0%

Chapter Title : Will You Marry Me.?? Part 3 [Rahul Rk]

Author : Rahul RK Read All Parts 1280
എന്റെ പക്കൽ ഉത്തരം ഉണ്ട്... ഞാൻ.. ഷോൺ എന്ന ഞാൻ.. ഞാൻ സ്നേഹിക്കുന്ന പെൺകുട്ടിയെ കാണാൻ ഇവിടെ വന്നു... അവളുടെ സ്വപ്നങ്ങൾ നേടി എടുക്കാൻ അവളെ സഹായിക്കാൻ പോകുന്നു... നാളെ ഞാൻ അവളെ കല്ല്യാണം കഴിക്കുന്നതിലൂടെ അവളുടെ ജീവിത ലക്ഷ്യം നേടിയെടുക്കാൻ അവൾക്ക് അത് ഒരു ചവിട്ട് പടി ആവും എങ്കിൽ ഞാൻ അവളെ സഹായിക്കും... ഒരു പക്ഷെ അവൾക്ക് എന്നെ സ്നേഹിക്കാൻ ആവില്ലയിരിക്കാം പക്ഷേ എന്നോട് അവളെ സ്നേഹിക്കാൻ പാടില്ല എന്ന് പറഞ്ഞില്ലാലോ... ഞാൻ തിരികെ പോകുന്നില്ല.. അവളുടെ ആഗ്രഹം നിറവേറ്റാൻ ഞാൻ അവളുടെ കൂടെ ഉണ്ടാകും... കാരണം... ഞാൻ അവളെ സ്നേഹിക്കുന്നു... ഞാൻ കസേരയിൽ നിന്നും എഴുന്നേറ്റു.. നാളെ നേരത്തെ എഴുന്നേൽക്കാൻ ഉള്ളതാണ്.. ഞാൻ മറ്റൊന്നും ചിന്തിക്കാതെ ഫോണിൽ അലറാം വച്ച് കിടന്നുറങ്ങി... *********** ************ ********** രാവിലെ 4 മണിക്ക് തന്നെ അലറാം അടിച്ചു... പെട്ടന്ന് തന്നെ എഴുന്നേറ്റ് കുളിച്ച് ഫ്രഷ് ആയി.. പുറത്ത് നല്ല തണുപ്പ് ആകും.. ഒരു ചുവന്ന ഓവർ ഹെഡ് ഹുഡിയും ഉള്ളിൽ ഒരു വെള്ള ടീഷർട്ടും വെള്ള കളർ പാന്റും ചുവപ്പ് ശൂവും ആണ് ധരിച്ചത്... ഞാൻ ശബ്ദം ഒന്നും ഉണ്ടാകാതെ വാതിൽ തുറന്ന് വീടിന്റെ പുറത്ത് ഇറങ്ങി തടാകം നോക്കി നടന്നു... തടാകത്തിന്റെ കരയിൽ ഒരു ചെറിയ മതിലിന്റെ മുകളിൽ ഇരുന്നു... ഞാൻ ആഷികയുടെ കോളിന് വേണ്ടി വെയ്റ്റ് ചെയ്ത് നിന്നു... ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ അവളുടെ കോൾ വന്നു.. "ഹലോ ആഷിക ഞാൻ ദാ ഇവിടെ എത്തി..??" "എവിടെ..??" "ഇവിടെ ഒരു മന്ദിർ എല്ലാം ഇല്ലെ അവിടെ.." "ഹൊ.. താൻ അപ്പുറത്തെ സൈഡിൽ ആണ് ഇങ്ങോട്ട് വാ.. ഇവിടെ ആണ് അമ്പലം.." "ഓകെ..." ഞാൻ കോൾ കട്ട്‌ ചെയ്ത് അപ്പുറത്തെ വശത്തേക്ക് നടന്നു... ചെന്നപ്പോൾ മുന്നിൽ തന്നെ അവൾ നിൽക്കുന്നുണ്ട്.. ഒരു ചുവപ്പ് കളർ ടോപ്പും വെള്ള കളർ പാന്റും ഷാളും... ഹേ.. ഇതെങ്ങനെ സംഭവിച്ചു... ഞങളുടെ ഡ്രസ്സുകൾ ഒരേ കളറിൽ വന്നിരിക്കുന്നു... ഞാൻ വേഗം അവളുടെ അടുത്തേക്ക് ചെന്നു... "ആഷികാ..." "ഹാ.. താനും റെഡും വൈറ്റും ആണോ... ഏതായാലും നന്നായി.. വാ അമ്പലത്തിലേക്ക് പോകാം... ഷൂ അവിടെ അഴിച്ച് വക്ക്‌.." "അയ്യോ ഞാൻ ഇത് വരെ അമ്പലത്തിന്റെ അകത്ത് ഒന്നും കയറിയിട്ടില്ല..." "കുഴപ്പല്ല വാ.." "അല്ല ആരേലും അറിഞ്ഞാൽ കുഴപ്പം ആവുമോ..??" "ഏയ്.. ദൈവത്തിനു എന്ത്

💬 Comments

View all comments