0%

Chapter Title : Will You Marry Me.?? Part 3 [Rahul Rk]

Author : Rahul RK Read All Parts 1302
കയറി.. ഉള്ളിലും നേരത്തെ കണ്ടതിൽ നിന്നും കുറച്ച് അധികം ആളുകൾ ഉണ്ട്. ഒന്ന് രണ്ട് പേര് ഓരോ ടീം ആയി കൂട്ടം കൂടി നിന്നുകൊണ്ട് ആണ് സംസാരം.. ഞാൻ എല്ലാവരെയും മാറിമാറി നോക്കി അത് പോലെ തന്നെ എല്ലാവരും എന്നെയും നോക്കി എന്തൊക്കെയോ പറയുന്നു... ഞാൻ മുകളിലേക്ക് കയറി ആഷികയുടെ മുറിക്ക് മുന്നിൽ എത്തി.. വാതിൽ പൂട്ടിയിരുന്നു.. ഞാൻ പതുക്കെ മുട്ടി നോക്കി.. ഒന്ന് രണ്ട് തവണ മുട്ടിയപ്പോൾ അവൾ വാതിൽ തുറന്നു.. "ഹാ.. ഷോൺ.. അകത്തേക്ക് വാ.." "എന്താ ഇവിടെ ഭയങ്കര ആൾക്കൂട്ടം.. നമ്മുടെ കല്ല്യാണം കഴിഞ്ഞത് അറിഞ്ഞ് വന്നത് ആണോ..?" "പറയാം.. തന്റെ ഡ്രസ്സ് ഒക്കെ കിട്ടിയോ..?" "ഹാ അതൊക്കെ കിട്ടി.." ഞാൻ ബാഗ് ആഷികയെ കാണിച്ചു... "ഓകെ.. ഇന്ന് രാത്രി ആയിരുന്നു സത്യത്തിൽ എന്റെ ഹാൽദി ചടങ്ങ് ഇനിയിപ്പോ അതിന്റെ ആവശ്യം ഇല്ലല്ലോ.." "ഹോ.. അപ്പോ അതിനു വന്ന ആളുകൾ ആണോ പുറത്ത്..??" "അല്ല..." "പിന്നെ..??" "വിക്രം റായ് സിംഗും മകൻ ഉർവ്വിൽ റായ് സിംഗും വരുന്നു.. എന്റെ പപ്പയോട് സംസാരിക്കാൻ.." ഇപ്പൊ കുറച്ച് മുൻപ് ഭുവൻ പറഞ്ഞ വാക്കുകൾ എന്റെ കാതിൽ മുഴങ്ങി കൊണ്ടിരുന്നു... കർത്താവേ ഇത് വരെ എല്ലാം ചിരിച്ച് കളിച്ച് അങ്ങ് പോയി.. ഇനിയും അങ്ങനെ തന്നെ ആകണെ... ഞാൻ അന്തം വിട്ട് നിൽക്കുന്നത് കണ്ടിട്ട് ആകണം ആഷിക എന്നെ തട്ടി വിളിച്ചു.. "ഷോൺ.. എന്ത് പറ്റി..??" "ഏയ്... ഒന്നുല്ല..." പെട്ടന്ന് പുറത്ത് എന്തൊക്കെയോ ബഹളം കേട്ടു.. ആഷിക ജനലിന്റെ അടുത്തേയ്ക്ക് ചെന്ന് വാതിൽ പതുക്കെ തുറന്ന് നോക്കി.. "ഷോൺ.. അവർ എത്തി..." എന്റെ ഹൃദയം പട പട മിടിക്കാൻ തുടങ്ങി.. പെട്ടെന്ന് ആരോ മുറിയുടെ വാതിലിൽ മുട്ടി.. ആഷിക പോയി വാതിൽ തുറന്നു.. ഒരു ജോലിക്കാരൻ ആയിരുന്നു.. അവളുടെ പപ്പ ഞങ്ങളെ രണ്ടുപേരെയും താഴേക്ക് വിളിക്കുന്നുണ്ട് എന്ന് പറയാൻ വന്നതാണ് അയാൾ.. ആഷികയും ഞാനും അയാളുടെ കൂടെ താഴേക്ക് നടന്നു.. കോണിയുടെ ഓരോ പടി ഇറങ്ങുമ്പോളും കൂടി നിൽക്കുന്ന ആൾക്കൂട്ടം എനിക്ക് കാണാമായിരുന്നു... അവിടെ നേരത്തെ ഞാൻ ഈ

💬 Comments

View all comments