0%

Chapter Title : Will You Marry Me.?? Part 3 [Rahul Rk]

Author : Rahul RK Read All Parts 1303
വീട്ടിൽ കണ്ട മുഖങ്ങളും അതിലേറെ പുതു മുഖങ്ങളും ഉണ്ടായിരുന്നു.. ആഷികയുടെ പപ്പ നടുക്ക് നിൽക്കുന്നുണ്ട് അദ്ദേഹത്തിന്റെ അടുത്ത് ഒരു ചെറുപ്പക്കാരൻ ഉണ്ട് വെള്ള കളർ ഷർട്ടും കറുപ്പ് പാന്റും അതിന് മാച്ചിംഗ് ആയ ശൂവും.. ക്ലീൻ ഷേവ് ചെയ്ത മുഖവും ഒക്കെ ആയി ഒരു എക്സിക്യൂട്ടിവ് മനുഷ്യൻ.. ഒറ്റ നോട്ടത്തിൽ തന്നെ ഇതാണ് ഉർവ്വിൽ എന്ന് എനിക്ക് മനസ്സിലായി.. അടുത്തതായി എന്റെ നോട്ടം പോയത് അവന്റെ അടുത്ത് നിൽക്കുന്ന മനുഷ്യനിലേക്ക് ആണ്.. ഒറ്റ നോട്ടത്തിൽ ഇത് നമ്മുടെ കൊച്ചു പ്രേമൻ സാർ അല്ലേ എന്ന് തോന്നി പോയി.. ഉയരം കുറഞ്ഞ് തടിച്ചുരുണ്ട ഒരു മനുഷ്യൻ.. ഇനി ഇയാൽ ആണോ വിക്രം റായ് സിംഗ്.. ഇയാളെ കണ്ടിട്ട് ഒരു കോമഡി ലുക്ക് ആണല്ലോ.. പക്ഷേ ചുറ്റും നിൽക്കുന്നത് നല്ല മസ്സിലും പെരുപ്പിച്ച് നിൽക്കുന്ന ആളുകൾ ആണ്... ഞാനും ആഷികയും താഴേക്ക് ചെന്നു.. എല്ലാവരും സംസാരം നിർത്തി ഞങ്ങളെ രണ്ട് പേരെയും തന്നെ നോക്കാൻ തുടങ്ങി.. പെട്ടെന്ന് ആഷിക എന്റെ കയ്യിൽ കൈ കോർത്ത് പിടിച്ചു.. എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ കടന്നു പോയ അനുഭൂതി ആയിരുന്നു അപ്പോൾ ഉണ്ടായത്.. അത് എന്റെ കയ്യിലൂടെ പതുക്കെ ശരീരം മുഴുവൻ പടരുന്നത് എനിക്ക് നന്നായി അറിയാമായിരുന്നു... അവള് സിറ്റുവേഷൻ കൊഴുപ്പിക്കാൻ വേണ്ടി ചെയ്തതാണ് എന്ന് എനിക്കും അവൾക്കും അറിയാം... ആരും ഒന്നും മിണ്ടുന്നില്ല.. ഞാൻ പതുക്കെ തല ചെരിച്ച് ആഷികയെ നോക്കി അവളും ഒന്നും മിണ്ടാതെ നേരെ തലയുയർത്തി നോക്കി നിൽക്കുന്നുണ്ട്.. പെട്ടന്ന് ഉർവ്വിൽ എന്റെ നേരെ നടന്നു വന്നു... "ഷോൺ... അല്ലേ...??" "അതേ.. ഷോൺ ജേക്കബ്.." "ഷോൺ ജേക്കബ്... ഓകെ... എനിവേ ഷോൺ ഞാൻ ഉർവ്വിൽ..." അയാള് എനിക്ക് നേരെ കൈ നീട്ടി... ഒന്ന് മടിച്ച് നിന്നെങ്കിലും അവസാനം ഞാനും അയാൾക്ക് കൈ കൊടുത്ത് ഷൈക് ഹാൻഡ് നൽകി.. അയാള് എന്റെ കൈ വിട്ടതിനു ശേഷം രണ്ടടി പുറകോട്ട് മാറി നിന്നു.. എന്നിട്ട് എല്ലാവരോടും പറയുന്ന പോലെ എന്നോട് പറഞ്ഞു... "ഷോൺ... ആഷികയും ആയി ഉള്ള എന്റെ വിവാഹം ഉറപ്പിച്ചു

💬 Comments

View all comments