0%

Chapter Title : Will You Marry Me.?? Part 3 [Rahul Rk]

Author : Rahul RK Read All Parts 1324
എല്ലാവരും ഹാളിൽ തന്നെ കൂടി നിൽക്കുന്നുണ്ട്. ഞാൻ അകത്ത് എത്തിയതും ശാലിനിയുടെ അമ്മയും അച്ഛനും എന്റെ അടുത്തേക്ക് ഓടി വന്ന് കൈ കൂപ്പി അവരുടെ മകളെ രക്ഷിച്ചതിന് നന്ദി പറഞ്ഞു... ഞാൻ ഒന്നും പറയാതെ ചിരിച്ചു കൊണ്ട് ശാലിനിയുടെ അടുത്തേക്ക് നടന്നു... സോഫയിൽ മുത്തശ്ശിയുടെ തോളിൽ തല വച്ച് ഇരിക്കുകയാണ് അവൾ... ഞാൻ പതുക്കെ അവളുടെ അടുത്തിരുന്ന് അവളുടെ മുടിയിലൂടെ തലോടി.. പെട്ടന്ന് അവൾ മുത്തശ്ശിയുടെ തോളിൽ നിന്നും തല ഉയർത്തി എന്റെ കവളിൽ ഉമ്മ വച്ചു... പെട്ടന്ന് ആഷികയുടെ പപ്പ അങ്ങോട്ട് വന്നു.. ഞാൻ വേഗം ബഹുമാനത്തോടെ സോഫയിൽ നിന്നും എണീറ്റു.. അദ്ദേഹം വന്ന് എന്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.. "ഷോൺ.. നീ ഇന്ന് രക്ഷിച്ചത് എന്റെ പേരക്കുട്ടി യെ മാത്രം അല്ല ഈ കുടുംബത്തിനെ മുഴുവൻ ആണ്.. നിന്നോട് എങ്ങനെ നന്ദി പറയണം എന്ന് എനിക്കറിയില്ല... ഇവിടെ വന്നത് മുതൽ എല്ലാവരും നിന്നോട് വളരെ മോശം ആയാണ് പെരുമാറുന്നത് എന്ന് അറിയാം.. അതിനും ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു.. നീ ആരാണെന്നോ എന്താണെന്നോ എനിക്ക് അറിയില്ലായിരുന്നു.. പക്ഷേ ഇന്ന് നീ അത് തെളിയിച്ചു കാണിച്ചു.. നിന്റെ മനസ്സിലെ നന്മ നീ കാണിച്ചു... ഇപ്പൊൾ എനിക്ക് നല്ല വിശ്വാസം ഉണ്ട് ഷോൺ.. എന്റെ മകൾക്ക് കിട്ടിയതിൽ വച്ച് ഏറ്റവും വലിയ ഭാഗ്യം ആണ് നിന്നെ ഭർത്താവ് ആയി കിട്ടിയത്.." ഞാൻ എന്റെ തോളിൽ വച്ചിരുന്ന അദ്ദേഹത്തിന്റെ കൈ എന്റെ കൈക്കുള്ളിൽ വച്ച് കൊണ്ട് പറഞ്ഞു.. "ഇല്ല സാർ.. ഞാൻ എന്റെ കടമ മാത്രം ആണ് ചെയ്തത്... പിന്നെ ഇവിടെ ആരും എന്നോട് ഒരിക്കലും മോശമായി പെരുമാറിയിട്ടില്ല.. ഞാൻ ചെയ്തത് വച്ച് നോക്കുമ്പോൾ നിങ്ങള് എന്നോട് ഒരുപാട് മാന്യമായി ആണ് ഇടപഴകിയത്..." പെട്ടന്ന് അദ്ദേഹം പൊട്ടി ചിരിച്ചു എന്നിട്ട് പറഞ്ഞു... "സർ അല്ല... ആഷിക മോൾ എന്നെ പപ്പ എന്നാണ് വിളിക്കുന്നത് ഇനി മുതൽ മോനും എന്നെ അങ്ങനെ വിളിച്ചാൽ മതി.." ഞാൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു... പെട്ടന്ന് മുത്തശ്ശി വന്ന് കയ്യിൽ പിടിച്ചിട്ട്

💬 Comments

View all comments