0%

Chapter Title : Will You Marry Me.?? Part 3 [Rahul Rk]

Author : Rahul RK Read All Parts 1286
തന്റെ അമ്മ എവിടെ..??" അവള് പെട്ടന്ന് ഒന്ന് ഞെട്ടിയ പോലെ തോന്നി.. പിന്നെ പതുക്കെ പറഞ്ഞു.. "എന്റെ അമ്മ ഇപ്പൊൾ എന്റെ കൂടെ ഇല്ല ഷോൺ..." "ഓഹ്ഹ്‌.... സോറി..." അവള് മേശപ്പുറത്ത് ഇരുന്ന ഒരു ഫോട്ടോ എടുത്ത് എന്നെ കാണിച്ചു.. "ഇതാണ് എന്റെ അമ്മ...." ആഷിക അവളുടെ അമ്മയെ പോലെ തന്നെ ആണ് കാണാൻ... ഞാൻ ഫോട്ടോ അവൾക്ക് തന്നെ തിരികെ നൽകി.. "എനിക്ക് 18 വയസ്സ് ഉള്ളപ്പോൾ ആണ് അമ്മ പോയത്.. ക്യാൻസർ ആയിരുന്നു.. പക്ഷേ കണ്ടുപിടിക്കാൻ വൈകിപ്പോയി.." അവള് ഒന്ന് നെടുവീർപ്പിട്ടു എന്നിട്ട് തുടർന്നു... "ഒരുപക്ഷേ എന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഈ നാടകത്തിന്റെ ആവശ്യം പോലും ഉണ്ടാവില്ലായിരുന്നു. അത്രക്കും ഞാൻ എന്റെ അമ്മയെ മിസ്സ് ചെയ്യുന്നുണ്ട്.. ശോണിന് അത് പറഞ്ഞാൽ മനസ്സിലാവില്ല.." ഞാൻ ഒന്ന് നിസ്സഹായനായി പുഞ്ചിരിച്ചു.. എന്നിട്ട് തുടർന്നു.. "എനിക്ക് മനസ്സിലാവും ആഷിക.. തനിക്ക് അമ്മയെ മാത്രം അല്ലേ നഷ്ടം ആയൊള്ളു.. അഞ്ച് വയസിൽ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടവൻ ആണ് ഞാൻ...അവരെ ശരിക്ക് ഒന്ന് കണ്ട ഓർമ പോലും എനിക്ക് ഇല്ല..." അവള് ഒന്നും പറയാതെ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു... "സോറി.. ഷോൺ.." മൂഡ് ഒന്ന് മാറ്റാൻ ഞാൻ അവളോട് ചോദിച്ചു... "അല്ല തന്റെ ചേട്ടൻ എവിടെ..?" "ഭയ്യ ലക്നൗ വിൽ ആണ്.. ഇപ്പോ എന്തായാലും അവിടെ നിന്നും പോന്നിട്ടുണ്ടാകും..." "പുള്ളി വന്നാൽ സീൻ മോശം ആകുമോ..??" "ഭയ്യാക്ക്‌ എന്നെ വലിയ ഇഷ്ടമാ.. അതോണ്ട് താൻ എന്നെ സ്നേഹിക്കുന്നത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല.. പക്ഷേ അങ്ങനെ അല്ലെങ്കിൽ ആണ് പ്രശ്നം.." "മനസ്സിലായില്ല..." "എനിക്ക് വിഷമം വരുന്നതൊന്നും ഭയ്യാക്ക്‌ ഇഷ്ടം അല്ല.. അതോണ്ട് താൻ എന്നെ വിഷമിപ്പിച്ചു എന്ന് അറിഞ്ഞാൽ മാത്രമേ പ്രശ്നം ഒള്ളു..." "ഹോ.. അത് കേട്ടാൽ മതി..." "ഓകെ.. ഓകെ.. ഇനി താൻ ഒന്ന് പുറത്തേക്ക് ഇറങ്ങ്.." "അതെന്താ.." "എനിക്കൊന്നു ഡ്രസ്സ് മാറണം.." "ഹോ.. സോറി.." ഞാൻ വേഗം പുറത്തിറങ്ങി.. അവൾ വാതിൽ അടച്ചു... ഞാൻ ആ വിജനമായ വരാന്തയിൽ ഹാൻഡ് രസ്റ്റിന് മുകളിൽ കൈ വച്ച് താഴേക്ക് നോക്കി നിൽക്കുകയായിരുന്നു.. പെട്ടന്ന് ആണ് ഒരു കൊച്ചു പെൺകുട്ടി എന്റെ നേരെ ഓടി വരുന്നത് കണ്ടത്... അവള് എന്റെ അരികിൽ വന്നു നിന്നു ചോദിച്ചു.. (തുടർന്നുള്ള എല്ലാ ഹിന്ദി സംഭാഷണങ്ങളും മലയാളത്തിലേക്ക് മാറ്റിയിരിക്കുന്നു..) "അങ്കിൾ ആഷി ആന്റിയെ കല്ല്യാണം കഴിച്ചോ...??"

💬 Comments

View all comments