Chapter Title : Will You Marry Me.?? Part 3 [Rahul Rk]
അറിയാൻ താല്പര്യം ഉണ്ട്.. ഷോണിന് വിരോധം ഇല്ലെങ്കിൽ സ്വയം തന്നെ പറ്റി ഞങ്ങളോട് പറഞ്ഞൂടെ..?"
ഞാൻ ഒന്ന് പുഞ്ചിരിച്ച് കൊണ്ട് തുടർന്നു...
"നിങ്ങൾക്ക് എല്ലാവർക്കും അറിയുന്ന പോലെ തന്നെ എന്റെ പേര് ഷോൺ.. ഷോൺ ജേക്കബ്.. ജേക്കബ് എന്റെ അപ്പച്ചന്റെ പേര് ആണ്.. എന്റെ അമ്മച്ചിയുടെ പേര് ആനി എന്നാണ് എനിക്ക് അഞ്ച് വയസ്സുള്ളപ്പോൾ ഒരു കാർ അപകടത്തിൽ അവർ രണ്ടുപേരും ഞങ്ങളെ വിട്ടു പോയി. എനിക് ഒരു ചേട്ടൻ ഉണ്ട് ജോൺ ജേക്കബ് നാട്ടിൽ ഒരു ബാങ്കിൽ മാനേജർ ആണ്. ചേട്ടന്റെ ഭാര്യ ഷേർളി ജോൺ സ്കൂൾ ടീച്ചർ ആണ് അവർക്ക് ഒരു മോൾ മറിയം ജോൺ മിന്നു എന്ന് വിളിക്കും ഒന്നാം ക്ലാസിൽ പഠിക്കുന്നു..
ഞാൻ ഡിഗ്രീ വരെ പഠിച്ചത് എല്ലാം നാട്ടിൽ തന്നെ ആണ്. അതിനു ശേഷം ബാംഗ്ലൂരിൽ പോയി കമ്പ്യൂട്ടർ കോഴ്സ് പഠിച്ചു. അമേരിക്കയിൽ ഒരു കമ്പനിയിൽ ജോലി ശരിയായിട്ടുണ്ട് ഉടൻ തന്നെ അവിടെ ജോയിൻ ചെയ്യണം.. അതിനു മുൻപേ ആഷികയെയും കൂട്ടി നാട്ടിൽ പോയി ബന്ധുക്കളെ ഒക്കെ കാണണം.."
ഞാൻ പറഞ്ഞ് നിർത്തി.. സത്യത്തിൽ അമേരിക്കയുടെ കാര്യം ഞാൻ മനഃപൂർവം പറഞ്ഞത് ആയിരുന്നു.. ഞാൻ പറഞ്ഞ് നിർത്തി ആഷികയെ നോക്കി.. അവൾ കൈ കൊണ്ട് ഓകെ എന്ന് കാണിച്ചു...
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ പപ്പ പറയാൻ തുടങ്ങി..
"ശരി ഷോൺ... നിങ്ങളുടെ ജീവിതം, നിങ്ങള് ആണ് തീരുമാനിക്കേണ്ടത്.. ഏതായാലും നിങ്ങൾ രണ്ടാളും ഞങൾ ആരും അറിയാതെ കല്ല്യാണം കഴിച്ചു. പക്ഷേ ഞങ്ങൾക്ക് ഒരു ആഗ്രഹം ഉണ്ട് അത് നിങ്ങൾ നടത്തി തരണം.."
"എന്താഗ്രഹം ആണ് സാർ.. അല്ല പപ്പാ...?"
അദ്ദേഹം ഒന്ന് ചിരിച്ചതിന് ശേഷം തുടർന്നു....
"ഷോൺ ഇവിടെ രത്നഗിരി മലനിരകൾക്ക് മുകളിൽ ഒരു സാവിത്രി മാതാ ക്ഷേത്രം ഉണ്ട്. വളരെ പ്രശസ്തം ആണ്.. മലയുടെ മുകളിൽ ആണ് അമ്പലം.. ഇരുനൂറോളം പടികൾ കയറി വേണം അമ്പലത്തിൽ എത്താൻ.. നാളെ നമുക്ക് അവിടെ വരെ ഒന്ന് പോകാം.. എന്ത് പറയുന്നു ഷോൺ.. തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ട്..??"
"എന്ത് ബുദ്ധിമുട്ട്.. നമുക്ക് എന്തായാലും
💬 Comments
View all comments