0%

Chapter Title : Will You Marry Me.?? Part 3 [Rahul Rk]

Author : Rahul RK Read All Parts 1325
പറഞ്ഞു... "മോനെ നിന്റെ കൈക്ക്‌ എന്ത് പറ്റി.." "ഒന്നുല്ല മുത്തശ്ശി അത് ചെറുതായി ഒന്ന് പൊള്ളിയതാണ്..." "ഇതാണോ ചെറുതായിട്ട്...??" മുത്തശ്ശി അവിടെ ഉണ്ടായിരുന്ന ഒരു ജോലിക്കാരിയുടെ അടുത്ത് മരുന്ന് എടുത്ത് കൊണ്ട് വരാൻ പറഞ്ഞു... പിന്നെ അങ്ങോട്ട് പരിചരണത്തിന്റെ തിരക്ക് ആയിരുന്നു.. എല്ലാവരും കൂടി എന്റെ കയ്യിൽ മരുന്ന് വച്ച് തന്നു... എല്ലാം കഴിഞ്ഞപ്പോൾ ഞാൻ ആഷികയുടെ അടുത്തേക്ക് നടന്നു... "ആഷികാ..." "ഷോൺ.. താങ്ക്സ്..." "ഏയ്... നോ പ്രോബ്ലം..." "താൻ ഞാൻ കരുതിയ പോലെയേ അല്ല..." "താൻ എങ്ങനെയാ എന്നെ പറ്റി കരുതിയത്..??" "ഏയ്.. ഒന്നുല്ല... വാ റൂമിൽ പോകാം.." "ശരിയാ പോകാം എനിക്കും ഒന്ന് കുളിച്ച് ഫ്രഷ് ആകണം.." ഞാനും ആഷികയും മുറിയിൽ എത്തി... ഞാൻ ബാഗ് തുറന്ന് ഒരു ചുവപ്പ് ഫുൾ സ്ലീവ് ടീഷർട്ടും ഒരു കറുത്ത ട്രാക്ക് സ്യൂട്ടും കയ്യിൽ എടുത്തു കുളിക്കാൻ ആയി ബാത്ത്റൂമിൽ കയറാൻ പോയി.. പെട്ടന്ന് ആഷിക വിളിച്ച് പറഞ്ഞു.. "ഷോൺ കൈ നനക്കരുത്..." "ഓകെ..." ഞാൻ ബാത്റൂമിൽ കയറി... നല്ല ഒരു കുളി അങ്ങ് പാസ് ആക്കി.. കൈ നയാതെ ഇരിക്കാൻ പരമാവതി ശ്രമിച്ചു.. എന്നാലും കുറെ ഒക്കെ നനഞു.. ഡ്രസ്സ് മാറി പുതിയ ഡ്രസ് ഇട്ടു.. ബാത്റൂമിൽ മൂലയിൽ ഒരു കുട്ടയിൽ കുറെ തുണികൾ കിടക്കുന്നുണ്ട്.. ഇതിൽ ആയിരിക്കും മുഷിഞ്ഞ തുണി ഇടാർ.. ഞാൻ എന്റെ മുഷിഞ്ഞ തുണികൾ അതിലേക്ക് ഇട്ടു... വാതിൽ തുറന്ന് പുറത്തിറങ്ങി... ആഷിക ഫോണിൽ നോക്കി സോഫയിൽ ഇരിക്കുന്നുണ്ട്... "ഷോൺ.. എങ്ങനെ ഉണ്ട്..??" "ഇപ്പൊൾ ആണ് ഒന്ന് റിലാക്സ് ആയത്.." അവള് ഫോൺ അവിടെ വച്ച് എന്റെ അടുത്തേയ്ക്ക് വന്നു എന്നിട്ട് എന്റെ കയ്യിൽ വീണ്ടും ഓയിന്മെന്റ് ഇട്ട് തന്നു.. "ഷോൺ.. ഭക്ഷണം കഴികണ്ടെ..?? പപ്പ പറഞ്ഞു ഇന്ന് എല്ലാവരും ഒരുമിച്ച് ആണ് ഭക്ഷണം കഴിക്കുന്നത് എന്ന്.." "ഹോ... എന്നാല് പോവാം..." ഞാനും ആഷികയും താഴേയ്ക്ക് നടന്നു... അധികം വൈകാതെ തന്നെ എല്ലാവരും തീൻ മേശക്ക്‌ ചുറ്റും ഒത്തു കൂടി.. വീട്ടിലെ പ്രധാനപ്പെട്ട എല്ലാവരും ഇരുന്നാലും തികയാൻ തക്ക വലിപ്പം ഉള്ളത് ആയിരുന്നു

💬 Comments

View all comments