0%

Chapter Title : Will You Marry Me.?? Part 3 [Rahul Rk]

Author : Rahul RK Read All Parts 1301
ചെന്ന് ഡോർ തുറന്ന് അകത്ത് കയറി. "എന്റെ ഷോൺ നീ എന്തൊക്കെയാണ് ഈ കാണിക്കുന്നത് എന്ന് വല്ല ബോധവും ഉണ്ടോ..?" "ഭുവൻ... അത്... പറ്റിപ്പോയി..." "ഹും... എന്തായാലും നീ ജീവനോടെ ഉണ്ടല്ലോ.. സന്തോഷം.." "ഏയ്.. അവിടെ കുഴപ്പം ഒന്നും ഇല്ലെടാ... എല്ലാരും ഭയങ്കര കൂൾ ആണല്ലോ.." "ഹും.. കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത ആണോ എന്ന് ആർക്കറിയാം...??" "പൊന്നു മോനേ ഓരോന്ന് പറഞ്ഞ് വെറുതെ മനുഷ്യനെ പേടിപ്പിക്കല്ലെ..." "അല്ലേലും കശ്യപ് സാർ പാവം ആണ്.. പ്രശ്നം മറ്റെ പുള്ളിക്കാരൻ ആണ്.." "ആര്...?" "വിക്രം റായ് സിംഗ്.." "അതെന്താ.." "എടാ കശ്യപ് സാറിന് എന്താ നഷ്ടം.. അങ്ങേർ മോളുടെ കല്ല്യാണം ഉറപ്പിച്ചു.. മോള് കല്ല്യാണം കഴികുകയും ചെയ്തു.. ആളൊന്ന് മാറിപ്പോയി എന്നല്ലേ ഒള്ളു.. പക്ഷേ വിക്രം സാറിന് അങ്ങനെ ആണോ.. പുള്ളീടെ ഏക മകൻ ആണ് ഈ ഉർവ്വിൽ അവന്റെ കല്ല്യാണം എന്ന് പറഞ്ഞാ പുള്ളി ഏത് ലെവലിൽ ആകും പ്രതീക്ഷ വച്ചിട്ടുണ്ടാവുക.. അതെല്ലാം അല്ലേ നീ ഒറ്റ നിമിഷം കൊണ്ട് തട്ടി തെറിപ്പിച്ചത്.. അങ്ങേർക്കു കുടുംബത്തിനും ഇത് വലിയ ഒരു നാണക്കേട് അല്ലേ..." ഭുവൻ അത് പറഞ്ഞപ്പോൾ ആണ് ഞാനും അതിനെ പറ്റി ആലോചിച്ചത്.. ശരിയാണല്ലോ.. ഇനി ആ കുരിശ് വന്ന് എന്താണാവോ കാണിക്കാൻ പോണത്... "ഭുവൻ നീ എന്റെ ബാഗ് കൊണ്ട് വന്നില്ലേ..??" "ദാ ബാക്കിൽ ഇരിക്കുന്നു.." "താങ്ക്സ് ഭുവൻ.. ഞാൻ ചെല്ലട്ടെ..." "ഓകെ ടാ.. എന്തേലും ഉണ്ടെങ്കിൽ വിളിക്ക്.." "ഓകെ ബ്രോ..." ഞാൻ ബാഗും എടുത്ത് കാറിൽ നിന്നും ഇറങ്ങി.. ഭുവൻ തിരികെ പോയപ്പോൾ ഞാൻ തിരിച്ചു വീട്ടിലേക്ക് തന്നെ പോന്നു.. ഗയിറ്റ് കടന്ന് അകത്തോട്ടു കയറിയപ്പോൾ ആണ് കണ്ടത് മുറ്റം നിറയെ ആളുകൾ.. എല്ലാവരും പരമ്പരാഗതം ആയ വസ്ത്രം ആണ് ധരിച്ചിരിക്കുന്നത് മിക്കവരുടെയും തലയിൽ തലപ്പാവ് ഉണ്ട്.. ഞാൻ അവർക്കിടയിലൂടെ നടന്നു.. സത്യത്തിൽ എന്റെ വേഷവും ഹെയർ സ്റ്റൈലും എല്ലാം എന്നെ അവരിൽ നിന്നും തീർത്തും വിത്യസ്ഥൻ ആയി എടുത്ത് കാണിക്കുന്നുണ്ടായിരുന്നു.. പലരും എന്നെ നോക്കി എന്തൊക്കെയോ അടക്കം പറയുന്നു.. ഞാൻ ഒന്നും ശ്രദ്ധിക്കാതെ ഉള്ളിലേക്ക്

💬 Comments

View all comments