0%

Chapter Title : Will You Marry Me.?? Part 3 [Rahul Rk]

Author : Rahul RK Read All Parts 1300
എല്ലാം പറഞ്ഞു.. പക്ഷേ സത്യം മാത്രം പറഞ്ഞില്ല.. ആഷിക പറഞ്ഞത് പ്രകാരം ഞങ്ങൾ തമ്മിൽ നാട്ടിൽ വച്ച് ഇഷ്ടതിൽ ആയിരുന്നു എന്നും ഞാൻ ഇവിടെ വന്നത് അവളെ കല്ല്യാണം കഴിക്കാൻ അണെന്നും ഞാൻ ആദ്യം മുതൽ പറഞ്ഞത് എല്ലാം കള്ളം ആയിരുന്നെന്നും പറഞ്ഞു... എല്ലാം കേട്ടപ്പോൾ ഒരു നെടുവീർപ്പോടെ ഭുവൻ ചോദിച്ചു... "എനിക്ക് നിന്നെ ഒന്ന് കാണണം..." "ഞാനും അത് പറയാൻ നിൽക്കുക ആയിരുന്നു.. നീ എന്റെ ബാഗും സാധനങ്ങളും എടുത്ത് അവളുടെ വീടിന്റെ മുന്നിലെ പോക്കറ്റ് റോഡിലേക്ക് വാ ഞാൻ അവിടേക്ക് വരാം..." "ഓകെ ഞാൻ എതീട്ട്‌ വിളിക്കാം.." ഞാൻ ഫോൺ കട്ട് ചെയ്തു... അപ്പോളാണ് ഞാൻ അത് കണ്ടത്... വീടിന്റെ ഒരു വശം മുഴുവൻ മനോഹരമായ പൂന്തോട്ടം ആണ്... എന്ത് ഭംഗിയാണ് കാണാൻ.. ഞാൻ അതിന്റെ ഉള്ളിലേക്ക് കടന്നു... റോസാപ്പൂക്കൾ മാത്രം ആയി ഒരു ഏരിയ തന്നെ ഉണ്ട്... ഞാൻ അവയിൽ ഒന്നിൽ പതിയെ തലോടി.. എന്നിട്ട് മുട്ടുകുത്തി ഇരുന്ന് പതിയെ അതിന്റെ സുഗന്ധം ആസ്വദിച്ചു... പെട്ടന്നാണ് പിന്നിൽ നിന്നും ആരോ വിളിച്ചത്... "ഹേയ്..." ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കി... ഒരു മുത്തശ്ശി ആണ്.. ആളെ കണ്ടപ്പോൾ തന്നെ മനസ്സിലായി നല്ല കലിപ്പിൽ ആണ്.. ഞാൻ അവരെ നോക്കി ചിരിച്ചു.. പെട്ടന്ന് അവർ ദേഷ്യത്തിൽ പറഞ്ഞു.. "ആ പൂക്കൾ ഒന്നും നശിപ്പിക്കരുത്.. കടക്ക്‌ പുറത്ത്.." ഞാൻ വേഗം തന്നെ പൂന്തോട്ടത്തിൽ നിന്നും പുറത്ത് കടന്നു.... "സോറി.. ഞാൻ... ആശികക്ക്‌ കൊടുക്കാൻ വേണ്ടി... ഒരു പൂ..." "കാമുകിക്ക് കൊടുക്കാൻ പൂ വേണമെങ്കിൽ സ്വന്തമായി നട്ട് നനച്ച് ഉണ്ടാക്കണം അല്ലെങ്കിൽ കാശ് കൊടുത്ത് വാങ്ങണം.. അല്ലാതെ കണ്ടവരുടെ തോട്ടത്തിൽ നിന്നും മോഷ്ട്ടികാർ അല്ല..." "ഓകെ.. ഓകെ.. സോറി... മുത്തശ്ശി.." അവർ ഹും എന്നൊന്ന് മൂളികൊണ്ട് തിരിഞ്ഞു നടന്നു.. ഇവിടെ എല്ലാവരും ഡാർക് ആണല്ലോ.. പെട്ടന്ന് ആണ് ഫോൺ ബെൽ അടിച്ചത്.. ഭുവൻ ആണ്.. ഞാൻ ഫോൺ കട്ട് ചെയ്ത് റോഡിലേക്ക് ഇറങ്ങി നടന്നു.... കുറച്ച് നടന്നപ്പോൾ തന്നെ ഭുവന്റെ കാർ കണ്ടു... ഞാൻ വേഗം കാറിന്റെ അടുത്തേക്ക് ഓടി

💬 Comments

View all comments