Chapter Title : Will You Marry Me.?? Part 3 [Rahul Rk]
സോഫയിൽ നിന്നും എഴുന്നേറ്റു... പെട്ടന്ന് എന്തോ ഓർത്തത് പോലെ ആഷിക പറഞ്ഞു..
"പിന്നെ.. തന്റെ.. ജാക്കറ്റും ഹുഡിയും ഫ്രീക്ക് ഡ്രസ്സ് ഒന്നും വേണ്ടാ ട്ടോ.. ഷർട്ടും ഒരു നോർമൽ പാന്റും മതി..അമ്പലത്തിലേക്ക് അല്ലേ... ഇതാ ഇതിട്ടോ.."
അവള് ഒരു നീല കളർ ഷർട്ടും ബ്ലാക് കളർ പാന്റും എനിക്ക് നേരെ നീട്ടി... ഇത് എന്റെ തന്നെ ആണല്ലോ..
"നോക്കണ്ട തന്റെ തന്നെ ആണ്.. തന്റെ ബാഗിൽ നിന്നും എടുത്തതാണ്... തെറ്റായി പോയോ..??"
"ഏയ്..എന്ത് തെറ്റ്.."
ഞാൻ അവളുടെ കയ്യിൽ നിന്നും പാന്റും ഷർട്ടും വാങ്ങി കുളിക്കാൻ കയറി.. സത്യത്തിൽ അവൾ കാണിക്കുന്ന ഈ കേയറിങ്ങും പരിഗണനയും ജീവിത കാലം മുഴുവൻ കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുന്നു...
പറഞ്ഞ പോലെ വെള്ളം നല്ല തണുപ്പ് ആണ് ഞാൻ അവള് എടുത്തു വച്ചിരുന്ന വെള്ളത്തിൽ കുളിച്ച് ഡ്രസ്സ് മാറി പുറത്തിറങ്ങി...
"ഹും.. കൊള്ളാം..."
"താങ്ക്യൂ..."
അവളും ഒരു നീല കളർ ചുരിദാർ ആയിരുന്നു വേഷം.. മാച്ച് ആക്കി എടുത്തത് ആണ് എന്ന് മനസ്സിലായി..
എന്റെ കൈ ഇപ്പൊൾ ഏറെ കുറെ പൂർണമായും ഭേദം ആയിരിക്കുന്നു.. എന്ത് മരുന്ന് ആണാവോ അവർ പുരട്ടിയത്..
"താഴേക്ക് പോകാം ഷോൺ..??"
"ഓകെ..."
ഞങൾ താഴേക്ക് ചെന്നപ്പോൾ എല്ലാവരും റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു.. 2 കാറുകളിൽ ആയാണ് ഞങൾ പോകുന്നത്.. ഞാനും ആഷികയും ഒരു കാറിൽ കയറി..
ഇവിടെ അടുത്ത് തന്നെ ആയിരുന്നു അമ്പലം അത് കൊണ്ട് പെട്ടന്ന് തന്നെ എത്തി..
താഴെ നിന്ന് നോക്കുമ്പോൾ തന്നെ ഭയങ്കര ഭംഗി തോന്നി... വളഞ്ഞു പുളഞ്ഞു ആണ് പടിക്കെട്ടുകൾ.. കുറച്ച് മാറി കേബിൾ കാർ സർവീസ് ഉള്ളതായി കണ്ടൂ..
എന്നാൽ പ്രായം ആയ ആ മുത്തശ്ശി ഉൾപ്പടെ എല്ലാവരും പടിക്കെട്ട് കയറി തന്നെ പോകാം എന്ന് പറഞ്ഞു..
ഞാനും ആഷികയും ഒരുമിച്ചാണ് കയറി തുടങ്ങിയത്..
ഓരോ പടി കയറുമ്പോഴും അവൾ അറിയാതെ ഞാൻ അവളെ തന്നെ നോക്കി കൊണ്ടിരുന്നു...
ഇളംകാറ്റിൽ ആടി ഉലയുന്ന അവളുടെ നേർത്ത മുടിയിഴകൾ.. അവൾ ഒരു കൈകൊണ്ട് അവ ചെവിക്ക് പുറകിലേക്ക് കോതി വച്ചു...
ഓരോ
💬 Comments
View all comments