Chapter Title : Will You Marry Me.?? Part 3 [Rahul Rk]
ജാതിയും മതവും.. താൻ പെട്ടന്ന് വാ.."
ഞാൻ ഒരു കോണിൽ ഷൂ അഴിച്ച് വച്ചു.. അവിടെ തന്നെ അവളുടെ ചെരുപ്പും കിടക്കുന്നുണ്ടായിരുന്നു...
അവള് എന്റെ കയ്യും പിടിച്ച് അകത്തേക്ക് കയറി...
നിറയെ കൊത്തുപണികൾ ആയിരുന്നു അതിന്റെ അകം മുഴുവൻ..
കല്ലിൽ എന്തൊക്കെയോ രൂപങ്ങൾ കൊതി വച്ചിരിക്കുന്നു...
അവള് എനിക്ക് വഴി കാണിച്ചു...
ഞാൻ അത് വഴി അവളെ പിന്തുടർന്നു...
പിന്നെ ഞങ്ങൾ എത്തിയത് ഒരു മണ്ഡപത്തിന് മുന്നിൽ ആയിരുന്നു... അവിടെ ഒരു ആളും ഉണ്ടായിരുന്നു...
ആഷിക എന്റെ കൈ പിടിച്ച് അതിലേക്ക് ഒരു താലി വച്ച് തന്നു..
"ഷോൺ.. ഇത് എന്റെ കഴുത്തിൽ കെട്ട്.. പെട്ടന്ന്..."
പിന്നെ ഒന്നും നോക്കിയില്ല ഞാൻ ആ താലി വാങ്ങി അവളുടെ കഴുത്തിൽ കെട്ടി...
ഏതെങ്കിലും ഒരു പള്ളിയിൽ വച്ച് ഇവളുടെ കഴുത്തിൽ മിന്ന് കെട്ടണം എന്നായിരുന്നു ആഗ്രഹം... ഏതായാലും ഇങ്ങനെ എങ്കിലും നടക്കട്ടെ...
എന്റെ കൈ നന്നായി വിറക്കുന്നുണ്ടായിരുന്നു...
കെട്ടി കഴിഞ്ഞപ്പോൾ അവൾ കയ്യിൽ ഒരു സിന്ദൂരം ചെപ്പ് എടുത്ത് എന്റെ നേരെ നീട്ടി...
"ഷോൺ ഇതിൽ നിന്നും കുറച്ചെടുത്ത് എന്റെ നെറ്റിയിൽ അണിയിക്കൂ..."
ഞാൻ യാന്ത്രികമായി ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്ത് അവളുടെ നെറ്റിയിൽ അണിയിച്ചു... അപ്പോളും എന്റെ കൈ വിറക്കുന്നുണ്ടായിരുന്നു..
ശേഷം അവൾ.. മണ്ഡപത്തിന് നേരെ നിന്ന് കൈകൂപ്പി തൊഴാൻ ആംഗ്യം കാണിച്ചു..
ഞാൻ അതും അനുസരിച്ചു...
എല്ലാം കഴിഞ്ഞപ്പോൾ അവൾ എന്നോട് പോകാം എന്ന് പറഞ്ഞു...
തിരിഞ്ഞ് നോകിയ ഞാൻ അന്തം വിട്ടു...
അവിടെ ഉണ്ടായിരുന്നവർ എല്ലാവരും ഞങ്ങളെ തന്നെ നോക്കുന്നു...
എല്ലാവരുടെയും മുഖത്ത് ഭാവം ഭയം ആണ്...
ആഷിക എന്റെ മുന്നേ കൂടെ നടന്നു പോയി.. ഞാനും അവളെ പിന്തുടർന്ന് നടന്നു..
തടാകത്തിന്റെ കരയിലെ ഒരു സിമന്റ് ബഞ്ചിൽ അവൾ ഇരുന്നു...
ഞാനും ഒന്നും മനസ്സിലാകാതെ അവളുടെ കൂടെ ഇരുന്നു...
അവള് ഒന്നും മിണ്ടാതെ തടാകത്തിലേക്ക് നോക്കി ഇരിക്കുകയാണ്....
മൗനം ഭേദിച്ച് കൊണ്ട് ഞാൻ ചോദിച്ചു...
"ആഷിക..."
"എന്താ ഷോൺ..??"
"ഇനിയെന്ത് അടുത്ത പരിപാടി..??"
"പപ്പയുടെ ആളുകൾ വന്ന് നമ്മളെ പിടിച്ച് കൊണ്ട് പോകും.."
"ഹേ... എന്തിന്...??"
"പിന്നെ.. നമ്മൾ ഒളിച്ചോടി വന്ന് കല്ല്യാണം കഴിച്ചത് അല്ലേ.. അവിടെ ഉള്ള ആളുകളിൽ ആരെങ്കിലും ഇപ്പൊ പപ്പയെ വിളിച്ചിട്ട് ഉണ്ടാകും..."
"അപ്പോ നമ്മൾ എന്ത് ചെയ്യും..?"
"അവർ വരട്ടെ.. അത് തന്നെ അല്ലെ നമുക്ക് വേണ്ടത്..."
"പ്രശ്നം
💬 Comments
View all comments