Chapter Title : Will You Marry Me.?? Part 3 [Rahul Rk]
പോകാം പപ്പ.."
"ശരി ഷോൺ.. ഇനി എല്ലാവരും പോയി ഉറങ്ങികോളൂ..."
എല്ലാവരോടും ഗുഡ് നൈറ്റ് പറഞ്ഞ് ഞാനും ആഷികയും നേരെ റൂമിലേക്ക് നടന്നു.. മുറിയിൽ എത്തിയതും അവൾ വാതിൽ അടച്ച് കുറ്റിയിട്ടു.. എന്നിട്ട് വളരെ സന്തോഷത്തോടെ എന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു...
"ഷോൺ.. പപ്പക്കും വീട്ടുകാർക്കും ഒക്കെ തന്നെ നന്നായി ഇഷ്ടപ്പെട്ടു.. ഇത് തന്നെ ആണ് നമുക്ക് വേണ്ടത്.. പിന്നെ താൻ ആ അമേരിക്കയുടെ കാര്യം പറഞ്ഞില്ലേ അതും കറക്ട് ടൈമിംഗ് ആയിപ്പോയി.."
"അമേരിക്കയുടെ കാര്യം ഞാൻ വെറുതെ പറഞ്ഞതല്ല.. ശരിക്കും എനിക്ക് ആമസോണിൽ ആണ് ജോലി.."
"ഓഹോ.. വല്ല്യ ആൾ ആണല്ലോ..."
"ഇതൊക്കെ എന്ത്.."
"എന്നാൽ ഉറങ്ങിയാലോ..?"
ഞാൻ സോഫയിൽ കിടക്കാം...
ഞങൾ രണ്ടുപേരും ഒരുമിച്ച് ആണ് അത് പറഞ്ഞത്.. പറഞ്ഞ് കഴിഞ്ഞപ്പോൾ ഞങൾ രണ്ടാളും ചിരിക്കുകയും ചെയ്തു.. ശേഷം ഞാൻ പറഞ്ഞു..
"വേണ്ട ആഷിക... താൻ കട്ടിലിൽ കിടന്നോ ഞാൻ സോഫയിൽ കിടക്കാം.. എനിക്ക് ഇതൊക്കെ ശീലം ഉള്ളതാ..."
"താൻ ഈ പത്രാസും പ്രതാപവും ഒന്നും നോക്കണ്ട.. എനിക്കും ഇതൊക്കെ ശീലം ഉള്ളതാ.. തനിക്ക് അറിയാലോ ഞാൻ ഒരു ട്രാവലർ ആണെന്ന്.."
"ഓകെ.. ശരി.. സമ്മതിച്ചു.. പക്ഷേ ഇപ്പോ ഞാൻ സോഫയിൽ കിടക്കാം എന്റെ ഭാര്യ കട്ടിലിൽ കിടന്നോ..."
"ഓഹോ.. അങ്ങനെ ആണോ.. ഭാര്യക്കും ഭർത്താവിനും തുല്ല്യ അവകാശം അല്ലേ.. അത് കൊണ്ട് ഇന്ന് താൻ കിടന്നോ പക്ഷേ നാളെ ഞാൻ കിടക്കും.. ഓകെ??"
"ശരി സമ്മതിച്ചു..."
ഞാൻ കട്ടിലിൽ നിന്നും ഒരു തലയിണ എടുത്ത് സോഫയിലേക്ക് ഇട്ടു..
എന്നിട്ട് അവളോട് ചോദിച്ചു..
"തന്റെ അമ്മ വല്ല്യ ഡാൻസർ ആയിരുന്നു എന്നല്ലേ പറഞ്ഞെ.. താൻ ഡാൻസ് കളിക്കുമോ..??"
"അമ്മ ചെറുപ്പത്തിൽ എന്നെ കുറെ പഠിപ്പിക്കാൻ നോക്കിയതാ.. പക്ഷേ എനിക്ക് ഇഷ്ടം കരാട്ടെ ബോക്സിങ് അതിനോട് ഒക്കെ ആയിരുന്നു.. തനിക്ക് അറിയുമോ ഞാൻ ബോക്സിങ് മാച്ചിൽ ഒക്കെ പങ്കെടുത്തിട്ടുണ്ട്.."
അവള് ഫോൺ എടുത്ത് അവൾ ബോക്സിങ് വേഷത്തിൽ നിൽക്കുന്ന ഒരുപാട് ഫോട്ടോകൾ എന്നെ കാണിച്ചു..
ഇവൾ ഏത് വേഷത്തിലും ഒടുക്കത്തെ ലുക്ക് ആണല്ലോ...
സത്യത്തിൽ എന്റെ ജീവിതത്തിലെ
💬 Comments
View all comments