0%

Chapter Title : Will You Marry Me.?? Part 3 [Rahul Rk]

Author : Rahul RK Read All Parts 1326
ആ മേശ... എന്തൊക്കെയോ വിഭവങ്ങൾ മേശപ്പുറത്ത് നിറഞ്ഞിരിക്കുന്നു... ഞങ്ങൾ എല്ലാവരും ഓരോ കസേരയിൽ ഇരുന്നു.. ഞാനും ആഷികയും അടുത്തടുത്ത് ആയാണ് ഇരുന്നത്.. പെട്ടന്ന് തന്നെ ആഷികയുടെ പപ്പ എല്ലാവരോടും ആയി പറഞ്ഞു.. "ശരി... എല്ലാവരും പ്രാർത്തിച്ചോളൂ..." ഇത് കേട്ടതും എല്ലാവരും കൈകൾ കൂപ്പി എന്തൊക്കെയോ പ്രാർത്ഥിക്കുന്നു.. ഞാനും എന്തൊക്കെയോ പ്രാർത്ഥിച്ചു.. പക്ഷേ പ്രാർത്ഥന കഴിഞ്ഞപ്പോൾ അവസാനം ഞാൻ അറിയാതെ കുരിശ് വരച്ച് പോയി.. എല്ലാവരും എന്നെ തന്നെ ആണ് നോക്കുന്നത്... പെട്ടന്ന് പപ്പ പൊട്ടിച്ചിരിച്ചു കൊണ്ട് തുടർന്നു... "പേടിക്കേണ്ട ഷോൺ... ഇവിടെ ജാതിയും മതവും ഒന്നും ഇല്ല. എല്ലാ മനുഷ്യരും ഞങ്ങൾക്ക് ഒരുപോലെ ആണ്.." ഞാൻ വെറുതെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.. സത്യത്തിൽ അവരുടെ സാംസ്കാരിക മര്യാദകൾ എനിക്ക് വളരെ മഹത്വം ഏറിയതായി തോന്നി.. തുടർന്ന് ഭക്ഷണം വിളമ്പാൻ ആരംഭിച്ചു.. ഇത്രയും ഭക്ഷണങ്ങൾക്ക് ഇടയിൽ നിന്നും ഞാൻ ചപ്പാത്തിയും ദാൽ കറിയും മാത്രം മതി എന്ന് പറഞ്ഞു... പക്ഷേ കൈ പൊള്ളിയിരിക്കുന്നത് കൊണ്ട് എനിക്ക് എത്ര ശ്രമിച്ചിട്ടും ഭക്ഷണം ശരിക്കും കഴിക്കാൻ പറ്റുന്നില്ല.. അത് കണ്ടത് കൊണ്ട് മുത്തശ്ശി പറഞ്ഞു.. "ആഷികാ.. നിന്റെ ഭർത്താവ് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടില്ലേ.. നിനക്ക് അവനെ ഒന്ന് സഹായിച്ചൂടെ..." ആഷിക കഴിക്കുന്നത് നിർത്തി മുത്തശിയെയും പിന്നെ എന്നെയും നോക്കി... എനിക്ക് സത്യത്തിൽ അപ്പോ മുത്തശ്ശിയെ കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുക്കാൻ ആണ് തോന്നിയത്.. ആഷിക പാത്രത്തിൽ നിന്ന് ചപ്പാത്തിയുടെ ഒരു കഷ്ണം മുറിച്ചെടുത്തു എന്നിട്ട് അത് കറിയിൽ മുക്കി എന്റെ വായിലേക്ക് വെച്ച് തന്നു... ഞാൻ ചപ്പാത്തി വായിൽ വാങ്ങിയിട്ട് കഴിക്കുന്നതിനിടെയിൽ അവളെ നോക്കി പുഞ്ചിരിച്ചു... അവള് ഒരു കള്ള ദേഷ്യത്തോടെ എന്നെ നോക്കി ചുണ്ട് കടിച്ച് കാണിച്ചു... അങ്ങനെ അവളുടെ കൈ കൊണ്ട് തന്നെ ഞാൻ മുഴുവനും കഴിച്ച് തീർത്തു... അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ച് തീർത്ത് ഞങ്ങൾ എല്ലാവരും ഹാളിൽ ഇരിക്കുകയാണ്.. പപ്പ വലിയ ഒരു കസേരയിൽ ഞങൾ എല്ലാവരും സോഫയിൽ.. എന്നെ നോക്കി കൊണ്ട് പപ്പ പറഞ്ഞു തുടങ്ങി.. "ഷോൺ.. ഞങ്ങൾക്കെല്ലാവർക്കും നിന്നെ കുറിച്ച് കൂടുതൽ

💬 Comments

View all comments