0%

Chapter Title : Will You Marry Me.?? Part 3 [Rahul Rk]

Author : Rahul RK Read All Parts 1305
തോന്നും ഇപ്പൊ നടന്നു കൊണ്ട് ഇരിക്കുന്നത് ഒക്കെ ശരിക്കും നടക്കുന്ന കാര്യങ്ങൾ ആണല്ലോ... ആണല്ലോ.. ഇതൊക്കെ എന്റെ ജീവിതത്തിൽ നടന്നു കൊണ്ട് ഇരിക്കുകയാണല്ലോ... പെട്ടന്ന് ആണ് പുറത്ത് നിന്ന് ഭയങ്കര ശബ്ദവും നിലവിളിയും എല്ലാം കേട്ടത്.. ഞാൻ വേഗം പുറത്തേക്ക് ഓടി ചെന്നു.. വീടിന്റെ സൈഡിൽ നിന്നാണ് ശബ്ദം.. ഞാൻ അങ്ങോട്ട് ചെന്ന് നോക്കി.. വലിയ ഒരു വൈക്കോൽ കൂന പോലെ എന്തോ ഒന്ന്.. കുട്ടികൾക്ക് കളിക്കാൻ വേണ്ടി ഉണ്ടാക്കിയ ചെറിയ കുടിൽ ആണ് എന്ന് തോന്നുന്നു.. അത് നിന്ന് കത്തുകയാണ്... എല്ലാവരും കയ്യിൽ കിട്ടിയ പാത്രങ്ങളിൽ വെള്ളം കോരി കൊണ്ട് വന്ന് ഒഴിച്ച് തീ അണയ്ക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷേ ഉണങ്ങിയ വൈക്കോൽ ആയത് കൊണ്ട് തീ ആളി പടരുകയാണ്... പുറത്ത് എല്ലാവരും കൂട്ടം കൂടി നിൽക്കുന്നുണ്ട് സ്ത്രീകൾ കരയുന്നുണ്ട്.. ഞാനും അതിനിടയിലൂടെ അങ്ങോട്ട് ഓടി ചെന്നു.. നേരത്തെ ശാലിനിയെ എന്റെ കയ്യിൽ നിന്നും തട്ടി പറിച്ച് കൊണ്ടുപോയ ആ സ്ത്രീയും ഉണ്ട് മുന്നിൽ.. അവർ മോളെ എന്ന് വിളിച്ച് ഉള്ളിലേക്ക് നോക്കിയാണ് കരയുന്നത്... ആരൊക്കെയോ അവരെ തീയിലേക്ക് ഓടുന്നതിൽ നിന്ന് പിടിച്ച് വെച്ചിരിക്കുന്നു... ഞാൻ ഉള്ളിലേക്ക് ഒന്ന് കൂടി സൂക്ഷിച്ച് നോക്കി.. അതെ ശാലിനിയുടെ ശബ്ദം അവൾ അതിനുള്ളിൽ ഉണ്ട്... എത്ര വെള്ളം കൊരിയോഴിച്ചാലും ഈ തീ അണച്ച് ആ കുട്ടിയെ രക്ഷിക്കാൻ ആവില്ല... ഒരു നിമിഷം എനിക്ക് എന്റെ മിന്നുവിന്റെ മുഖം ആണ് ഓർമ വന്നത്.. പിന്നെ ഒന്നും നോക്കിയില്ല കൂനയുടെ ഒരു ഭാഗത്ത് ചെറിയ ഒരു വിടവ് കണ്ടു... അതിലൂടെ ഉള്ളിലേക്ക് കയറാം.. ഞാൻ ജാക്കറ്റിന്റെ സിബ്ബ് ലോക്ക് ചെയ്ത് ടൈറ്റ് ചെയ്തു.. എന്നിട്ട് അ വിടവ് നോക്കി അങ്ങോട്ട് ഓടി ചെന്നു... ഇൗ ഒരു ചെറിയ ഭാഗം ഒഴിച്ച് ബാക്കി ഒക്കെ കത്തുന്നുണ്ട്.. ഹോ ഉള്ളിൽ അസഹനീയമായ ചൂട് ആണ്.. എനിക്ക് പോലും സഹിക്കാൻ ആവുന്നില്ല അപോ ആ കുഞ്ഞിന്റെ കാര്യം.. ഉള്ളിലേക്ക് ഒന്നുകൂടി നുഴഞ്ഞു കയറിയപ്പോൾ ഞാൻ ശാലിനിയെ കണ്ടു.. ഒരു മൂലയിൽ കൂനിപിടിച്ച് ഇരുന്ന് പേടിച്ച് കരയുകയാണ് പാവം... ഞാൻ

💬 Comments

View all comments