഷിക പറഞ്ഞത് പ്രകാരം ഞങ്ങൾ തമ്മിൽ നാട്ടിൽ വച്ച് ഇഷ്ടതിൽ ആയിരുന്നു എന്നും ഞാൻ ഇവിടെ വന്നത് അവളെ കല്ല്യാണം കഴിക്കാൻ അണെന്നും ഞാൻ ആദ്യം മുതൽ പറഞ്ഞത് എല്ലാം കള്ളം ആയിരുന്നെന്നും
💬 Comments
View all comments