Chapter Title : Will You Marry Me.?? Part 3 [Rahul Rk]
വേഗം അവളുടെ അടുത്തേക്ക് നടന്നു.. പെട്ടന്ന് മോളിൽ നിന്ന് ഒരു മരത്തടി പൊട്ടി ഒടിഞ്ഞു എന്റെ നേരെ വീണു.. ഞാൻ കൈ തലയ്ക്ക് മുകളിൽ വച്ച് അത് തടഞ്ഞു.. ഫുൾ സ്ലീവ് ജാക്കറ്റ് ആയത് കൊണ്ട് കൂടുതൽ ഒന്നും പറ്റിയില്ല.
പക്ഷേ വലത്തേ കൈ പത്തിയിൽ പൊള്ളിയിട്ടുണ്ട്.. നല്ല വേദന.. പക്ഷേ അത് കാര്യമാക്കിയില്ല... പ്രശനം അതല്ല..
എനിക്കും ശാലിനിക്കും ഇടയിൽ ആണ് ആ തടി കിടക്കുന്നത്.. ഞാൻ കാലുകൊണ്ട് ഒരു വിധം അത് തട്ടി നീക്കി അവളുടെ അടുത്തെത്തി...
പെട്ടന്ന് തന്നെ ജാക്കറ്റ് ഊരി ശാലിനിയെ അണിയിച്ചു.. പേടിച്ചിട്ട് ആവണം അവൾ എന്നെ മുറുക്കെ കെട്ടിപിടിച്ചു.. ഇനിയും സമയം വൈകിപ്പിക്കാൻ പറ്റില്ല... ഞാൻ വേഗം അവളെയും കൊണ്ട് ആ വിടവിലേക്ക് നടന്നു.. വന്ന പോലെ അല്ല.. തീ കൂടുതലും പടർന്നിട്ടുണ്ട് ഉള്ളിൽ.. പെട്ടന്ന് എന്തിലോ തട്ടി വിഴാൻ പോയപ്പോൾ കൈ പോയി വീണ്ടും ഏതോ ഒരു മരതടിയിൽ തട്ടി.. ഹോ.. ഒടുക്കത്തെ വേദന... എല്ലാം വലത്തേ കയ്യിന് ആണല്ലോ... ഞാൻ ഒരു വിധം അവളെയും കൊണ്ട് പുറത്തേക്ക് കടന്നു...
പെട്ടന്ന് തന്നെ എല്ലാവരും ഓടി വന്ന് അവളെ എന്റെ കയ്യിൽ നിന്നും വാങ്ങി കൊണ്ട് പോയി...
കൂന പൂർണമായും കത്തുന്നുണ്ട്... കത്തി തീരട്ടെ...
ഹൊ കൈയുടെ കാര്യം തീരുമാനം ആയി..
പണിക്കാർ ഇപ്പോളും കൂനയിലേക്ക് വെള്ളം ഒഴിക്കുന്നുണ്ട്..
പെട്ടന്ന് ആണ് ആരോ തോളിൽ കൈ വച്ചത്.. ആഷികയാണ്...
"ഷോൺ... തനിക്ക് എന്തെങ്കിലും പറ്റിയോ..??"
"എനിക്കൊന്നും ഇല്ല ശാലിനിക്ക് എങ്ങനെ ഉണ്ട്..??"
"അവൾക്ക് ഒരു പോറൽ പോലും ഇല്ല.. പേടിച്ചിട്ടുണ്ട് പാവം..."
പെട്ടന്ന് ആഷിക എന്റെ കയ്യിൽ പിടിച്ചു..
"ഷോൺ തന്റെ കൈ പൊള്ളിയിട്ടുണ്ടല്ലോ..??"
"ഏയ്.. അത് സാരല്ല..."
അവള് പെട്ടന്ന് തന്നെ അവളുടെ ശാൾ എടുത്ത് എന്റെ കയ്യിൽ കെട്ടി..
"വാ അകത്തോട്ടു പോകാം.. മരുന്ന് വക്കാം.."
ഞാൻ ഒന്നും പറയാതെ വെറുതെ ചിരിക്കുക മാത്രം ചെയ്തു...
പെട്ടന്ന് ഒരാൾ വന്ന് ഞങ്ങളോട് പറഞ്ഞു...
"രണ്ട് പേരെയും അകത്തേക്ക് വിളിക്കുന്നു.."
ഞാൻ ആഷികയുടെ കൂടെ അകത്തേക്ക് നടന്നു..
💬 Comments
View all comments