0%

Chapter Title : Will You Marry Me.?? Part 3 [Rahul Rk]

Author : Rahul RK Read All Parts 2.2K
പക്ഷേ എനിക്ക് ഈ കല്ല്യാണത്തിന് ഒട്ടും താല്പര്യം ഇല്ല..." "അതെന്താ...??" ഇടയ്ക്ക് കയറി ഞാൻ ചോദിച്ചു... "തനിക്ക് ഇതൊക്കെ കണ്ടപ്പോൾ തന്നെ മനസ്സിലായി കാണും എന്ന് തോന്നുന്നു എന്റെ പപ്പ ഇവിടത്തെ ഒരു ഉയർന്ന വ്യക്തി ആണ്.. ഇപ്പൊ എന്റെ കല്യാണം ഉറപ്പിച്ചിരിക്കുന്ന ചെറുക്കന്റെ അച്ഛൻ വിക്രം റായ് സിംഗ് ഇവിടുത്തെ ഒരു വലിയ രാഷ്ട്രീയ നേതാവും ആണ്.. ഇൗ കല്ല്യാണം വഴി രാഷ്ട്രീയത്തിൽ ചുവട് ഉറപ്പിക്കാൻ ആണ് പപ്പയുടെ പ്ലാൻ.. പക്ഷേ ഈ ചെറുക്കനെ ഞാൻ അറിയും.. ഹി ഇസ് എ ജന്റിൽമാൻ.. പക്ഷേ എനിക്കിപ്പോൾ ഈ കല്ല്യാണം വേണ്ടെന്ന് വച്ചേ മതിയാകൂ..." "എന്നാൽ തനിക്ക് തന്റെ പപ്പയോട് ഇത് നേരിട്ട് പറഞ്ഞൂടെ...??" "ഞാൻ പല വട്ടം പറഞ്ഞ് നോക്കിയതാണ് പപ്പ സമ്മതിക്കില്ല..." "താൻ പറഞ്ഞ പോലെ ചെക്കൻ നല്ല ആളാണെങ്കിൽ പിന്നെ എന്തിനാ താൻ ഈ കല്ല്യാണത്തിന് എതിർക്കുന്നത്..??" "ഷോൺ... താൻ എന്നെ ആദ്യം കണ്ടപ്പോൾ ചോദിച്ച ചോദ്യം ഓർമയുണ്ടോ..??" "ഹാ.. ട്രാവലർ ആണോ എന്നല്ലേ...??" "അതേ.... അത് തന്നെ... ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്ന രണ്ട് കാര്യങ്ങൾ ഒന്ന് യാത്ര മറ്റൊന്ന് എഴുത്ത്... ലോകം മുഴുവൻ ഒന്നും പോവാൻ പറ്റിയില്ലെങ്കിലും എനിക്ക് കഴിയുന്ന അത്രേം സ്ഥലങ്ങൾ കാണണം... ഒരുപാട് എഴുതണം.. ഞാൻ കണ്ടതൊക്കെ എന്റെ വാകുകളിലൂടെ മറ്റുള്ളവരെ അറിയിക്കണം.. ഇതൊക്കെ ആണ് എന്റെ സ്വപ്നം.. ഇതിന്റെ ഇടക്ക്‌ കല്ല്യാണം പ്രേമം ഇതിനെ കുറിച്ച് ഒന്നും ഞാൻ ചിന്തിക്കുന്നു കൂടി ഇല്ല.. ഒരു പക്ഷെ എന്റെ എല്ലാ സ്വപ്നങ്ങളും അവസാനിച്ചു എന്ന് തോന്നുമ്പോൾ

💬 Comments

View all comments