0%

Chapter Title : Will You Marry Me.?? Part 3 [Rahul Rk]

Author : Rahul RK Read All Parts 1304
എന്നുള്ളത് സത്യം ആണ്.. പക്ഷേ ഞാൻ ഒരിക്കലും അവൾക്ക് ചേർന്ന ഒരു പയ്യൻ അല്ല.. നിങ്ങള് രണ്ടുപേരും ആണ് ചേരേണ്ടത്.. ദൈവത്തിന്റെ തീരുമാനവും അത് തന്നെ ആയിരിക്കും.. ആഷിക വളരെ ഓപ്പൺ മൈൻഡഡ് ആയിട്ടുള്ള ഒരു കുട്ടിയാണ് എന്നെ പോലെ ഒരു നാട്ടിൻപുറത്തുകാരൻ അല്ല ഷോണിനെ പോലെ ഒരാൾ തന്നെ ആണ് അവൾക്ക് ചേർന്നത്..." മകൻ പറഞ്ഞ് നിർത്തിയിടത്ത് നിന്ന് അച്ഛൻ തുടർന്നു... "എടോ കശ്യപെ.. സത്യം പറഞ്ഞാൽ തന്റെ കുടുംബം തന്നെ ഇല്ലാതാക്കാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു എനിക്ക് ഇത് ആദ്യം കേട്ടപ്പോൾ.. പിന്നെ എന്റെ മകൻ ആണ് എന്നെ പറഞ്ഞ് മനസ്സിലാക്കിയത്.. ചേരേണ്ടവർ തമ്മിലെ ചേരൂ... അതാണ് ദൈവ നിശ്ചയം.. ഏതായാലും തന്റെ മകളുടെ സെലക്ഷൻ തെറ്റിയിട്ടില്ല..." അയാള് എന്റെ മുഖത്ത് നോക്കിയാണ് അത് പറഞ്ഞത്.. സത്യത്തിൽ അത് കേട്ടപ്പോൾ എനിക്ക് കൊറച്ച് അഭിമാനം തോന്നി... എന്നാലും ഈ കഥ ഒടുക്കത്തെ ഹാപ്പി മൂഡിൽ ആണല്ലോ പോകുന്നത്.. എവിടെ ഒക്കെ ഞാൻ പൊട്ടി തെറി ഉണ്ടാകും എന്ന് കരുതിയാലും അവിടെ ഒക്കെ ശുഭം ആണല്ലോ... ഇത് ഇനി എന്റെ ഭാഗ്യം കൊണ്ട് ആണോ അതോ ആഷികയുടെ ഭാഗ്യം കൊണ്ട് ആണോ എന്ന് അറിയില്ല... അവർ പിന്നെയും എന്തൊക്കെയോ സംസാരിച്ചു അവസാനം എല്ലാവരും പരസ്പരം കെട്ടിപിടിച്ചു സ്നേഹം പങ്കുവച്ചു... പോകുന്നതിന് മുൻപ് ആഷിക ഉർവ്വിലിന്റെ അടുത്ത് പോയി സംസാരിക്കുന്നത് കണ്ടു.. ഒരു പക്ഷെ അവൾ സോറി പറഞ്ഞത് ആകും... എല്ലാവരും പോയി കഴിഞ്ഞപ്പോൾ ഞാൻ ആഷികയുടെ അടുത്തേക്ക് ചെന്നു.. "ആഷികാ.. ഞാൻ വിചാരിക്കുന്നത് പോലെയേ അല്ലല്ലോ കാര്യങ്ങൾ പോകുന്നത്..." "താൻ എന്താ വിചാരിച്ചത്.." "ഞാൻ കരുതി ഇയാള് വന്ന് എന്നെ വെല്ലുവിളിച്ച് അവസാനം ഞങ്ങൾ തമ്മിൽ ഫൈറ്റ് ഒക്കെ ചെയ്യേണ്ടി വരും എന്ന്..." "താൻ ചെന്നൈ എക്സ്പ്രസ്സ് സിനിമ കണ്ടിട്ടുണ്ട് അല്ലേ...??" "അതേ..." "ഹാ.. അതിന്റെ കുഴപ്പം ആണ്.." അതും പറഞ്ഞ് അവൾ വീണ്ടും മുകളിലേക്ക് കയറി പോയി ശരിയാണല്ലോ.. എപ്പോളും സിനിമയിലെ പോലെ ആകില്ലല്ലോ ജീവിതത്തിൽ... കുറച്ചൊക്കെ പ്രാക്ടിക്കൽ ആയി ചിന്തിക്കണം... പിന്നെ... പറയുന്ന കേട്ടാൽ

💬 Comments

View all comments