Chapter Title : Will You Marry Me.?? Part 3 [Rahul Rk]
ചുവന്നിരുന്നു.. മുഷ്ഠികൾ ചുരുട്ടി പിടിച്ചിരുന്നു..
അതിൽ ഒരാൾ മുന്നോട്ട് വന്ന് എന്റെ കോളറിൽ കയറി പിടിച്ചു...
"तुम कौन हो... आपने हमारे बच्चे के साथ क्या किया ?! (നീ ആരാടാ.. ഞങളുടെ കുഞ്ഞിനെ നീ എന്താ ചെയ്തത്...)
"छोड़ना। मैंने कुछ नहीं किया है (വിട്.. ഞാൻ ആരേം ഒന്നും ചെയ്തിട്ടില്ല..)
അയാള് എന്നെ അടികാൻ ആയി കയ്യോങ്ങിയതും ആഷിക അയാളെ തടഞ്ഞു..
"उसे छोड़ दो ( അവനെ വിട്..) उसने कुछ भी गलत नहीं किया है ( അവൻ ഒരു തെറ്റും ചെയ്തിട്ടില്ല)
അയാള് ഉടൻ തന്നെ എന്നെ വിട്ടയച്ചു.. എന്നിട്ട് ആശികയോട് ചോദിച്ചു
"तो फिर इसका अर्थ क्या है? (അപ്പൊൾ ഇതിന്റെ ഒക്കെ അർത്ഥം എന്താണ്..?)
"मैं पापा को बताती हूँ .. हम घर आ रहे हैं ( അത് ഞാൻ പപ്പയോട് പറഞ്ഞൊളാം ഞങൾ വീട്ടിലേക്ക് തന്നെ ആണ് വരുന്നത്...)
ഇത്രയും പറഞ്ഞു കൊണ്ട് അവൾ ദേഷ്യത്തിൽ നടന്നു പോയി..
എന്റെ മുഖത്തേക്ക് ഒന്ന് നോക്കിയ ശേഷം അയാൾ എന്റെ കൈ പിടിച്ച് വലിച്ച് എന്നെയും അവരുടെ കൂടെ കൊണ്ടുപോയി..
അയാളുടെ നോട്ടത്തിൽ ഒരു വെല്ലുവിളി ഇല്ലെ...??
ദൈവമേ ഇനി എന്തൊക്കെയാണ് നടക്കാൻ പോകുന്നത് ആർക്കറിയാം...
അവർ എന്നെയും ആഷികയെയും കാറിൽ കയറ്റി...
അവളുടെ വീട്ടിലേക്ക് ആണ് പോകുന്നത് എന്ന് മനസ്സിലായി...
കാറിൽ വച്ച് അവൾ എന്നോട് പേടിക്കണ്ട ഒന്നുമില്ല എന്ന് പറഞ്ഞു കൺ അടിച്ചു കാണിച്ചു.. അപ്പോ കുറച്ച് ആശ്വാസം തോന്നി എങ്കിലും.. മറ്റെ ആളുടെ മുഖം കാണുമ്പോൾ വീണ്ടും ഭയം തോന്നി...
കാർ അവളുടെ വീട്ട് മുറ്റത്തേക്ക് കയറി നിന്നു...
അവൾക്ക് ഇറങ്ങാൻ അവർ ഡോർ തുറന്നു കൊടുത്തു.. എന്റെ ഊഴം ആയപ്പോൾ അവർ എന്നെ കാറിൽ നിന്നും വലിച്ച് പുറത്തിറക്കി...
"बाहर जाओ (പുറത്തേക്ക് ഇറങ്ങ്..)
ഇത് കണ്ടപ്പോൾ ആഷിക ശബ്ദം ഉയർത്തി പറഞ്ഞു
"सम्मान के साथ उसका सम्मान करें (അവനോട് മര്യാദക്ക് പെരുമാറണം..)
അത് കേട്ടപ്പോൾ ഉള്ളിൽ ഒരു പുഞ്ചിരി വിടർന്നു.. എന്റെ ഭാര്യ നല്ല കേയറിങ് ആണല്ലോ..
ഞാനും അവരെ പിന്തുടർന്ന് അകത്തേക്ക് കയറി...
ഉള്ളിൽ എത്തിയ ഞാൻ ഞെട്ടിപ്പോയി...
എന്റെ ഈശോയേ എന്താ ഇത്....
ഒരു പടക്കുള്ള ആൾ
💬 Comments
View all comments