0%

Chapter Title : Will You Marry Me.?? Part 3 [Rahul Rk]

Author : Rahul RK Read All Parts 1329
ഏറ്റവും നല്ല നിമിഷങ്ങളിൽ കൂടെ ആണ് ഞാൻ കടന്നു പോവുന്നത് എന്ന് തോന്നി പോകുന്നു.. കാരണം എന്റെ മനസ്സ് എന്തോ പുതിയ കളിപ്പാട്ടം കിട്ടിയ ഒരു കൊച്ചുകുട്ടിയുടെ മനസ്സ് പോലെ തുടിച്ച് കൊണ്ടിരിക്കുന്നു... ആഷികയുമൊതുള്ള ഓരോ നിമിഷവും എനിക്ക് എന്തെന്നില്ലാത്ത ആനന്ദം നൽകിക്കൊണ്ടിരുന്നു... "എന്നാല് ഉറങ്ങാം ഷോൺ.. രാവിലെ നേരത്തെ എഴുന്നേൽക്കാൻ ഉള്ളതല്ലേ..." "ആഷിക..." "പറ ഷോൺ.." "താൻ എങ്ങിനെയാ ഒരു പരിചയവും ഇല്ലാത്ത എന്നെ വിശ്വസിച്ച് തന്റെ വീട്ടിലും മുറിയിലും ഒക്കെ വരാൻ അനുവദിച്ചത്.." "അങ്ങനെ ചോദിച്ചാൽ.. ഷോൺ.. ഞാൻ ഇത് വരെ ആരിലും കണ്ടിട്ടില്ലാത്ത ഒരു പ്രത്യേകത തന്നിൽ ആദ്യമേ കണ്ടിരുന്നു.. തന്റെ പെരുമാറ്റം.. സംസാരം.. താൻ ഒരിക്കലും എന്നെ ഡിസപോയിന്റ് ചെയ്തിട്ടില്ല.. അതുകൊണ്ടൊക്കെ ആയിരിക്കാം... ഇനി താൻ പറ.. താൻ എന്ത് ധൈര്യത്തിലാണ് ഞാൻ പറഞ്ഞ ഡീൽ ഒക്കെ അനുസരിച്ച് തന്റെ ജീവിതം വരെ മാറ്റിവച്ച് എന്റെ കൂടെ നിൽക്കുന്നത്.." അയ്യോ... ഇത് ചതിയാണല്ലോ.. എന്ത് പറയും.... "ഞാൻ ... ഞാനും തന്നിൽ എന്തൊക്കെയോ പ്രത്യേകതകൾ കണ്ടിരുന്നു.. അതായത് മുൻപേ ആരിലും കണ്ടിട്ടില്ലാത്ത പോലെ..." "ഓഹോ.. അപ്പോ നമ്മൾ രണ്ടാളും വിചിത്ര ജീവികൾ ആണല്ലേ..." ഞങ്ങൾ രണ്ടാളും പരസ്പരം ചിരിച്ചു... "എനിവേ ഗുഡ് നൈറ്റ് ഷോൺ..." "ഗുഡ് നൈറ്റ്..." ഞാൻ സോഫയിലേക്ക് കിടന്നു ആഷിക കട്ടിലിലും കിടന്നു... ഞാൻ പോക്കറ്റിൽ കയ്യിട്ട് ഫോൺ പുറത്തെടുത്തു.. നിറയെ മിസ്സ് കാളുകൾ ഉണ്ട്.. വീട്ടിലേക്ക് വിളിക്കണോ... വിളിച്ചാൽ എന്തെങ്കിലും കള്ളം പറയണം.. ഇതൊന്നും എന്തായാലും പറയാൻ പറ്റില്ലല്ലോ.. ചേട്ടായിയോടും ചേട്ടത്തിയോടും ഇത് വരെ കള്ളം പറഞ്ഞിട്ടില്ല അത്കൊണ്ട് തൽക്കാലം വിളിക്കണ്ട എന്ന് വച്ചു.. ഞാൻ ഫോൺ സോഫയിലേക്ക് ഇട്ട് ഉറങ്ങാൻ കിടന്നു..... ************* ********************* രാവിലെ ആഷിക വന്നു വിളിച്ചപ്പോൾ ആണ് എണീറ്റത്... "ഷോൺ.. എനീക്ക്..." ഞാൻ വേഗം തന്നെ എണീറ്റു.. "ഗുഡ് മോണിംഗ്.." "ഗുഡ് മോണിംഗ്.. പെട്ടന്ന് കുളിച്ചിട്ട് വാ.. അമ്പലത്തിൽ പൊണ്ടെ.. വെള്ളം നല്ല തണുപ്പാണ് ഞാൻ ബക്കറ്റിൽ ചൂട് വെള്ളം പിടിച്ച് വച്ചിട്ടുണ്ട് വേഗം പോയി റെഡി ആയി വാ..." "ഓകെ..." ഞാൻ

💬 Comments

View all comments