0%

Chapter Title : Will You Marry Me.?? Part 3 [Rahul Rk]

Author : Rahul RK Read All Parts 1285
അത് കേട്ടപ്പോൾ അവളുടെ അച്ഛൻ എന്നെ ഒന്ന് തറപ്പിച്ച് നോക്കി... എന്നിട്ട് പതുക്കെ എന്റെ അടുത്തേക്ക് നടന്നു വന്നു.. എന്താ ചെയ്യേണ്ടത് എന്ന് അറിയാതെ ഞാൻ ഒരു പ്രതിമ പോലെ നിന്നു... "क्या मेरी बेटी ने जो कुछ कहा वह सच था? (എന്റെ മകൾ പറഞ്ഞത് എല്ലാം സത്യം ആണോ..?) ഞാൻ ഇടം കണ്ണിട്ട്‌ ആഷികയെ നോക്കി.. അവൾ തല കൊണ്ട് അതെ എന്ന് ആംഗ്യം കാണിച്ചു... "यही सच है। (അതേ .. സത്യം ആണ്..) അത് കേട്ടപ്പോൾ അദ്ദേഹം എന്റെ നേരെ നിന്നും നോട്ടം മാറ്റി വീണ്ടും ആഷികയുട അടുത്തേയ്ക്ക് പോയി.. "आशिका। आपने अपना जीवन चुना। इसके साथ आने वाले सभी सुख और दुख, आपको अकेले महसूस करने होंगे। क्या आप सहमत हैं? (ആഷികാ, നിന്റെ ജീവിതം നീ തിരഞ്ഞെടുത്തു. ഇനി അതിൽ ഉണ്ടാകുന്ന എല്ലാ സുഖ ദുഃഖങ്ങളും നീ ഒറ്റക്ക് അനുഭവിക്കണം.. സമ്മതം ആണോ?) "सहमति है (സമ്മതം ആണ്..) ഇത് കേട്ടതോടെ അവളുടെ പപ്പ ഒന്ന് മൂളിയ ശേഷം അകത്തേക്ക് തന്നെ കയറി പോയി.. അദ്ദേഹം പോയ പിന്നാലെ ബാക്കി ഉണ്ടായിരുന്ന എല്ലാവരും അകത്തേക്ക് പോയി... ഇപ്പൊൾ ആ വലിയ ഹാളിൽ ഞാനും ആഷികയും മാത്രം.. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.. "ഇത്രേ ഒള്ളോ...?? ഞാൻ കരുതി ഒരു ഫൈറ്റും അഞ്ചാറ് പഞ്ച് ഡയലോഗ് ഒക്കെ ഉണ്ടാകും എന്ന്..." "പപ്പ ഭയങ്കര പ്രാക്ടിക്കൽ ആണ്.. പക്ഷേ താൻ ഈ പറഞ്ഞത് ഒക്കെ ഉണ്ടാകാൻ പോകുന്നത് ഇനിയാണ്.." "അതെന്താ..??" "തനിക്ക് കരാട്ടെ, കുങ്ങ് ഫു, കളരി ഏതെങ്കിലും അറിയാവോ..?" "ഏതും അറിയില്ല..." "അപ്പോ ചിലപ്പോ കുഴപ്പം ആകും..." അവള് ഒന്ന് ചിരിച്ചിട്ട് മുകളിലേക്ക് കയറി പോയി.. ഞാൻ കുറച്ച് നേരം അവിടെ ആലോചിച്ച് നിന്നു.. പെട്ടന്ന് ആണ് ഞാൻ ഒറ്റക്ക് ആണ് എന്ന് ഓർമ വന്നത്.. വേഗം അവളുടെ കൂടെ മുകളിലേക്ക് ഓടിക്കയറി.. അവള് നേരെ പോയത് അവളുടെ മുറിയിലേക്ക് ആണ്.. മുൻവശത്ത് കൂടെ ആദ്യമായി ആണ് ഈ റൂമിൽ കയറുന്നത്.. അവള് കയ്യിൽ ഉണ്ടായിരുന്ന വളകൾ മേശപ്പുറത്ത് അഴിച്ച് വെക്കുകയായിരുന്നു.. ഞാൻ മുറി ഒക്കെ ഒന്ന് ചുറ്റും നോക്കിയ ശേഷം അവളോട് ചോദിച്ചു.. "ആഷിക.. തന്റെ പപ്പയെ താഴെ കണ്ടു.. അപ്പോ

💬 Comments

View all comments