0%

Chapter Title : Will You Marry Me.?? Part 3 [Rahul Rk]

Author : Rahul RK Read All Parts 1279
എനിക്കായി തുറന്ന് തന്നു... ഞാൻ ഒന്നും മിണ്ടാതെ പൈപ്പിലൂടെ പതുക്കെ ചവിട്ടി താഴേക്ക് ഇറങ്ങി... താഴെ എത്തി മേലേക്ക് നോക്കിയപ്പോൾ ആഷിക മുകളിൽ നിന്നും കൈ വീശി കാണിച്ചു.. ഞാനും വെറുതെ തിരിച്ചും കൈ വീശി കാണിച്ചു... ഇരുട്ട് കടന്ന് ഞാൻ വീടിന്റെ മുൻവശത്തെ ക്ക്‌ വന്നു.. അവിടെ ഭുവൻ ആരെയോ തിരയുന്നത് കണ്ടു.. എന്നെ തന്നെ ആയിരിക്കും.. ഞാൻ അവന്റെ അടുത്തേക്ക് ചെന്നു... "ഭുവൻ..." "ഹേയ് ഷോൺ.. നീ ഇത് എവിടെ പോയി..." "ഞാൻ ഒന്ന് മൂത്രം ഒഴിക്കാൻ..." ആരോടും പറയണ്ട എന്ന് ആഷിക പറഞ്ഞത് കൊണ്ട് ഞാൻ ഭുവനോട് ഒന്നും പറഞ്ഞില്ല... "ഓകെ.. എന്റെ ഒരു ഫ്രണ്ട് ഉണ്ട് ഇവിടെ ഞാൻ അവനോട് ചോദിച്ച് കാര്യങ്ങൾ സെറ്റ് ആക്കാം..." "വേണ്ട ഭുവൻ നമുക്ക് പോവാം.." "എന്ത് പറ്റി..?" "ഒന്നുല്ല.. പോവാം..." "ഓകെ..." ഞാനും ഭുവനും കാർ പാർക്ക് ചെയ്ത ഇടത്തേക്ക് നടന്നു... കാറിൽ കയറി ഭുവൻ എന്തൊക്കെയോ പറഞ്ഞു.. ഞാൻ ചിലതിനോക്കെ മൂളിയും മറ്റു ചിലതിന് ഒക്കെ ഒന്നും പറയാതെയും മറുപടി കൊടുത്തു കൊണ്ടിരുന്നു... സത്യത്തിൽ അവൻ പറയുന്നത് ഒന്നും ഞാൻ കേൾക്കുന്നു കൂടി ഇല്ലായിരുന്നു... അങ്ങനെ ഞങ്ങൾ വീടെത്തി.. കിടക്കാൻ പോകുന്നതിന് മുൻപ് ഭുവനോട് രാവിലെ ഞാൻ തടാകത്തിന് അടുത്തുള്ള അമ്പലത്തിൽ പോകും എന്നും പറഞ്ഞു.. ഒറ്റക്ക് പോകണ്ട ഞാനും വരാം എന്ന് ഭുവൻ പറഞ്ഞു.. കുഴപ്പമില്ല എന്ന് പറഞ്ഞ് ഒരു വിധം അവനെ കൊണ്ട് സമ്മതിപ്പിച്ചു... റൂമിൽ കയറി ഞാൻ ഫോൺ എടുത്ത് ആഷികയുടെ നമ്പർ സേവ് ചെയ്തു.. എന്നിട്ട് ഫോൺ ചാർജിൽ കുത്തിയിട്ടു... കസേര വലിച്ച് കണ്ണാടിക്ക് മുന്നിൽ ഇട്ട് ഞാൻ അതിലേക്കു ഇരുന്നു... എന്നിട്ട് എന്നോട് തന്നെ ചോദിച്ചു... ഷോൺ... നീ എന്തിനിവിടെ വന്നു...?? ഇവിടെ എന്ത് ചെയ്യുന്നു...?? എന്ത് ചെയ്യാൻ പോകുന്നു...?? നാളെ നിന്റെ കല്ല്യാണം ആണ്..... ആരുമായി..?? നീ സ്നേഹിക്കുന്ന പെൺകുട്ടിയും ആയി.. പക്ഷേ അത് കൊണ്ട് എന്ത് കാര്യം...?? അവള് നിന്നെ സ്നേഹിക്കാത്ത പക്ഷം ഇത് വെറും നാടകം മാത്രം ആണ്... ജീവിതത്തിൽ തനിക്ക് ഒരാളെ പ്രേമിക്കാൻ ആവില്ല എന്ന് നിന്റെ മുഖത്ത് നോക്കിയാണ് അവൾ പറഞ്ഞത്... പിന്നെയും എന്തിന് നീ ഇവിടെ നിൽക്കുന്നു..?? നിനക്ക് തിരികെ പോയികൂടെ..?? നിന്നെ സ്നേഹിക്കുന്നവരുടെ അടുത്തേക്ക്... ഈ ചോദ്യങ്ങളിൽ ഏതിനെങ്കിലും നിന്റെ പക്കൽ ഉത്തരം ഉണ്ടോ..?? ഉണ്ട്....... നിന്റെ എല്ലാ ചോദ്യങ്ങൾക്കും

💬 Comments

View all comments