0%

Chapter Title : Will You Marry Me.?? Part 3 [Rahul Rk]

Author : Rahul RK Read All Parts 1287
അവളുടെ ശബ്ദം അവളെ പോലെ തന്നെ വളരെ ക്യൂട്ട്‌ ആയിരുന്നു... ഞാൻ അവളുടെ ഇരു കവിളിലും പിടിച്ച് കൊണ്ട് പറഞ്ഞു... "അതേ കല്ല്യാണം കഴിച്ചല്ലോ..." പെട്ടന്ന് ആരോ ഒരു സ്ത്രീ ഞങളുടെ അടുത്തേക്ക് ഓടി വന്നു.. "ശാലിനി.. നിന്റെ അടുത്ത് പറഞ്ഞിട്ടില്ലേ പരിചയം ഇല്ലാത്ത ആളുകളുടെ അടുത്ത് മിണ്ടാൻ പോകരുത് എന്ന്.. വാ ഇവിടെ.." അവർ എന്നെ ഒന്ന് തുറിപ്പിച്ച് നോക്കി ആ കുട്ടിയെയും കൊണ്ട് അവിടുന്ന് പോയി.. പോണ പോക്കിൽ അവൾ തിരിഞ്ഞ് നോക്കിയപ്പോൾ ഞാൻ കൺ അടിച്ചു കാണിച്ചു.. അവളും ചിരിച്ച് കൊണ്ട് തിരിച്ച് കാണിച്ചു.. പെട്ടന്ന് ആഷിക വാതിൽ തുറന്നു... അവള് നേരത്തെ ഇട്ട ചുരിദാർ മാറ്റി ഒരു നേവി ബ്ലൂ കളർ ടോപ് ആക്കിയിട്ടുണ്ട്... അതും അവൾക്ക് നന്നായി ചേരുന്നുണ്ട്.. "എന്താ ഇവിടെ ബഹളം കേട്ടത്..??" "അത് ഒരു കൊച്ച് പെൺകുട്ടി വന്നിട്ട് എന്നോട് ഞാൻ ആണോ തന്നെ കല്ല്യാണം കഴിച്ചത് എന്ന് ചോദിച്ചു.. അപ്പോ തന്നെ അതിന്റെ അമ്മയാണ് എന്ന് തോനുന്നു ഒരു ചേച്ചി വന്നു അതിനെ കൊണ്ടുപോയി.." "ശാലിനി ആവും.." "ആ അത് തന്നെ പേര് ശാലിനി.. അതാരാ..??" "അത് എന്റെ പപ്പയുടെ അനിയന്റെ മകളുടെ മകൾ ആണ്..." "ഇവിടെ അംഗ സഖ്യ കുറച്ച് കൂടുതൽ ആണ് അല്ലേ..." "ഇവിടെ ഇപ്പോളും കൂട്ട് കുടുംബം ആണ്.. എല്ലാരെയും പരിചയപ്പെടാം... ഇപ്പൊ വാ നമുക്ക് ചായ കുടിക്കാം.." "അല്ല.. എനിക്ക് തിരിച്ച് പോണം.. അവിടെ ഭുവൻ വെയിറ്റ് ചെയ്തു നിൽക്കുന്നുണ്ടാകും..." "പോകാനോ... എങ്ങോട്ട്..???" അവള് ഒന്ന് ചിരിച്ച് കൊണ്ട് ചോദിച്ചു എന്നിട്ട് തുടർന്നു... "പോകാൻ ഒന്നും പറ്റില.. നമ്മൾ കല്ല്യാണം കഴിച്ചിട്ടുണ്ട് എന്ന് എന്റെ പപ്പയും വീട്ടുകാരും ഒന്നും പൂർണമായും വിശ്വസിച്ചു കാണില്ല... കാരണം ഞാൻ ഈ കല്ല്യാണം മുടക്കാൻ എന്ത് കളിയും കളിക്കും എന്ന് പപ്പക്ക് അറിയാം.. അത് കൊണ്ട് എല്ലാം ഒന്ന് നോർമൽ ആകുന്ന വരെ നമുക്ക് ഈ നാടകം തുടർന്ന് പോയെ മതിയാകൂ.. എല്ലാം ഓകെ ആയാൽ നമ്മൾ പോകുന്നു, താൻ തിരികെ കേരളത്തിലേക്കും ഞാൻ യു കെ യിലേക്കും.. അത് വരെ ഷോൺ എന്റെ കൂടെ നിൽക്കണം.." സത്യത്തിൽ എന്റെ മനസ്സിലെ പ്ലാൻ മറ്റൊന്ന് ആയിരുന്നു... ഒരിക്കലും കല്ല്യാണത്തിനു പ്രേമത്തിനും ഒന്നും താൽപര്യം ഇല്ല എന്ന് പറഞ്ഞ ഇവളെ വളക്കണം.. എന്നിട്ട് ശരിക്കും കല്ല്യാണം കഴിക്കണം..പിന്നെ ഒരുപാട് ഒരുപാട്

💬 Comments

View all comments