Chapter Title : Will You Marry Me.?? Part 3 [Rahul Rk]
ഒന്നും ഉണ്ടാവില്ലല്ലോ അല്ലേ...??"
"ഏയ്.. പേടി ഉണ്ടോ..??"
"പേടി ഒന്നും ഇല്ല..."
"പിന്നെ..??"
"ഒന്നുമില്ല..."
അവള് ഇപ്പോളും തടാകത്തിൽ തന്നെ നോക്കി ഇരിക്കുകയാണ്...
പക്ഷേ എന്റെ മനസ്സിലെ സംശയങ്ങൾ തീർന്നിരുന്നില്ല...
"ആഷിക..."
അവള് എന്നെ തിരിഞ്ഞു നോക്കി...
"താൻ എങ്ങനെ ഇത്ര നന്നായി മലയാളം സംസാരിക്കുന്നു..."
അവള് നോട്ടം എന്റെ മുഖത്തൂന്ന് വീണ്ടും തടാകത്തിലേക്ക് ആക്കി... എന്നിട്ട് തുടർന്നു...
"എന്റെ അമ്മ മലയാളി ആണ് ഷോൺ... അവരുടേത് പ്രേമ വിവാഹം ആയിരുന്നു..
തനിക്ക് അറിയാമോ.. എന്റെ അമ്മ ഒരു നല്ല ക്ലാസ്സിക്കൽ ഡാൻസർ ആയിരുന്നു.. എത്രയോ ഉയരങ്ങളിൽ എത്തേണ്ടവർ ആയിരുന്നു...
അമ്മയുടെ ജീവൻ ആയിരുന്നു ഡാൻസ്..
പപ്പയെ പ്രണയിച്ച് നാട്ടിൽ നിന്നും രാജസ്ഥാനിൽ വരുമ്പോൾ അമ്മക് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു.. എന്നാൽ അവക്ക് ഒരു നീർകുമിളയുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ..
ഇവിടെ വന്നതിൽ പിന്നെ ഒരിക്കൽ പോലും അമ്മക്ക് ചിലങ്ക അണിയാൻ സാധിച്ചിട്ടില്ല...
പലപ്പോഴും തന്റെ ചിലങ്കകൾ കെട്ടിപിടിച്ച് കരയുന്ന അമ്മയെ ഞാൻ കണ്ടിട്ടുണ്ട്..
വിവാഹം ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഒരു ബന്ധനം ആണെടോ.. അവളുടെ സ്വപ്നങ്ങൾക്ക് കുറുകെ ഉള്ള ബന്ധനം..
എല്ലായിപ്പോഴും അങ്ങനെയാണ് എന്നല്ല.. പക്ഷേ പല ഇടത്തും അത് അങ്ങനെ ആണ്... എന്നെ എന്റെ അമ്മയാണ് ഷോൺ മലയാളം പഠിപ്പിച്ചത്.."
"ഹോ... ഓകെ..."
അപ്പോ അതാണ് ഇവൾക്ക് കല്ല്യാണത്തിന് പ്രേമത്തിനും ഒക്കെ ഇത്ര എതിർപ്പ്....
ലോകത്ത് എല്ലാ ആണുങ്ങളും അങ്ങനെ അല്ല എന്ന് ഇവൾക്ക് തെളിയിച്ച് കാണിച്ച് കൊടുക്കണം..
ഞാനും അവളെ പോലെ തടാകത്തിൽ നോക്കി ഇരുന്നു..
കുഴപ്പം ഒന്നും കാണിക്കരുത് മര്യാദക്ക് പോയി കല്ല്യാണം കൂടി പോരണം എന്നും പറഞ്ഞാണ് എന്നെ ചേട്ടായിയും ചേട്ടത്തിയും പറഞ്ഞയച്ചത് എന്നിട്ട് ഞാനിപ്പോ ഇവിടെ ആരുടെ കെട്ട് കൂടാൻ വന്നോ ആ കൊച്ചിനെ തന്നെ കെട്ടിയിരിക്കുന്നു...
സത്യത്തിൽ എന്ത് ധൈര്യത്തോടെ ആണ് ഞാൻ ഇതെല്ലാം ചെയ്തത്..
വേണ്ട കൂടുതൽ ഒന്നും ചിന്തിക്കേണ്ട... ഉള്ള ധൈര്യം കൂടി പോകും....
പെട്ടന്ന് ആണ് ബാക്കിൽ നിന്നും ആരൊക്കെയോ സംസാരിക്കുന്ന ശബ്ദം കേട്ടത്...
वह वहाँ है। ये वो है (അവൻ അവിടെ ഉണ്ട്.. അതാണ് അവൻ..)
നേരത്തെ അമ്പലത്തിൽ വച്ച് കണ്ട രണ്ടുപേർ വേറെ നാലുപേർക്ക് ഞങ്ങളെ ചൂണ്ടി കാണിച്ചു...
ആഷിക വേഗം തന്നെ ചാടി എണീറ്റു..
ആ നാല് പേരും എന്റെ നേരെ പാഞ്ഞ് അടുത്തു...
അവരുടെ കണ്ണുകൾ ദേഷ്യം കൊണ്ട്
💬 Comments
View all comments