Chapter Title : Will You Marry Me.?? Part 3 [Rahul Rk]
അവളെ സ്നേഹിക്കണം.. പക്ഷേ അതൊന്നും ഒരിക്കലും അവളുടെ അമ്മക്ക് സംഭവിച്ച പോലെ അവളുടെ സ്വപ്നത്തിന് വിലങ്ങ് തടി ആകരുത്..
അത്കൊണ്ട് മറ്റൊന്നും ആലോചിക്കാതെ ഞാൻ പറഞ്ഞു..
"ഓകെ.. ഞാൻ റെഡി.. പക്ഷേ എന്റെ ബാഗും ഡ്രെസ്സും എല്ലാം ഭുവന്റെ വീട്ടിൽ ആണ്..."
"ഓകെ അത് നമുക്ക് എടുക്കാം.. ഇപ്പൊ താൻ വാ നമുക്ക് ബ്രേക്ക് ഫാസ്റ്റ് കഴിക്കാം.."
"ഹാ.. അത് പറഞ്ഞപ്പോൾ ആണ് നല്ല വിശപ്പ് വാ പോകാം.."
അവള് ചിരിച്ചുകൊണ്ട് എനിക്ക് മുന്നിൽ നടന്നു ഞാനും അവളെ പിന്തുടർന്ന് കൊണ്ട് താഴേക്ക് നടന്നു...
ഹാളിന്റെ ഇടത് വശത്ത് ആയാണ് ഡൈനിങ് ഏരിയ..
ഞാൻ ആഷികയുടെ കൂടെ ഉള്ളിലേക്ക് കയറി.
രാജകീയ വിരുന്ന് എന്നൊക്കെ കേട്ടിട്ടുണ്ട് പക്ഷെ അന്ന് ആദ്യമായി ഞാൻ നേരിൽ കാണുകയായിരുന്നു...
എന്തൊക്കെ തരം ഭക്ഷണ സാധനങ്ങൾ ആണ് അവിടെ ഉള്ളത് എന്ന് എനിക്ക് അറിയില്ലായിരുന്നു..
പേര് പോലും അറിയാത്ത എന്തൊക്കെയോ സാധനങ്ങൾ..
എനിക്ക് അവയിൽ ആകെ മനസ്സിലായത് ചോറും ചപ്പാത്തിയും പിന്നെ ദാൽ കറിയും മാത്രം ആയിരുന്നു...
പക്ഷേ എല്ലാം വെജിറ്റേറിയൻ ആയിരുന്നു..
ടേബിളിന്റെ ഒത്ത നടുക്കായി ഒരു വലിയ കൂടയിൽ നിറയെ പഴങ്ങൾ..
ആപ്പിളിൽ തുടങ്ങി മുന്തിരി മുതൽ ഓറഞ്ച് വരെയുള്ള എന്തൊക്കെയോ തരം പഴങ്ങൾ അതിൽ കുത്തി നിറച്ചിരുന്നു..
ടേബിലിനെ ചുറ്റി പറ്റി രണ്ട് മൂന്ന് പേർ.. അവർ ഭക്ഷണം വിളമ്പാൻ മാത്രം ഉള്ള ജോലിക്കാർ ആണ്..
ഭക്ഷണം പാകം ചെയ്യുന്നത് എല്ലാം വേറെ ആളുകൾ ആണ്...
ആഷിക മേശയുടെ അടുത്ത് എത്തിയതും അവരിൽ ഒരാൽ വേഗം തന്നെ കസേര അവൾക്ക് ഇരിക്കാൻ പാകത്തിന് നീക്കി വച്ച് കൊടുത്തു..
അവള് അതിൽ ഇരുന്നതും അടുത്തയാൾ കഴിക്കാനുള്ള പാത്രം അവൾക്ക് മുന്നിൽ നിവർത്തി വച്ചു..
അപ്പോളേക്കും അടുത്ത ആൾ ഭക്ഷണ പാത്രങ്ങൾ ഓരോന്നായി തുറന്ന് വക്കാൻ തുടങ്ങി...
ഭക്ഷണത്തിന്റെ പേര് ഒന്നും അറിയില്ലെങ്കിലും എല്ലാത്തിന്റെയും മണം കേട്ടപ്പോൾ തന്നെ വായിൽ വെള്ളം ഊറി..
ആഷിക ശരിക്കും ഇവിടെ ഒരു രാജകുമാരിയെ പോലെ ആണ് എന്ന് പതുക്കെ പതുക്കെ എനിക്ക് മനസ്സിലാവാൻ തുടങ്ങി..
"ഷോൺ എന്താ അവിടെ നിൽക്കുന്നത് വരൂ..."
എല്ലാം കണ്ട് അന്തം വിട്ട് നിൽക്കുന്ന എന്നോട് വരാൻ കയ്കൊണ്ട് ആംഗ്യം കാണിച്ച് ആഷിക വിളിച്ചു..
ഞാൻ അവളുടെ അടുത്ത് എത്തിയതും അവൾ ജോലികാരോടായി പറഞ്ഞു..
"ഇനി മുതൽ എനിക്കുള്ളത് എല്ലാം അവനും ഉള്ളതാണ്.. ഞാൻ
💬 Comments
View all comments