Chapter Title : Will You Marry Me.?? Part 3 [Rahul Rk]
പടി കയറുമ്പോഴും അവളോടൊപ്പം അവളുടെ കാതിലെ ജിമിക്കിയും തുള്ളി കൊണ്ടിരുന്നു... അതിന്റെ അറ്റത്തുള്ള മുത്ത് മണികൾ ആടികൊണ്ടിരുന്നു...
പെട്ടന്നാണ് ഞങ്ങൾക്ക് പുറകെ വന്നിരുന്ന പെൺകുട്ടികൾ ഓടി മുന്നിലേക്ക് വന്ന് എന്നോട് ചോദിച്ചത്...
"എന്ത് നോട്ടമാ ഷോൺ ആഷികയെ നോക്കുന്നത്... നല്ല റൊമാന്റിക് മൂടിൽ ആണെന്ന് തോന്നുന്നു..."
ഒരു ബോംബ് പോട്ടിച്ചിട്ട് അവർ ഓടി മുകളിലേക്ക് പോയി..
ഇത് കേട്ടപ്പോൾ ആഷിക പെട്ടന്ന് എന്റെ മുഖത്തേക്ക് നോക്കി...
ഞാൻ വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു... അവളും ഒന്നും പറയാതെ വീണ്ടും സ്റ്റെപ്പുകൾ കയറാൻ തുടങ്ങി..
ശേ.. ഇപ്പൊ കുളമായേനെ...
ഏകദേശം പകുതി കയറികാണും.. ഹോ എന്തൊരു കുത്തനെ ഉള്ള കയറ്റം ആണ്..
ബാക്കി എല്ലാവരും കൂൾ ആയി കയറുന്നുണ്ട്.. ആഷികയെ നോക്കിയപ്പോൾ അവൾ ഇതൊക്കെ എന്ത് എന്ന മട്ടിൽ കയറിക്കൊണ്ടിരിക്കുന്നു.. എനിക്കാണേൽ കിതച്ചിട്ട് പാടില്ല...
"ആഷികാ..."
"എന്താ ഷോൺ..??"
"താൻ വല്ലാതെ തളർന്നു എന്ന് തോന്നുന്നു.. നമുക്ക് വേണമെങ്കിൽ റെസ്റ്റ് എടുത്തിട്ട് പോകാം.."
"ഏയ് ഇല്ലല്ലോ.. എനിക്ക് ഒരു തളർച്ചയും ഇല്ല.. അല്ലെങ്കിലും ഈ പത്തിരുനൂർ സ്റ്റെപ്പിനോക്കെ ആരേലും തളരുമോ.."
ശേ... ഞാൻ തളർന്നു എന്ന് പറഞ്ഞാൽ നാണക്കേടാണ്.. തൽക്കാലം കയറാം..
ഒരു വിധം കയറി ഞങൾ അമ്പലത്തിൽ എത്തി.. ഹോ.. എന്റെ മോനെ.. ഈ കാഴ്ച ഒന്ന് കാണേണ്ടത് തന്നെ ആണ്.. പുഷ്കർ പട്ടണത്തിന്റെ ഏകദേശം എല്ലാ ഭാഗവും ഇവിടെ നിന്നും കാണാം..
സത്യത്തിൽ ഇത്രയും കഷ്ടപ്പെട്ട് പടി കയറി വന്നതിൽ ഒരു നഷ്ടവും ഇല്ല.. അത്രക്ക് നല്ല കാഴ്ചയാണ്...
അമ്പലത്തിൽ എന്റെയും ആഷികയുടെയും പേരിൽ ദീർഗ ദാമ്പത്യ പൂജ കഴിപ്പിച്ചു.. പിന്നെയും ഒരുപാട് പൂജകളും വഴിപാടുകളും ഉണ്ടായിരുന്നു..
അവർക്കറിയില്ലല്ലോ ഈ ദാമ്പത്യത്തിന് ആകെ ഇനി ദിവസങ്ങൾ മാത്രമേ ആയുസ്സ് ഒള്ളു എന്ന്...
ഞാൻ ഫോൺ എടുത്ത് വെറുതെ ഫോട്ടോകൾ എടുത്ത് കൊണ്ടിരുന്നു.. പെട്ടന്ന് ശാലിനി ഓടി വന്ന് പറഞ്ഞു..
"അങ്കിൾ ഫോൺ താ.. ഞാൻ നിങ്ങളുടെ രണ്ടു പേരുടെയും ഫോട്ടോ എടുത്ത് തരാം.."
ഞാൻ ആഷികയെ നോക്കി.. അവളും ചിരിച്ച് കൊണ്ട് ഓകെ പറഞ്ഞു..ഞാൻ ഫോൺ
💬 Comments
View all comments