Chapter Title : Will You Marry Me.?? Part 3 [Rahul Rk]
ഉണ്ട്.. എല്ലാം അവളുടെ ബന്ധുക്കൾ ആണ് എന്ന് തോന്നുന്നു...
നടുവിൽ ഒരു സിംഹാസനം ഒഴിച്ചിട്ട് എല്ലാവരും അതിന് ചുറ്റും കൂടി നിൽക്കുന്നു...
എല്ലാവരുടെയും നോട്ടം എന്നിൽ തന്നെ ആണ്.. ചിലർ എന്നെ നോക്കി തമ്മിൽ തമ്മിൽ എന്തൊക്കെയോ പറയുന്നു...
ചിലരുടെ മുഖത്ത് ദയനീയ ഭാവം.. ചിലർ ചിരിക്കുന്നു...
പെട്ടന്ന് ഞങളെ കൊണ്ടുവന്നവരിൽ ഒരാൾ മുകളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു...
"सर वे आ चुके हैं। ( സാർ, അവർ എത്തി..)
തീർച്ചയായിട്ടും ഈ സാർ അവളുടെ അച്ഛൻ ആയിരിക്കും.. എന്റെ നെഞ്ച് പട പട മിടിക്കാൻ തുടങ്ങി..
സംഭരിച്ച് വച്ച ധൈര്യം ഒക്കെ ചോർന്ന് പോവുന്ന പോലെ...
പെട്ടന്ന് മുകളിൽ നിന്നും ഒരാൾ, തലയിൽ തലപ്പാവ് കെട്ടി വെള്ള കളർ ജുബ്ബയും അണിഞ്ഞ് താഴേക്ക് വരുന്നു.. ചുണ്ടൻ വള്ളം കടിച്ച് പിടിച്ച പോലെ കൊമ്പൻ മീശ.. കണ്ടാൽ തന്നെ ഒരു റഫ് ലുക്.. ഇവളുടെ അച്ഛൻ അല്ലേ അങ്ങനെയേ വരൂ...
അദ്ദേഹത്തിന്റെ പിറകിലും രണ്ടു പേര് ഉണ്ട്..
കോണിപ്പടി ഇറങ്ങി അദ്ദേഹം നേരത്തെ ഇട്ടിരിക്കുന്ന സിംഹാസനത്തിൽ ഇരുന്നു...എല്ലാവരും ബഹുമാനത്തോടെ ആണ് അദ്ദേഹത്തെ നോക്കുന്നത്...
കുറച്ച് നിമിഷത്തെ നിശ്ശബ്ദത അവസാനിപ്പിച്ച് അദ്ദേഹം ചോദിച്ചു...
"आशिका, तुम्हारा क्या कहना है? ( ആഷികാ, നിനക്ക് എന്താണ് പറയാൻ ഉള്ളത്..?)
എന്ത് സോഫ്റ്റ് ആയിട്ടാണ് അദ്ദേഹം ചോദിച്ചത്.. പക്ഷേ ശബ്ദം ഷോബി തിലകനെ പോലെ ഗാംഭീര്യം ഉള്ളത് ആയിരുന്നു..
രണ്ടടി മുന്നോട്ട് വെച്ച് അവൾ തുടർന്നു..
"मैंने कभी नहीं सोचा था कि मैं पापा को धोखा दूंगा। मैंने अपने पिता से एक हजार बार कहा कि मुझे यह विवाह नहीं चाहिए अब कोई और रास्ता नहीं था।
(ഇൗ കല്ല്യാണം എനിക്ക് വേണ്ട എന്ന് ഞാൻ ആയിരം തവണ പപ്പയോട് പറഞ്ഞത് അല്ലേ.. പപ്പയെ ചതിക്കണം എന്ന് ഞാൻ ഉദ്ദേശിച്ചിട്ടില്ല.. പക്ഷേ എനിക്ക് ഇതല്ലാതെ വേറെ ഒരു മാർഗവും ഇല്ലായിരുന്നു..)
എന്റെ നേരെ നോകിയ ശേഷം അവൾ വീണ്ടും തുടർന്നു...
"यह शॉन है। हम एक-दूसरे के प्यार में हैं। हमने आज सुबह श्रीकृष्ण मंदिर में शादी की।
(ഇതാണ് ഷോൺ. ഞങ്ങൾ പരസ്പരം പ്രണയത്തിലാണ്. ഇന്ന് രാവിലെയാണ് ക്ഷേത്രത്തിൽ വച്ച് ഞങ്ങൾ വിവാഹിതരായത്.)
💬 Comments
View all comments